എ . കെ ബാർ സോപ്പ് – ലിപ്ടൺ ചായ – കളരി ശ്രീധരേട്ടൻ

Reading Time Sets 12 Minutes Approximately

മയ്യഴി അതിരുകൾ പങ്കിടുന്നുണ്ട് കേരളവുമായി ഒരു ഏകദേശ സ്വഭാവം പറഞ്ഞുവെന്നു മാത്രം! എഴുത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി എഴുതിയതാണ്…

മയ്യഴി ബോർഡറിൽ, ഒരു സോപ്പ് നിർമാണ യൂണിറ്റ് ഉണ്ടായിരുന്നു . അടുത്തു തന്നെ ഒരു ഫാമും….

ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള പൂഴിയിലെ കേളപ്പൻ നായരുടെ പീടികയിൽ നിന്നും, നേരെ നടന്നു അഴിയൂർ ചുങ്കത്തെക്കു പോകുന്ന വീതിയുള്ള ഇടവഴി . കുറച്ചു നടന്നാൽ ഇടതു ഭാഗത്തു അച്ചുവേട്ടന്റെ വീടു . അവിടെയാണ് സോപ്പുണ്ടാക്കുന്ന യുണിറ്റ് .
പണ്ടൊക്കെ ഓണക്കാലങ്ങളിൽ അരിപ്പു , ( തെച്ചി പൂവ്‌ പോലെ ചെറിയ പൂവാണെങ്കിലും വിവിധ കളറുകളിൽ ഈ ഭാഗത്തു ധാരാളം ഉണ്ടാവും, പൂവ്‌
പറിക്കാനും ശേഖർ/മുരുഗൻടാക്കീസിൽ പോകാറും ഈ വഴിയിൽ കൂടിയായിരുന്നു)

മെയിൻ ഗേറ്റു കടന്നു ഇടതു ഭാഗത്തായി സോപ്പുണ്ടാക്കുന്ന ഷെഡ്ഡ് . സോപ്പുണ്ടാക്കുന്ന കെമിക്കലോക്കെ മിക്സ് ചെയുന്നത് ഏകദേശം 200 ലിറ്റർ വരുന്ന സ്റ്റീൽ ഡ്രമ്മിലാണു . കെമിക്കലോക്കെ ഇട്ടു തീകത്തിച്ചു ചൂടാകുന്നത് കാണാം? എന്തൊക്കെ കെമിക്കലാണ്? എന്താണ് ഓരോന്നിന്റെയും റേഷ്യോ? അതാണ് സോപ്പുണ്ടാക്കുന്നതിന്റെ സീക്രട്ട് .
കാണുന്നതെല്ലാം സസൂഷ്മം ഒബ്സർവ് ചെയ്‌യുന്ന എനിക്ക് ഇതിന്റെ പ്രൊപ്പോഷനോ . എന്തൊക്കെ കെമിക്കൽ ആണെന്ന് മനസിലാക്കിയെടുക്കാൻ പാകത്തിലായിരുന്നില്ല അവിടെ സാദനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . എന്റെ മുൻപിൽ കിഴങ്ങിന്റെ പുഴുക്ക് പരുവത്തിലും ഏകദേശം അതെ കളറിലും ഉണ്ടാക്കിവെച്ച കുട്ടു . ആ കുട്ടു എടുത്തു ഒരു മെറ്റൽ ഡെയ് ഇൽ ഇട്ടു ലിവർ അമർത്തുമ്പോൾ ചെറിയ കഷ്ണങ്ങളായി മുറിക്കാനുള്ള വരിയിട്ടു കൊണ്ട് ബാർ ആയി രൂപപ്പെടും . ഇത്രയേ അന്ന് ഒപ്പിയെടുത്തത് ഓർമയിൽ ഉള്ളു….

ആ കാലത്തു വാഷിംഗ് സോപ്പ് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് 501. ബാർ സോപ്പായിരുന്നു . പക്ഷെ ആ സോപ്പിനെ കവച്ചു വെക്കുന്നതാണ് അച്ചുവേട്ടന്റെ എ. കെ ബാർ സോപ്പ്!

ഏതാണ്ട് അതെ രൂപത്തിലും വലുപ്പത്തിലും 501 ന്റെ അതെ ടെക്സ്ചർ! തുറന്നു നോക്കിയാൽ ഒന്നിൽ 501 മറ്റേതിൽ എ. കെ ! അത് മാത്രം വെത്യാസം. പ്രസ്തുത സോപ്പ് കമ്പനി നോക്കി നടത്തുന്നതും . സോപ്പുണ്ടാക്കുന്ന ജോലികൾ സൂപ്രവൈസ് ചെയ്യുന്നതൊക്കെ പേര് ശരിക്കോർക്കുന്നില്ല? അനന്തൻ എന്നാണോ ഒരു സംശയം!

അല്ലെങ്കിലും പേരിലെന്തിരിക്കുന്നു? 501 ഉം എ . കെ ബാറും കോളിറ്റിയിൽ ഒപ്പത്തിനൊപ്പ്പം !!!

വിലയിലാണെങ്കിൽഎ കെ ബാർ സൊപ്പു 501 നേക്കാൾ കുറവാണു ….

