കെ പി എസ – ഹോട്ടൽ മുരളി – അബുബക്കർക്ക ഷോപ് അഹമ്മദ് ഷോപ് സോഡാ ഫാക്ടറി

Time SETS TO READ 08 MINUTES MAXIMUM

പതിവിൽ നിന്നും അൽപ്പം മാറ്റം പറഞ്ഞ വിഷയം അല്ല ഇന്ന് എഴുതുന്നത് .

എല്ലാം തുറന്നെഴുത്താണെന്ന് പറയുമ്പോഴും
ഇതിനു മുൻപ് എഴുതെണ്ട രണ്ടു കടകളുടെ വിശേഷണങ്ങൾ ഞാൻ പൂർണമായും എഴുതി തീർത്തെങ്കിലും , അത് ഒരു എക്സ്സ്ലുസീവ് ബ്ലോഗ് റിലീസ്നായി വെച്ചിരിക്കുകയാണ് !

(മമ്മുട്ടി ന്യൂ ദില്ലി എന്ന പഠത്തിൽ പത്രമാഫീസ് തുടങ്ങി എക്സ്സ്ലുസീവ് വാർത്തകൾക്കു കാത്തിരുന്നത് പോലെ?)

ഇവിടെ വാർത്തയുമായി മാധ്യമ വേദിക്കു (എന്റെ ബ്ലോഗ് ) കാത്തു നിൽക്കുന്നു! . മിക്കവാറും ഈ ആഴ്ചതന്നെ ലോഞ്ചു ചെയ്യാനാണ് ഉദ്ദേശം!
മുഘ്യഅഥിതി – വാസൂട്ടിയേട്ടനും; കോളാണ്ടി കുട്ടിയാലിക്കയും & കോളാണ്ടി അഹമ്മദ്ക്കയും.!!
മുന്ന് ദിവസത്തെ പ്രോഗ്രാം ആയിരിക്കും ബ്ലോഗ് അവതരണത്തിന്റെ ധൈർഘ്യം !

എഴുത്തിന്റെ ദൈർഘ്യം പരമാവധി ചുരുക്കുന്നതിന്റെ ഭാഗമായാണ് മുന്ന് ഭാഗമായി നീട്ടുന്നത് . നിങ്ങളുടെയൊക്കെ അഭ്യർത്ഥന മാനിക്കപ്പെട്ടിരിക്കുന്നു .

ബ്ലോഗ് വിശേഷം വായിക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ യുള്ള സെൽ നമ്പറിൽ വാർട്സ്അപ്പ് ചെയ്യാം പേരും നമ്പറും, (തിരീ- തിരീ – ബീണ്ടും തിരീ മൂന്നു ബട്ടം തിരീ- ഇതെന്റെ നമ്പറല്ല)

ബ്ലോഗിനായി 9500716709. വാട്സാപ്പ് ചെയ്യുക .
വിളിക്കരുത് എന്നല്ല?.

എന്റെ എഴുത്തുകൾ മുഴുവൻ ഈ ഫോണിലൂടെയാണ് . നിങ്ങളുടെ വിളികൾ അത് ചിലപ്പോൾ തടസ്സം നിൽക്കും എന്നുള്ളതുകൊണ്ടു മാത്രം!!

ഇന്ന് ബാക്കിവിശേഷവുമായി തുടരാം..

മുൻപ് എഴുതിയത് മാറ്റിവെക്കപ്പെട്ടതു കൊണ്ടു ഇന്നത്തെ വിഷയം ഏഴുതി തീർക്കാൻ അൽപം വൈകി ..!

വാസൂട്ടിയേട്ടന്റെ കട കഴിഞ്ഞാൽ
അടുത്തകട ശശിയേട്ടന്റേതാണ്? തുന്നൽ കടയാണ് . ഇടയ്ക്കു വേറെ എന്തൊക്കെയോ മാറ്റി മാറ്റി നടത്തി . സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നത് എസ. ടി. ഡി ബൂത്തും ഒക്കെ ശശിയേട്ടൻ നടത്തിയിട്ടുണ്ട് .
ബോഡി ഗാഡിനെ പോലെ ഒരാളുണ്ടാവും എപ്പോഴും !!
ഭഗവത് സിങ് സ്റ്റെയിലിൽ കൊമ്പൻ മീശ വലതു കൈകൊണ്ടു പിരിച്ചു കൊണ്ടിരിക്കും! മുഖത്തു എപ്പോഴും സീരിയസ് ഭാവമായിരിക്കുമെങ്കിലും
സൗമ്യനാണു, പേരു ഇട്ടിയേൽ രഘൂട്ടി !!.

