വൽസ് കോഫീ വിശഷവും ഛായ വിശേഷവും ഞങ്ങളുടെ പശുവും സ്വാമികളും

Time Sets to set 10 Minutes Macimum

NOTE: ഇന്നത്തേത് മുന്ന് വിഷയമാണെങ്കിലും ഒരുമിച്ചു കണ്ടിന്യൂവിറ്റിയോട് കൂടി വായിച്ചില്ലെങ്കിൽ? അതിന്റെ വയനാ സുഖം പോവും അധികം നീളില്ല …..

എന്റെ ഈ എഴുത്തു തുടങ്ങിയത് തന്നെ സ്‌പെൻസർ കണ്ണേട്ടന്റെ ആ ചെറിയ ചായക്കടയും അതിന്റെ ഗൃഹാതുര മുണർത്തുന്ന കുറെ ഓർമകളുമായി!!

പിന്നെ മയ്യഴിയിലുള്ള കുറെ സ്ഥാപങ്ങളും ഓർത്തുകൊണ്ടുള്ള ഓരു
ഓട്ട പ്രദിക്ഷണം നടത്തുമ്പോൾ ചായക്കടകളെയും അവിടെ ലഭിക്കുന്ന പലഹാരങ്ങളെയും പറ്റി പറഞ്ഞുകൊണ്ട്, പാതാർ മുതൽ – മയ്യഴി റെയിൽവെ സ്റ്റേഷൻ വരേ എത്തി:

വളരെ സീക്വൻഷലായി പോയി കൊണ്ടിരുന്ന എന്റെ എഴുത്തിനു, ചെറിയ ഒര് സീക്വൻഷൽ മാറ്റം വന്നത്. മയ്യഴി റെയിൽവേ സ്റ്റേഷൻ പരിസരത്തു എത്തിയപ്പോഴാണ്?.
അതും നിമിത്തം തന്നെ?

എന്നെ വായിച്ച ഫൈസൽ ബിൻ മുഹമ്മദ് ? ഏതെങ്കിലും ഒര് വിഷയം കേന്ദ്രീകരിച്ചു എഴുതിയാൽ വായനാ സുഖം കൂടുതൽ പേർക്കും ഉണ്ടാവും എന്നറിയിച്ചപ്പോൾ
ഒരു ശ്രമം നടത്തിനോക്കി…

അത് തുടരാൻ ശ്രമിക്കുന്നു!

ചായയെയും, ചായക്കടേയും പറഞ്ഞു തുടങ്ങിയ എന്റെ എഴുത്തിന്റെ ആദ്ദ്യ ലാപ് പൂർത്തീകരിക്കുന്നതും ഒര് ഗ്രാമ ചുവയുള്ള ചായക്കടയിൽ വെച്ച് തന്നെ ആയതു ഒര് നിമിത്തം.

ഇത്രയും എഴുതിയിട്ടും കോഫിയെ പറ്റി എവിടെയും പറഞ്ഞതും എഴുതിയതും ഇല്ല .

ചോയീസ് ബേക്കറിയെ പറ്റി എഴുതി തുടങ്ങിയപ്പോൾ? അവിടെ സാദാരണ വൈകുന്നേരങ്ങളിൽ വന്നിരിക്കുന്ന ചിലരുടെ മുഖങ്ങൾ ഓർമയിൽ വന്നു!.

പ്രകാശാനന്ദ സ്വാമികൾ . കാവി വസ്ത്രം ധരിച്ചു മരത്തിന്റെ മെതിയടി ഇട്ട്, അനായാസം അക്കാലങ്ങളിലെ നിരത്തിലൂടെയും, ഇടവഴികളിലൂടെയും നടന്നു നീങ്ങുന്ന സ്വാമികൾ,?

വൈകുന്നേരങ്ങളിൽ ശ്രീകൃഷ്ണ്ണ ക്ഷേത്രത്തിൽ തൊഴുതു മടങ്ങുമ്പോൾ ചോയീസ് ബെക്കറി ഒര് ഇടത്താവളമായിരുന്നു .

പ്രകാശാനന്ദ സ്വാമികൾ വേദങ്ങളിലും വൈദ്ധ്യങ്ങളിലും പാണ്ഡിത്യമുള്ള സ്വാമികളെ മയ്യഴിയിലെത്തിച്ചത്?
ശ്രീ വാസുവേട്ടനായിരുന്നു .

അഴിയൂരിലെ ആർ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥസ്ഥയിലുള്ള
ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശ്രമ പ്രവർത്തങ്ങൾ .