എന്റെ ഓർമ ശരിയാണെങ്കിൽ തിരൂരോ മറ്റോ അദ്ദേഹത്തിന്റെ സോപ്പിനു നല്ല ഡിമാന്റ് ഉണ്ടായിരുന്നു .
അദ്ദേഹത്തിന്റെ മക്കൾ സുരേഷ് ബാബുവും, ജയന്തും റയിൽവേ സ്റ്റേഷനിൽ ബാർ സോപ്പ് കാർട്ടണിലാക്കി
കയറ്റി അയക്കാൻ സ്ഥിരമായി വരുന്നത് കാണാറുണ്ട്…

അതുകൊണ്ടു എന്റെ വക ഒരു പരസ്യം ഗുണം മെച്ചം വില തുച്ഛം……

ഇത് ഒരു ചായപൊടിയുടെ പരസ്യം

അപ്പോൾ പിന്നെ ചായപ്പൊടിയുടെ അല്പം കാര്യം പറയാം …

മുകളിലുള്ള പരസ്സ്യ വാക്കുകൾ? ബ്രുക് ബോണ്ടിന്റേതാണ്! എന്ന് എന്റെ ഓർമ.!
അക്കാലത്തു പേക്കു ചെയ്ത ചായപ്പൊടി മാർക്കറ്റിൽ എത്തിച്ചു കൊണ്ടിരുന്നത് ബ്രുക് ബോണ്ടും, ലിപ്ടനും . തലശേരിയിൽ ആണ് ചായപ്പൊടി സപ്പ്ളൈ ചെയ്യുന്ന കംബനി. മാഹി, മുക്കാളി, വടകര വരെ അവർ പോവും . രണ്ടാഴ്ചയിൽ ഒരു തവണയോ മറ്റോ വരും . (ചായപ്പൊടി കൊണ്ടുവരുന്ന എക്‌സികുട്ടീവും ഒരു ഗോപാലൻ നായരായിരുന്നു )

കുതിര വണ്ടിയിലായിരിക്കും വരിക . രാജകീയ മായ വരവും പോക്കും . അതും കാണാ കാഴ്ചയായി …..

കണ്ണൻ ദേവനും ലോക്കൽ ബ്രാൻഡുകളും വലിയ പീഞ്ഞ പേടിയിലാണ് വരാറുള്ളത് . ലൂസായി വിൽക്കാൻ …

ചായപ്പൊടിയുടെ മണവും വീര്യവും നഷ്ടപ്പെടാതിരിക്കാൻ പെട്ടിയുടെ ഉള്ളിൽ നല്ല കട്ടിയുള്ള അലുമിനിയം ഫോയിൽ കൊണ്ട് പ്രൊട്ടക്ട് ചെയ് തിരിക്കും. ചായപ്പൊടി മറ്റുമണങ്ങൾ വേഗത്തിൽ വലിച്ചെടുക്കും, അത് തടയാനും കൂടിയാണ് അലൂമിനിയം ഫോയിൽ ഉപയോഗിച്ച് പേക്കു ചെയ്‌യുന്നത്‌ . പെട്ടി പൊട്ടിച്ചു ചായപ്പൊടി എടുക്കുന്നത് ഒരു ശ്രമകരമായ ജോലിയാണ് .

“എന്നെ വായിക്കുന്നവർക്ക് ഒരു ടിപ്പു പലർക്കും അറിയാമായിരിക്കും ഒരിക്കലും കടയിൽ നിന്നും ചായപ്പൊടി വാങ്ങി മറ്റു വാസനകൾ ഉണ്ടാവുന്ന വസ്തുക്കളൊപ്പം വെക്കരുത് . അത് ചായപ്പൊടിയുടെ ടെസ്റ്റ് വ്യത്യാസത്തിന് കാരണമാവും . പിന്നെ ചായപ്പൊടിയെ കുറ്റം പറയരുത് “”…

ഗോപാലൻ നായർ ചായപ്പൊടി സപ്പ്ളൈ ചെയ്യുമ്പോൾ അത് സൂക്ഷിച്ചു വെക്കുന്ന സ്ഥലവും ഉറപ്പുവരുത്തും . അങ്ങനെ സൗകര്യമുള്ളവർക്കേ അവർ നേരിട്ട് ചായപ്പൊടി കൊടുക്കുകയുള്ളു …


കളരിയും കളരി വിശേഷങ്ങളും…

കടത്തനാടൻ പരാമ്പര്യമുള്ള നാടാണ്‌ മയ്യഴി . അത് കൊണ്ട് തന്നെയായിരിക്കും മയ്യഴിയിലും കളരി പാരമ്പര്യത്തിന് വടക്കൻ പാട്ടിലെ പ്രാധാന്യമുള്ള ഈ ആയോധന മുറ മയ്യഴിയിലും നില നിലനിർത്തിയത് .

ആദ്ധ്യകാല കളരി, റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വന്നു ഏതാണ്ട് ആണിയിൽ അനന്തേട്ടന്റെ മരക്കമ്പനിയുടെ സൈഡിലൂടെ വടക്കോട്ടു പറമ്പിൽ കയറിയാൽ? ധാർ എന്ന് വിളിക്കുക (ശരിയായ പേരറിയില്ല) . അവരുടെ പറമ്പിലാണ് കളരി ഉണ്ടാവുക.