അത് കഴിഞ് ഒരു ഒഴിഞ്ഞ മുറിയുണ്ടായിരുന്നു, പിന്നെ ചെറിയ അനാദിക്കട….

അഹമ്മദ്ക്കയുടെ രണ്ടു കടകളുടെയും നടുവിലായി ഒരു വലിയ ചായക്കട . അത് ഏതാണ്ട് കേറ്റ & ദ് മൗസ് കളി പോലെയാണ് അതിന്റെ നടത്തിപ്പു . കുറച്ചു മാസം നടത്തും, പിന്നെ അടക്കും ,

ഇടവേളയ്ക്കു ശേഷം തുറക്കും, വീണ്ടും പുട്ടും . ഇങ്ങനെയൊക്കെ യാണെങ്കിലും പള്ളയിൽ പെരുന്നാളിന് നല്ല കച്ചവടമായിരിക്കും!!

ചിലപ്പോൾ ആ വരുമാനം മതിയായിരിക്കും ഒരു വർഷത്തേക്ക്?.

ഏതാണ്ട് കുംഭകർണന്റെ സ്വഭാവം പോലെ? ആറു മാസം ഉറങ്ങുക – പിന്നെ ആറു മാസം തിന്നുക .

ഇതിനിടയിൽ ആരെങ്കിലും ഉണർത്തിക്കണമെങ്കിൽ ചെറിയ, തിറയോ വല്ല വാർഷികമോ വരണം!.

ഇവിടെ ചെറിയൊരു മാറ്റാം കുംഭകർണ വിശേഷണത്തിൽ ഉണ്ട്! എന്നാലേ ഉപമേ ചേരുകയുള്ളു . കുംഭകർണന്റെ ഉറക്കം കംപേർ ചെയ്താൽ കറ – കറ ക്റ്റ് , തിന്നുന്ന കാര്യത്തിൽ അത് മാറ്റി– തീറ്റിക്കുക എന്നാക്കണം !
അപ്പോൾ കറക്ടാവും .
ഇതു എന്റെ അഭിപ്രായമാണ് !

ഇങ്ങനെ ഒക്കെ യാണെങ്കിലും സാക്ഷാൽ ഭഗവാന്റെ നാമത്തിൽ “ഹോട്ടൽ ദ മുരളി” അവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് .

… തൊട്ടടുത്ത കടയും സ്റ്റേഷനറി കട തന്നെ അഴിയൂരിലെ അബൂബക്കർക്ക് യാണ് അത് നടത്തുന്നത് . മൂത്ത മകൻ അഹമ്മദും കൂടിയുണ്ടാവും സഹായത്തിനു . അങ്ങനെ വിശേഷപ്പെട്ട പറയാൻ മാത്രമൊന്നും ആ കടയെ പറ്റി വിശേഷിപ്പിക്കാനില്ല.
ഈ കടയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന ചില സാധങ്ങൾ ഉണ്ടാവും കുപ്പിവള കൊമ്പുവള, ചാന്തു, ഹയർ, ബാൻഡ്, ക്ലിപ്പ്, തിരുപ്പണം, കൊണ്ട, അതിനു ചുറ്റും ഇടുന്ന നെറ്റ്, അത്തർ, സോപ്പ്, പൗഡർ, പിന്നെ കണ്മഷി ക്യുട്ടക്സ് സുറുമ;
പിന്നെ ചെരുപ്പ്, കുട പ്ളേറ്റ് ഗ്ലാസ്സ് പിഞ്ഞാണം കോപ്പ …
എന്നിത്യാദി സാധങ്ങൾ

ഇതുകൂടാതെ കൈവണ്ടി വാടകക്ക് കൊടുക്കൽ ഓക്കേ ഉണ്ടായിരുന്നു.
റെയിൽ വേ സ്റ്റേഷൻ പോലത്തെ സ്ഥലത്തെ ഒര് കടയിൽ . ഇതൊക്കെ ധാരാളം.
എങ്കിലും അഴിയൂർ റെയിൽവേ സ്റ്റേഷനെ ഒരു ഉണർവോടെ സംരക്ഷിച്ചു നിർത്തുന്നതിൽ ഈ കടയ്ക്കുള്ള പങ്കു നമുക്ക് തള്ളിക്കളയാനാവില്ല . ഏതാണ്ട് അഹമ്മദ്ക്കയുടെ കടയുടെ വലിപ്പം , സാധനങ്ങളും അതുപോലെ തന്നേ .

പക്ഷെ ഡിസ്‌പ്ലെ ചെയ്യുന്ന കാര്യത്തിലും മൈന്റയിൻ ചെയ്യുന്ന കാര്യത്തിലും കുട്ട്യാലിക്കെയെയും അഹമ്മദ്‌ക്കെയെയും പോലെ ആവില്ല…

അതിനടുത്ത കടയും ഒരഹമ്മദ് തന്നേ , കട വലുതല്ലെങ്കിലും ചെറുതല്ല . റെഡി മെയ്ഡ് കടയാണ് . മൂപ്പരുടെ ഉപ്പ മൂസാക്കയ്ക്കു കുറച്ചു താഴെ ഒരു വലിയ തുണിക്കടയുണ്ട് . അത് താഴെ എത്തുമ്പോൾ പറയാം . ഇപ്പോൾ മകന്റെ കര്യം പറയാം?

ഉപ്പ വേറെ! മകൻ വേറെ! .
ഒരു ചെറിയ റെഡി മെയ്ഡ് കട മൂസക്കയുടെ മകൻ അഹമ്മദാണ് ആ കടയും നടത്തിപ്പോന്നത് .
ലുങ്കി, കുട്ടികളുടെ ഉടുപ്പ്, മാക്സി, ബനിയൻ, മുണ്ടു, കർചീഫ്, പോലുള്ള സാധനങ്ങൾ അവിടെ വില്പനയ്ക്ക് ഉണ്ടായിരുന്നു .
പരിമിതമായി ആളുകൾ കൂടുന്ന ആ സ്ഥലത്തു വരുന്നവരിൽ മിക്കവരും
കൂടുതൽ സൗകര്യമുള്ള കടകളിലേക്കും ടൗണിലേക്കും പോകുവാൻ തുടങ്ങിയതോടെ ഈ കടയും മന്ദഗതിയിലുള്ള ബിസിനസ്സുമായി എത്ര നാൾ മുൻപോട്ടു പോകുവാൻ പറ്റും?.

അന്ത്രുക്കയുടെ സോഡക്കടാ കട അവിടെ വരുന്നതിനു മുൻപ് ഒര് താൽക്കാലിക ജയിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ശരി തന്നെയാണ് എന്നാണ് വിലയിരുത്തൽ . ജയിലിന്റെ ലോക്കപ്പ് മുറികൾ പോലെ അവിടെ കണ്ടിട്ടുണ്ട് . പീടികയുടെ ആകാരവും ഏതാണ്ട് അത് പോലെ തന്നെ . എന്ററൻസു ഇടുങ്ങിയതും ഉള്ളൂ വിശാല മായതും …

കേരളത്തിൽ പ്രൊഹിബിഷനായ സമയത്തു മയ്യഴിയിൽ നിന്നും പട്ടയും കള്ളുമൊക്കെ കുടിച്ചു വരുന്നവരെ പുടികൂടിയാൽ ഇവിടെ പാർപ്പിക്കും

അതാണ് പിന്നീട് സോഡ കമ്പനിയായതു?

അത് നടത്തിയിരുന്നത് എന്റെ വീടിന്റെ എതിർ വശത്തുള്ള ആഡ്രുക്ക!!.
ആഡ്രുക്ക ഇവരുടെ അനുജൻ അബുക്കയ്ക്കും സോഡാ കച്ചവടം തന്നെ യായിരുന്നു .