നിലം ഒരു നിശ്ചിത അളവെടുത്തു നീളത്തിലും, വീതിയിലും കുഴിയെടുത്തു! സൈഡെല്ലാം കിളച്ചു ശരിയാക്കും . പിന്നെ മോന്തായം ഉയർത്തി രണ്ടു വശവും ചെരിച്ചു മെടഞ്ഞ ഓല കോണ്ടു
കെട്ടും . കന്നിമൂലയിൽ മണ്ണുകൊണ്ട്
പൂത്തറ കെട്ടും. പടിഞ്ഞാറു നടുക്കായി ഒരു ചെറിയ തറ . വർഷത്തിൽ 20 ഓ 30 ഓ ദിവസം കളരി നടത്തും ഭാസ്കരൻ ഗുരിക്കൾ ഇത് നടത്തിയിരുന്നത് .

കളരി ആരംഭിച്ചു ഏകദേശം ഒരാഴ്ച കഴിഞ്ഞാൽ ഉഴിച്ചൽ തുടങ്ങും . മുക്കൂട്ടു എന്ന കുഴമ്പാണ് ഉപയോഗിക്കുക . ഗുരിക്കൾ തന്നെയാണ് മുക്കൂട്ടു ഉണ്ടാക്കുന്നത് .

14 ദിവസമാണ് ഉഴിച്ചൽ. ഏഴു ദിവസം ഉഴിഞ്ഞു കഴിഞ്ഞാൽ 8 ആം ദിവസം വയർ ഇളക്കും . അവണക്കെണ്ണ കുടിച്ചാണ് വയർ ഇളക്കുക!

വീണ്ടും ഏഴു ദിവസം ഉഴിയും . തുടക്കക്കാരെ ദിവസവും മെയ് വഴക്കം പ്രാക്ടീസ് ചെയ്യിക്കും കളരിയിൽ.

കളരിയിൽ ഇറങ്ങുന്നതിനും ഉണ്ടു ഒരു ചടങ്ങു്, രണ്ടോ മൂന്നോ സ്റ്റെപ് ഇറങ്ങി വലതു കാൽ വെച്ച് ഇറങ്ങി ഭൂമിയിൽ തൊട്ടു നമസ്കരിച്ചു, പൂത്തറ വണങ്ങി. ഒപ്പം ചെറിയ തറയും വണങ്ങണം .

ഉഴിച്ചൽ തുടങ്ങുന്നതുവരെ എള്ളെണ്ണ നല്ല കുളുക്കേ പുരട്ടണം . ലങ്കോട്ടി കെട്ടിയാണ് നമ്മളൊക്കെ കളരിയിൽ വരിക . മുതിർന്നവരിൽ പലരും കളരിയിൽ വന്നും കെട്ടുന്നത് കാണാം . ലങ്കോട്ടി എന്ന് പറയുന്നത് ഏതാണ്ട് പട്ടം പോലത്തെ തുണികൊണ്ടു തുന്നിയ വസ്തുവാണ് . അത് കെട്ടുവാനും ഒരു അറിവ് വേണം ഷർട്ടിനു ടൈ കെട്ടുന്ന സ്റ്റയിലാണ് . ഒന്ന് ഓർമയിൽ നിന്നെടുത്തു വിവരിച്ചു നോക്കാം . വീതിയുള്ള ത്രികോണ ഭാഗം ബേക്കിൽ വരത്തക്ക വിധം കൃത്യമായി വെച്ച്, ഏത്ര മുറുക്കം വേണോ അത്രയും മുറുക്കി രണ്ടു ഭാഗത്തുമുള്ള തുണികൊണ്ടു തന്നെ ഉണ്ടാക്കിയ ചരടുവെച്ചു ഊരാ കുട്ടിക്കിട്ടു കെട്ടും. അതിനു ശഷം ത്രികോണാകൃതിയുടെ അറ്റത്തുള്ള നീണ്ട ഭാഗം രണ്ടു കൈകൊണ്ടും വിടർത്തിപിടിച്ചു ചരടിന്റെ അടിയിൽ കൂടി വലിച്ചു ചുളിവ് വീഴാതെ പിന്നിലേക്കെടുത്തു; പിന്നിലും ഉള്ള ചരടിനടിയിൽ കൂടി വലിച്ചു മുറുക്കി വീണ്ടും മുൻപിൽ കൂടി എടുത്തു വീണ്ടും പിറകിൽ കൊണ്ട് പോയി ചെരുതി വെക്കുക. പിന്നെ ആന വലിച്ചാലും ഇളകില്ല .

എല്ലാവരും എത്തിയാൽ ആളുകളുടെ എണ്ണമനുസരിച്ചു വരിയായി പൂത്തറ നോക്കി നിറുത്തും! എന്നിട്ടു ഗുരിക്കൾ അല്ലെങ്കിൽ മുതിർന്നവർ വായ് ത്താരി ചൊല്ലുന്നതിനനുസരിച്ചു പൂത്തറ വണങ്ങണം .അത് അദ്ധ്യ ചട്ങ്ങു

പുത്തറ കന്നിമൂലയിൽ തട്ടുകളായാണ് നിർമിച്ചിട്ടുണ്ടാവുക . ചെമ്പരത്തി പുവ് വെച്ച് ദിവസവും അലങ്കരിക്കണം നിർബന്ധമാണ് . അതിനുള്ള പൂവുകൾ എല്ലാവരും മാറി മാറി കൊണ്ടുവരും.

പിന്നെ മെയ്‌ വഴക്കത്തിനുള്ള വായ്ത്താരി ചൊല്ലിയുള്ള അഭ്യാസം പരിശീലിപ്പിക്കും ..

അമർന്നു അമർച്ചയിൽ ഇടത്തുവെച്ചു ഇടതുമറി … നിവർന്നു നിന്ന്.. ഇടത് എടുത്ത നിവർന്നു ചാടികെട്ടി ചവുട്ടി വലിഞ്ഞു അമർന്നു . നിവർന്നു വലതു നേരെ , ഇടതു നേരെ വലതു നേരെ എടുത്തു ചാടി തിരിഞ്ഞു വലിഞ്ഞമർന്നു .
നിവർന്നു വലതു നേരെ, ഇടതു നേരെ വലതു നേരെ എടുത്തു തിരിഞ്ഞു ചവുട്ടി തുള്ളി ….. പിന്നെയാ പ്രയാസം . തേക്കുത്തിഎന്ന് പറയുമ്പോൾ പുതുതായി വന്നവർ മേല്പോട്ടു നോക്കും പിന്നെ സീനിയേസ് ‌ഒക്കെ അടുത്തുവന്നു ഊരയ്ക്ക് കൈ താങ്ങി പിന്നോട്ട് വളയാൻ പഠിപ്പിക്കും . അവസാനം സൂചിക്കിരുത്തുന്നതും കാണാം ചിലപ്പോൾ…

ചെറുപ്പത്തിൽ നാലഞ്ചു സീസണിൽ ഞാനും ചെയ്തിരുന്നു ഇതൊക്കെ

ആ കാലങ്ങളിലെ ഗുരിക്കളുടെ ശിഷ്യൻ മാർ മുക്കാളിയിൽ നിന്നും വരുന്നവരിൽ ഓർക്കുന്നത് തൈക്കണ്ടി കുഞ്ഞിരാമേട്ടൻ , ആനന്ദേട്ടൻ , ഗുരുക്കളുടെ മകൻ ബാബു . മാഹിയിൽ നിന്നും രാജേട്ടനും (സർവേയർ) ശ്രീധരേട്ടൻ, അവരുടെ അനുജൻ നാണൂട്ടിയേട്ടൻ . രാഗി . രാഗിയുടെ ചേട്ടൻ, ഫൽഗുനൻ, ഞാൻ മുരളി ഇവരെയൊക്കെ ഓർത്തെടുക്കുന്നു .

കളരി അവസാനിക്കുന്ന ദിവസം ആ സീസണിൽ പഠിപ്പിച്ച പായ്റ്റൊക്കെ അവിടെ പ്രദർശിപ്പിക്കും.
ക്ഷണിതാക്കളുടെ മുൻപിൽ!
അവതരിപ്പിക്കും! വേഷം കയ്യില്ലാത്ത ബനിയനും നീല ട്രൗസറും ട്രൗസറിൻറ്റെ രണ്ടു സൈഡിലും രണ്ട പേരലൽ വെള്ള ലയിനർ വെച്ച് തയ്യിച്ചിരിക്കും…

ഭാസ്കരൻ ഗുരുക്കളുടെ അടുത്തു നിന്നും മൂന്നോ നാലോ സീസൺ ഞാൻ പോയിട്ടുണ്ട് അവിടെ നിന്നും ചൂരൽ വരെ പയറ്റ് പഠിച്ചു . ഭാസ്കരൻ ഗുരിക്കളുടെ അടുത്തു നിന്നും കുറു വടി പയറ്റാൻ ഞാനും എക്സൽ ബേക്കറിയിൽ ജോലിചെയ്ത് ഫൽഗുണനും എക്സ്പെർട്ടാണ്! നല്ല സ്പീഡിൽ പയറ്റും, കളരി തീരുന്ന ഒരു സീസണിൽ നമ്മൾ രണ്ടും പായറ്റി പയറ്റി . അവസാനിപ്പിക്കുന്ന ഒരടിയുണ്ട് . ആ അടിയിൽ ഫൽഗുനൻന്റെ വടി പൊട്ടി തെറിച്ചു. നോക്കി നിന്ന ആളുകളുടെ ഇടയിൽ പോയി വീണത് ഓർക്കുന്നു. ഭാഗ്യംകൊണ്ടാണ് ഫൽഗുനൻ അന്ന് രക്ഷപെട്ടത് . അല്ലെങ്കിൽ തല പൊട്ടിയേനെ!!

പിന്നെ സ്റ്റേഷന്റെ അടുത്തും കളരി ഉണ്ടായിരുന്നു . കുഞ്ഞിക്കണ്ണൻ ഗുരിക്കൾ എന്നോട് പേരു മറന്നിരുന്നു രാജി ഓർമിപ്പിച്ചതായിരുന്നു .
(രാജിക്ക് നന്ദി)

അവിടെ, ഞാനും എന്റെ കൂടെ നാപ്പിളികണ്ടിയിലെ ജയകൃഷ്ണൻ , രാജി , ശിവശങ്കരൻ , സ്റ്റേഷന്റ ടുത്തു കച്ചവടം ചെയ്തത് മുകന്ദൻ മാഷുടെ മകൻ പ്രമോദ് , മുരളി (അഴിയൂരിലെ)
മുതലായവരെ ഓർത്തെടുക്കുന്നു.