സോഡകളും കളറുകളും (ക്രഷ് ) വിവിധ ടെസ്റ്റിലുള്ളത് ഇവിടെ നിന്നും ഉൽപാദിപ്പിച്ചു സൈക്കിളിൽ കയറ്റി മയ്യഴിയിലെയും സമീപ പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്തിരുന്നു!

ഗോട്ടി ഡോഡ യായിരുന്നു വ്യാപകമായി മാർക്കറ്റിൽ . മൂന്നോ നാലോ ഗോട്ടി സോഡാ കുപ്പി ഒരു “ഡയയിൽ” ഇട്ട് !
ഡയി ക്ളോസ് ചെയ്തു ലോക്കിട്ടു ഹാൻഡിൽ പിടിച്ചു വട്ടത്തിൽ തിരിക്കും .

തിരിക്കുന്നോതോടൊപ്പം ഗ്യാസ് സിലിണ്ടറിൽ നിന്നും വാൾവ് പതിയെ തുറന്നു ട്യൂബിലൂടെ ഡയയി ലേക്ക് ഒഴുകും .

ഡയയി ലുള്ള കുപ്പിയിൽ ഗേസ് നിറയുന്നതിനു ഒരു കണക്കുണ്ട് . അധികമായാൽ കുപ്പി ഡയയിനുള്ളിൽ വെച്ചു തന്നെ പൊട്ടും .
ചിലപ്പോൾ ഗ്യാസ് നറച്ചതിന് ശെഷം ഡയി തുറക്കുമ്പോഴായിരിക്കും കുപ്പി പൊട്ടിത്തെറിക്കുക .
വളരെ അപകടം പിടിച്ചതും റിസ്കുള്ള ജോലിയാണ് ഗോട്ടി സോഡാ നിറക്കുന്നത് .

സൂക്ഷിച്ചും കണ്ടും ചെയ്തില്ലെങ്കിൽ ചിലപ്പോൾ ആളു തന്നെ ഡേയെയായി പോവും !!!

ഗോട്ടി സോഡയുടെ പ്രത്യേകത എപ്പോഴും നിറച്ച ഗ്യാസ് അതെ അളവിൽ കുപ്പിയിൽ തന്നെ തങ്ങി നിൽക്കും. ഇതിന്റെ പ്രത്യേകത കുപ്പിയുടെ മുകൾ ഭാഗം (കഴുത്തിന്റെ ) രണ്ടു വശവും ചതുക്കി ഉള്ളോട്ടു അമർന്നിരിക്കുകയും ആ ഗേപ്പിൽ ഒരു ഗോട്ടി ഉണ്ടാവും !

ചതുക്കുക എന്നു പറഞ്ഞാൽ ഒര് മെലിഞ്ഞ ആൾ; ബീഡി ആഞ്ഞു വലിക്കുമ്പോൾ കവിൾ ഉള്ളിൽ പോയാൽ എങ്ങനെ ഉണ്ടാവും അതുപോലെ ?

സോഡയുടെ കുപ്പിയുടെ മുഗൾ ഭാഗത്തു അല്പം 2 സെന്റീമീറ്റർ താഴെ കുപ്പിയുടെ ഉൾവശമായി ഒരു റബ്ബർ വാഷർ ഉണ്ടാവും.!
ഡയി തിരിക്കുന്നതോടോപ്പം കുപ്പിയിൽ ഗേസ് നിറയുന്നതോടുകൂടി, പ്രഷറിൽ ഗോട്ടി ഉയർന്നു റബ്ബർ വാഷറിൽ തങ്ങി നിൽക്കും, പിന്നീട്‌ കുപ്പിയിൽ നിന്നും ഗേസ് റിലീസാവില്ല.

സോഡാ ഓപ്പൺ ചെയ്യാൻ ഒരു മരം കൊണ്ടുണ്ടാക്കിയ ഓപണർ ഉണ്ടാവും . സോഡാ കുപ്പിയുടെ വായ ഉള്ളിൽ പോകാൻ പാകത്തിൽ, നടുവിൽ ഒരു ചെറുവിരലിനേക്കാൾ കനം കുറഞ്ഞ ഭാഗം ഓഴിവാക്കി തുരന്നെടുത്തിരിക്കും .