ഞാൻ തോർത്തുമുടുത്തു നേരെ നാപ്പിളികണ്ടിയിൽ പോയി ജയകൃഷ്ണനും , അനുജത്തി രാജിയും, ശിവശങ്കരനും ഒരുമിച്ചു
വീട് ഇറങ്ങി നീളമുള്ള നടയിലൂടെ നടന്ന് കുത്തനെയുള്ള കല്ലുകൊണി ഇറങ്ങുമ്പോൾ ജയകൃഷ്ണൻ പെങ്ങളെ കരുതലോടെ സ്‌റ്റേപ്പ് ഇറങ്ങാൻ സഹായിക്കുന്നതും, അത് നോക്കി ഞാനും ശിവശങ്കരനും താഴെ നിൽക്കുന്നതും ഒക്കെ ഇപ്പോഴും കണ്ണിനു മുൻപിൽ ഉണ്ടു . എല്ലാവരുടെയും വേഷം തോർത്ത് മുണ്ടു മാത്രം! ലങ്കോട്ടിയും?

ഇറങ്ങി കഴിഞ്ഞാൽ രണ്ടു ഭാഗവും ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും ഞങ്ങൾ റയിലിന്മേൽ കൂടി ബാലൻസ് ചെയ്തു നടക്കുന്നതൊക്കെ ഓർത്തെടുക്കുന്നു .

റയിലിലുടെ നടന്നു വില്ലേജോഫീസിന്റെ അടുത്തുനിന്നും മേല്പോട്ടു കയറി റോഡിലൂടെ കളരിയിൽ പോവുന്നതൊക്കെ ഇപ്പോഴും കണ്മുന്നിലുണ്ട് .

ഇവിടെ നിന്ന് ഗുരിക്കൾ കത്തിയും വാൾ പയറ്റും പഠിപ്പിച്ചു തന്നിരുന്നു.

ഇതൊന്നും ഇപ്പോഴത്തെ തലമുറയ്ക്ക് അനുഭവിക്കാൻ പറ്റില്ല . തീർച്ച!.
അന്നൊക്കെ റെയിലിന്മേൽ കൂടി ധൈര്യത്തിൽ നടക്കാം ഒറ്റ, റയിൽ പാളം, ചുരുക്കം വണ്ടികൾ, ഒരു ഭയവും വേണ്ട . ചിലപ്പോൾ വണ്ടി വന്നാൽ? സൈഡിൽ ഇരിക്കുന്നതാണ് നല്ലതു ഒരു സുരക്ഷയ്ക്ക്.

ഇതൊക്കെ കഴിഞ്ഞു കുറെ കാലം കഴിഞ്ഞപ്പോൾ? ശ്രീധരേട്ടൻ പുത്തലത്തു
കളരി നടത്തിയിരുന്നു .

ശ്രീധരേട്ടനെ പറ്റി ഒരു പാട് പറയാനുണ്ട് നമ്മളൊക്കെ ശ്രീധരേട്ടൻ എന്ന് വിളിക്കുമ്പോഴും ശ്രീധരേട്ടൻ പലർക്കും ഗുരിക്കളാണ്. ശ്രീധരേട്ടൻ നല്ല അഭ്യാസി മാത്രമല്ല മർമ്മചികിത്സകളും പഞ്ച കർമ്മ ചികിത്സ കളും അനുഭവം കൊണ്ട് സ്വായത്ത മാക്കിയിട്ടുണ്ട് . പരിസരത്തൊക്കെ ആളുകൾക്ക് ഒടിവുകളോ, ചതവുകളോ, ഉണ്ടായാൽ ശ്രീധരേട്ടൻ ഒരു ഗുരിക്കളാവും . ചതവ് പറ്റിയ ആളുടെ അവയവം വിശദമായി വിലയിരുത്തി . വേണ്ട ചികിത്സാരീതി നടപ്പാക്കും . ചിലപ്പോൾ വെറും കെട്ടു മതിയായിരിക്കും . ചിലർക്ക് സപ്പോർട് ചെയ്ത കെട്ടു വേണ്ടിവരും . അതിനു ചീന്തിയ മുളവടി സ്കെയിൽ ഒക്കെ ഉപയോഗിക്കും . പുരട്ടാൻ മുട്ടയുടെ വെള്ള പിന്നെ ചില പാച്ചില മരുന്നുകൾ . ശന്നിനായകം പോലുള്ള സാധനങ്ങളൊക്കെ മരുന്നരക്കുന്ന അമ്മിയിൽ (കുയ്യമ്മി) സാദാരണ അമ്മി പോലെ യാണെങ്കിലും അരക്കുന്ന മരുന്ന് പുറത്തു പോവാതിരിക്കാൻ ചുറ്റും ചെറിയ തട ഉണ്ടായിരിക്കും . ഉദാഹരണത്തിന് വെള്ളം ഒഴിച്ചാൽ തങ്ങി നിൽക്കും. അതിൽ പറഞ്ഞതായ മരുന്നുകളൊക്കെ ഇട്ടു, അരക്കുന്ന കുട്ടി ഏകദേശം പിടിയില്ലാത്ത ഗഥ പോലെയുണ്ടാവും! പക്ഷെ ഉരുണ്ടതല്ല അടിഭാഗം രണ്ടര – മൂന്നു ഇഞ്ചു വ്യാസം, പിന്നെ അവിടന്നങ്ങോട്ട് സ്ലോപ്പായി മുകളിലെത്തുമ്പോൾ ഉരുട്ടി രണ്ടു കൈപ്പിടിയിൽ ഒതുക്കുന്ന തരത്തിലായിരിക്കും . നല്ല കറുത്ത പാറക്കല്ല് കൊണ്ട് ഉണ്ടാക്കിയെടുത്തത്‌ . അതുവെച്ചു വെള്ളം ചേർക്കാതെ മുട്ടയുടെ വെള്ളയും, ഇലയിൽ നിന്നും വരുന്ന നീരും, പച്ചമഞ്ഞളും ഒക്കെ യാവുമ്പോൾ ഒരു പശ രൂപത്തിലാവും . അത് പിന്നെ പുരട്ടേണ്ട ഭാഗത്തു പുരട്ടി നീളമുളള ഡബ്ബിൾ മുണ്ടിന്റെ തുണി ഏകദേശം രണ്ടര മുന്ന് ഇഞ്ചു വീതിയിൽ റോൾ ചെയ്തു എണ്ണയിൽ ഇട്ടത് എടുത്തു കെട്ടേണ്ട ഭാഗത്തു വെച്ച് മുറുക്കി ചുറ്റി കൊണ്ടിരിക്കും ചുറ്റുന്നതിനിടയിൽ സപ്പോർട് വേണ്ടിടത്തു മുളവടിയോ സ്‌കെയിലോ വെച്ച് സപ്പോർട്ടുകൊടുത്തു കെട്ടും . പിന്നെ ഒടിവിന്റെയും ചതവിന്റെയും തീവ്രത അനുസരിച്ചു ഇടയ്ക്കു കാണിച്ചു വേണ്ട പരിഹാരം പറയും . കൈ കൾ ആണെങ്കിൽ ചിലപ്പോൾ സ്ലിങ് ഒക്കെ ഉണ്ടാക്കി കഴുത്തിൽ കെട്ടാൻ പറയും .

ആ കാലങ്ങളിൽ ശ്രീധരേട്ടന്റെ കളരിയിൽ എൻറെ അനുജൻ കനകൻ, ഈ ച്ചിയിൽ രാഘവേട്ടന്റെ മക്കളായ പുരുഷു (രമേഷ് ) അശോകൻ , സുർജിത് . ഒക്കെ ശ്രീധരേട്ടന്റെ കളരിയിൽ ഉണ്ടായിരുന്നു എന്നറിയുന്നു.

ക്രമേണ ശ്രീധരേട്ടനും കളരി ഒഴിവാക്കി

ഈ അന്ന്യം നിന്ന് പോവുന്ന സംബ്രതായം തീരെ ഇല്ലാതാവുമ്പോഴും വർധിച്ചു വരുന്ന പഞ്ച കർമ്മ ചികിത്സാരീതിക്കു ഒരു കുഴപ്പവും ഇല്ല! നാലു പെട്ടികൾ തട്ടിക്കൂട്ടിയ സ്ഥലത്തും മസ്സാജ് സെന്റർ നല്ലരീതിയിൽ നടത്തുന്നുണ്ട് . ചോദിക്കുന്ന പണം നൽകാൻ ആർക്കും ഒരു മടിയും ഇല്ല . ഉഴിയുന്നവരുടെ
പ്രാവിണ്ണിയവും, അറിവും
നോക്കാതെ 14 ദിവസം ഉഴിയുന്നതിനു അമ്പതിനായിരവും അറുപത്തിനായിരവും ചെലവഴിക്കുമ്പോൾ ഇതേ ഉഴിച്ചാൽ കളരിയിൽ പതിനായിരത്തിൽ താഴെ വരുകയുള്ളു എന്ന കാര്യം വിസ്മരിക്കുന്നു .

ഒപ്പം കളരി ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന ഇവരെ പോലുള്ളവരെ കണ്ടില്ലെന്നും നടിക്കുന്നു .

പാരമ്പര്യ ഗുരിക്കൾ മാർ അവർ ചെയ്യുന്ന സേവനങ്ങൾക്കു അർഹിക്കുന്ന പണം കിട്ടാതാവുമ്പോൾ സ്വയം കടക്കെണിയിലേക്കു നീങ്ങുകയല്ലേ? എത്രനാൾ അവർക്കു പിടിച്ചു നിൽക്കാനാവും . ചിന്തിക്കേണ്ട വിഷയമല്ലേ?

പാരംബര്യ കലകളെല്ലാം ആധുനീകതയുടെ മുന്നിൽ അടിയറ പറഞ്ഞു … ഉപചാരം ചൊല്ലി പിരിഞ്ഞിരിക്കുന്നു എന്നന്നേക്കുമായി .

മനുഷ്യന്റെ അഹങ്കാരം കൊണ്ട് നശ്ശിപ്പിച്ച അത്തരം ദൈവീക കലകളെയും, പ്രകൃതി സംരക്ഷണത്തെയും ഓർമ്മിപ്പിക്കാൻ ആയിരിക്കും ദൈവം
കലിയുഗത്തിൽ കൊറോണയുടെ രൂപത്തിൽ . സംഹാരമൂർത്തിയായി അവതരിച്ചത്
എല്ലാവരെയും പഠിപ്പിക്കാൻ? എല്ലാവരെയും അനുസരിപ്പിക്കാൻ ?

“യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം”

ഹേ ഭാരതാ, എപ്പോഴെല്ലാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

“സംഭവാമി യുഗേ യുഗേ എന്നല്ലേ”?