സോഡാ പൊട്ടിക്കാൻ ഈ ഓപ്പണർ ക്കുപ്പിയിന്മേൽ വെച്ചാൽ പ്രോജക്ട് ചെയ്ത ഭാഗം ഗോട്ടിയിൽ തട്ടി നിൽക്ക്കും . അപ്പോൾ ഓപണർ നേരെ പിടിച്ചു കൈ കൊണ്ട് മുകളിൽ അടിച്ചാൽ ഗോട്ടി ഉള്ളിൽ പോകും .
സോഡാ കുടിക്കുമ്പോൾ ഗോട്ടി ഉരുണ്ടു വീണ്ടും സോഡാ ഒഴുകുന്നത് തടഞ്ഞു ചാൻസുണ്ട്. അതിനു ഒരു സൈഡില് ചളുങ്ങിയ ഭാഗം കുഴിഞ്ഞിരിക്കും ആ ഭാഗം അടിയിൽ വരും വിധം കുപ്പി അഡ്‌ജസ്റ് ചെയ്തു വേണം സോഡാ കുടിക്കുമ്പോൾ ഗോട്ടി ആ കുഴിയിൽ വന്ന് നിൽക്കും!

മറിയുമ്മ, മീത്തലെ പൊത്തിലോട്ടു
അന്ത്രുക്കയുടെ പെങ്ങളാണ് മറിയുമ്മ . തടിച്ചു വെളുത്ത സ്ത്രീ , സൗമ്മ്യമായ പെരുമാറ്റം .ഇവരുടെ വീട്ടിൽ നിന്നും ചില ഭാഗങ്ങളിലേക്ക് ക്രഷും സോഡയും തയ്യാറാക്കും! മാറിയഉമ്മയുടെ
ആങ്ങള മാരാണ് അന്ത്രുക്കയും മൊയ്ദുക്കായും.

അവിടെ നിന്ന് സോഡാ നിറച്ചു കൊടുക്കുന്നത് മാറിയഉമ്മയുടെ മക്കളായ റാബിത്തയും, കദീസുത്തയും മുഹാജറും ഒക്കെ കൂടിയായിരുന്നു .

നമ്മൊളൊക്കെ ആ വീട്ടിൽ കളിക്കാൻ പോയാൽ ഫ്രീ യായി ക്രഷ് അടിച്ചു തരും . ആ വീട്ടിലെ കൂടുതൽ വിശേഷവുമായി മയ്യഴി വിശേഷത്തിന്റെ രണ്ടാം ഭാഗം എഴുതുമ്പോൾ പരാമർശിക്കാം ..
ആ വീട് ഇപ്പോഴില്ലെങ്കിലും അവരുടെ എല്ലാ കുടുംബക്കാരുമായി നല്ല ആത്മാർത്ഥ ബന്ധമുണ്ട് ഇപ്പോഴും…

പിന്നെ നമുക്ക് കാണാൻ സാധിക്കുന്നത് പാൻശ്ശേരി ഹോട്ടൽ . അത് നടത്തിയത് പാൻ ശ്ശേരി തറവാട്ടിലെ കണാരേട്ടൻ ആയിരുന്നു ആ ഹോട്ടൽ നടത്തിയിരുന്നത് .
നല്ല നെയ്യപ്പം, ഇലയട, കലത്തപ്പം. തരിയുണ്ട മുതലായവ മറ്റുവിഭവങ്ങളോടൊപ്പം ലഭിക്കുമായിരുന്നു ഇവിടെ .
ഹോട്ടൽ ഇപ്പോഴും അവിടെയുണ്ട് എന്നു തോനുന്നു .

സ്റ്റേഷൻ റോഡിലെ മറ്റ് വിശേഷവുമായി നമുക്ക് ഇനിയും കാണാം …..

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Contact Cell No – 0091 9500716709

സ്റ്റേഷൻ റോഡിൽ മറ്റ് കടകളുടെ വിശേഷണവുമായി നാളെ…

ഇന്നത്തെ എന്റെ എഴുത്തു ശ്രീ വൈക്കം മുഹമ്മദ് ബഷീർ സാഹിബിന്റെ ഓർമിച്ചു കൊണ്ടു സമർപ്പിക്കുന്നു…

Leave a Comment