കളരി പുരാണം നിർത്തുന്നതോടൊപ്പം . ഒരു പാട് സംഘടനകളുള്ള നമുക്ക് ഒത്തൊരുമിച്ചാൽ ഇത്തരം പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കാൻ പറ്റും . നമ്മുടെ ഇടയിലുള്ളവർ തന്നെ വർഷം തോറും പഞ്ച കർമ്മ ചികിത്സക്കും , കർക്കിടക മാസത്തിൽ തടവിക്കുന്നതിനും ലക്ഷങ്ങൾ ചിലവഴിച്ചു ചികിത്സ നടത്തുന്നതും ഒക്കെ നമ്മൾ കാണുന്നുണ്ട് . അതും ഒരു പാരമ്പര്യവും മർമ്മവും ഒന്നും അറിയാത്തവരെകൊണ്ട് . അതു ഗുണത്തിലേറെ ദോഷമാണ് എന്ന് ചിന്തിക്കാതെയാണ് പണം ചിലവഴിച്ചു രോഗം വിലക്ക് വാങ്ങുന്നത്!

ഇതൊഴിവാക്കി, ഇപ്പോഴും അന്ന്യം നിന്നിട്ടില്ലാത്ത ഈ രീതി പുത്തലം ഗണ ശക്തിയും, മയ്യഴിയിലെ മറ്റ് സ്ഥാപനങ്ങളും ഒക്കെ ചേർന്ന് സ്ഥിരമായി വേദി ഒരുക്കുകയാണെങ്കിൽ ഈ ചികിത്സാ രീതിയും, ആയോധന കലയും അതു പകർന്നു തരുന്ന ഗുരുക്കന്മാരെയും നമുക്ക് എന്നന്നേക്കുമായി സംരക്ഷിക്കാം എന്ന് കൂടി ഓർമപ്പെടുത്തി

ഈ കളരി പുരാണം നിറുത്തുന്നതോടൊപ്പം …

ഞാനും ഗുരിക്കളായ കഥ പറഞ്ഞു നിറുത്താം …

രണ്ടുതവണ ഞാനും ഗുരുക്കളായി … കോളേജിൽ പഠിച്ചു കൊണ്ടിരുന്ന കാലം എൻ. സി. സി പരീക്ഷ നടത്താൻ ഡയറക്ട്രേറ്റിൽ നിന്നും സത്യനേശൻ എന്നൊരു കേപ്റ്റൻ വന്നിരുന്നു . അയാൾ സ്‌കൂട്ടറിൽ നിന്നും ഇറങ്ങുമ്പോൾ ബാലന്സ് തെറ്റി കാലിന്റെ പടം മറിഞ്ഞു. അത് അയാൾ കാര്യമാക്കിയില്ല വയികുന്നരം ആയപ്പോഴേക്കും വേദന കൂടി, കാൽപാദം വീങ്ങി. നടക്കാൻ ബുദ്ദിമുട്ടായി . ആരോ ഇദ്ദേഹത്തോട് പറഞ്ഞു ബാബു കളരിയൊക്കെ പഠിച്ചിട്ടുണ്ട് അയാളെ വിളിച്ചു ചോദിക്കാം എന്താണ് നല്ലതു എന്ന് . ഇല്ലിക്കൽ പവി എന്നെ ഫോൺ ചെയ്തിട്ട് വിവരം പറഞ്ഞു . ഞാൻ പോയി നോക്കിയിട്ടു പറഞ്ഞു ഭാസ്കരൻ ഗുരുക്കളെ വിളിക്കാം എന്ന് . ഭാസ്കരൻ ഗുരുക്കൾക്കു അഴിയൂർ ചുങ്കത്തു ഒരു റേഷൻ ഷോപ്പുണ്ട് . സ്‌കൂട്ടറുമായി ഞാൻ ഭാസ്കരൻ ഗുരുക്കളുടെ അടുത്തു ചെന്ന് വിവരം പറഞ്ഞു അയാൾ എന്റെ കൂടെ വന്നു കേപ്റ്റന്റെ പാദം പരിശോധിച്ചിട്ടു പറഞ്ഞു സാരമില്ല വെറും പടം മറിഞ്ഞതാണ് എല്ലിനൊന്നും കുഴപ്പൂവുമില്ല എന്ന്. കുറച്ചു പച്ചമരുന്ന് മുട്ട വെള്ളയിൽ അരച്ച് പുരട്ടാൻ പറഞ്ഞു തൽക്കാലം അയാൾ എണ്ണയിട്ട തടവി . എന്നോട് പറഞ്ഞു ഇനീ ബാബു ചെയ്തുകൊള്ളും, രാവിലേ ഒന്ന് എണ്ണ തടവി കുറച്ചു കഴിഞ്ഞു കഴുകി മരുന്ന് ആറുമ്പോൾ പുരട്ടികൊണ്ടേ ഇരിക്കാൻ . രണ്ടു ദിവസം ഞാൻ പറഞ്ഞത് പോലെ ചെയ്തു . ആദ്യം അങ്ങനെ ഗുരിക്കളായി .

കുറച്ചു മാസം കഴിഞ്ഞപ്പോൾ പവി വീണ്ടും വിളിച്ചു പറഞ്ഞു, ബാബു എബ്രഹാം മാസ്റ്റർ എന്നെ അന്വേഷിക്കുന്നുണ്ട്? അദ്ദേഹത്തെ വീട്ടിൽ പോയി കാണാൻ . ഞാൻ പോയപ്പോൾ മാഷുണ്ട് വടക്കു നോക്കി യന്ത്രം പോലെ വടക്കോട്ടു നോക്കി ഇരിക്കുന്നു . സംസാരിക്കാൻ തന്നെ വിഷമം .

ഒരിക്കൽ ഗുരുക്കളായ ധൈര്യത്തിൽ എബ്രഹാം മാസ്റ്ററോട് ഞാൻ പറഞ്ഞു സാരമില്ല ഉറക്കത്തിൽ പിടലി പിടിച്ചതായിരിക്കും . എള്ള് എണ്ണ ഉണ്ടോ എന്ന് ചോദിച്ചു? ഉണ്ടെന്നു ഭാര്യ മോളിച്ചേച്ചിയോട് എണ്ണ
കൊണ്ടുവരാൻ പറഞ്ഞു ഒരു സ്റ്റീൽ തട്ടിലിട്ടു അല്പം ചൂടാക്കി കഴുത്തിന് ചുറ്റും കുളുക്ക പുരട്ടി പദം വരുത്തി കെട്ടിയ നീരൊക്കെ മാറ്റി കഴുത്തു ലൂസാക്കി വെക്കാൻ പറഞ്ഞു ഒരു കൈ കൊണ്ട് തലയുടെ പിന്നിലും മറ്റേ കൈകൊണ്ടു താടിയും പിടിച്ചു ആട്ടി ആട്ടി.

ഒര് നേക്ക് കിട്ടിയപ്പോൾ ഇത്തോട്ടും വലത്തോട്ടും ഒരു തിരി
കൃക് – കൃക് ശബ്ദം .
സംഗതി റെഡി . ഇട്യ്ക്കു മാഷൊന്നു ഞെരങ്ങി . ആ …. നീ ആള് കൊള്ളാമല്ലോ ചിരിച്ചുകൊണ്ട് .

മോളിച്ചേച്ചി ചായയും ബിസ്കറ്റും കൂലി യായി തന്ന്

അങ്ങനെ ഞാൻ വീണ്ടും ഗുരുക്കളായി .

പിന്നെ ഇതുവരെ ആരും വിളിച്ചിട്ടുമില്ല അതുകൊണ്ടു തന്നെ ഗുരിക്കൾ വേഷം കെട്ടേണ്ടി വന്നിട്ടില്ല.

എന്ന് മാത്രം
ഓർമിപ്പിച്ചു നിർത്തട്ടെ ?!


സാജ് ഫാം ….

അച്ചുവേട്ടന്റെ വീടിനടുത്തു സ്ഥിതിചെയ്യുന്നു…!

ചരുങ്ങിയ വർഷങ്ങൾ മാത്രമേ പ്രവർത്തിച്ചു വെങ്കിലും ? വളരെ നല്ല രീതിയിൽ നടത്തി വന്നിരുന്ന ഈ ഫാമിൽ, ഇറച്ചി കോഴിയും , മുട്ടയും , നല്ല പശുവിൻ പാലും ലഭ്യമായിരുന്നു . പാൽ ആവശ്യക്കാരുടെ വീട്ടുകളിൽ സൈക്കിളിൽ രാവിലെ പതിവായി എത്തിച്ചിരുന്നു.

സമീപ പ്രദേശങ്ങളിലൊന്നും വേറെ ഫാമില്ലെങ്കിലും ചുരുക്കം ചില വീട്ടുകളിൽ വളർത്തുന്ന പശുവിന്റെ പാലും , ഇതോടൊപ്പം വീടുകളിൽ ചിലർ നൽകിയെങ്കിലും മറ്റു പാക്കറ്റ് പാലുകളൊന്നും ലഭ്യമായിരുന്നില്ല . അതുകൊണ്ടു തന്നെ പാൽ പൊടിയെ യായിരുന്നു പലരും ആശ്രയിച്ചിരുന്നത് . സാജ് ഫാം വന്നതോട് കുടി അതിനു ചെറിയൊരളവിൽ പരിഹാരം കണ്ടു തുടങ്ങിയപ്പോഴാണ്
എന്തൊക്കയോ തൊഴിൽ പ്രശ്നങ്ങളും അതോടനുബന്ധിചു ഉണ്ടായ മറ്റു കാരണങ്ങളും …

ഈകാരണത്താൽ മനസ് മടുത്തു പ്രൊഫഷണൽ ഡോക്‌ടറായ അബ്ദുൾ ലത്തീഫ് പ്രസ്തുത ബിസ്നസ് സംരംഭം അടച്ചു പൂട്ടിയത് .ഞാൻ പറഞ്ഞല്ലോ? എല്ലാം നിമിത്തമാണ്…

‘സാജ്’… ഇംഗ്ളീഷിൽ സാജിന് ദൈവത്തെ ഉപാസിക്കുന്നവൻ എന്ന അർഥം! ദൈവത്തെ ഉപാസിക്കുന്നവർക്കു “ഹിംസ” വാഴില്ല! ഒരു പക്ഷെ
അതുകൊണ്ടായിരിക്കാം ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ, തൻറെ സ്ഥാപനത്തിലുള്ള ഹിംസയും എന്നന്നേക്കുമായി അവസാനിപ്പിച്ചതു് എന്ന് വിശ്വസിച്ചു നമുക്ക് ആശ്വസിക്കാം!!!

അപ്പോഴും നമുക്ക് ഓർത്തു സമാദാനിക്കാം സംഭവാമി യുഗേ യുഗേ …. അതെ അത് സംഭവിച്ചിരിക്കുന്നു

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Contact vCell No- 919500716709

വീണ്ടും മറ്റൊരു വിഷയവുമായി തുടരും…

Leave a Comment