ഭഗവദ്ഗീതയെ വ്യഖിക്കാനിച്ചു കൊണ്ടുള്ള സാധനബോധിനിയും; മറ്റൊരു കൃതിയായ ശതരുദ്രീയവും; വളരെ പ്രസിദ്ധമായ മത ഗ്രന്ഥങ്ങളായിരുന്നു . .
അതിൽ സാധനബോധിനി കേന്ദ്ര സർക്കാർ അംഗീകരിച്ച മത ഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു .
ചെറുകുന്ന്കാരനായ സ്വാമിജി വേദങ്ങളിലും മത പഠനവും സ്വായത്തമാക്കി ആൽമീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു ദീർഘകാലം അഴിയൂർ മാഹിയുമായി ബന്ധപെട്ടു കഴിയുമ്പോൾ
സ്വാമിജിയുമായി നിരന്തരം തർക്കവിഷയങ്ങളിൽ ഏർപെട്ടുകൊണ്ടു സംസാരിക്കുമായിരുന്നു അയനിക്കാട് ശങ്കുവേട്ടൻ?
എത്ര തർക്കിച്ചാലും രണ്ടുപേരും അവരവരുടെ സിദ്ധാന്തങ്ങളിലുന്നി കൊണ്ട് ദീർഘ നേരം സംവദിച്ചാലും നല്ല സുഹൃത്തുക്കളായി പിരിഞ്ഞു വേറൊരു തർക്കവിഷയവുമായി വീണ്ടും വരും ശങ്കുവേട്ടൻ ….

പിന്നീട് സ്വാമിജി ആരോഗ്യപരമായ കാരണത്താൽ അഴിയൂർ വാസം മതിയാക്കി, തൃശൂർ പുറനാട്ട്കരയിലുള്ള രാമകൃഷ്ണാ ആശ്രമത്തിൽ വെച്ച് സമാധിയായി.

അന്ന് അദ്ദേഹത്തിന്റെ കൂടെ ഭക്തി നിറഞ്ഞ അനുഭവ സാക്ഷിത്വങ്ങൾ പ്രഭാഷണങ്ങൾ പകർന്നു നല്കിയവരുടെ കുട്ടത്തെ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ?

ഓർമ്മയിൽത്തെളിഞ്ഞ മുഖങ്ങൾ ; ചോയീസ് ഹോട്ടലുടമ കൃഷ്ണേട്ടൻ; ആർ. കൃഷ്ണൻ മാസ്റ്റർ, പുത്തൻ പുരയിൽ നാരായണൻ നായർ (എന്റെ പിതാവ്) വൽസേട്ടൻ. പുരുഷു (എൽ. ഐ. സി.)
പൊയിൽ ബാലകൃഷ്‌ണേട്ടൻ
ശ്രീ വാസുവേട്ടൻ …

ശ്രീ വാസുവേട്ടന്റെ മുഖവും ആകാരവും മനസിലെത്തിയപ്പോൾ അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ കോഫിയുടെ മണമായി എന്നിൽ എത്തി…

അപ്പോഴാണ് എന്നിലെ ബോധം കോഫിയെ പറ്റി ചിന്തിപ്പിച്ചത് ?

വാസുവേട്ടനെയും; വാസുവേട്ടൻ മയ്യഴി ക്കാരെ കുടിപ്പിച്ച വൽസ് കോഫിയെ പറ്റിയും…

വാസുവേട്ടനെ ഓർത്തപ്പോൾ തന്നെ വൽസ് കോഫിയെ ഓർത്തു .

എഴുത്തു ആരംഭിച്ചത്‌ ചായയിൽ നിന്ന്! ചായക്കടയിൽ നിന്ന് !

അദ്ധ്യലാപ് അവസാനിപ്പിക്കുന്നത് കോഫിയിൽ . അതും നിമിത്തം … ഇത്രയും ദൂരം സഞ്ചരിച്ചപ്പോഴും ആ റൂട്ടിലെ അവസാന അശേഷിക്കുന്ന ചായക്കടയിൽ നിന്നും വാസുവേട്ടന്റെ വൽസ് കോഫി പകർന്നു; ഒര് പാട് പേർക്ക് നൽകിയിട്ടുണ്ട് .

(കൃഷ്ണേട്ടനോട് ക്ഷമ ചോദിക്കുന്നു നാളെ ചോയീസ് വിശേഷം. അതോടനുബന്ധിച്ചു വേറൊരു കോസ്മറ്റിക് വിദഗ്ധനെ പറ്റിയും പറയാനുണ്ട്? അത് കുടിയാവുമ്പോൾ വളരെ നീണ്ടു പോവും )

അതുകൊണ്ടു ആ കോഫിയുടെയും , ചായയുടെയും വിശേഷണമാവാം ഇന്നത്തേത് .

ചായ നമ്മുടെ ഭാരത്തിൽ ആദ്യമായി എത്തപ്പെട്ടത് അസമിൽ! . അതുവരെ ചായ കുടിക്കാൻ ചൈനയെ ആശ്രയിച്ച നമ്മൾ? ഒര് സ്‌കോട്ടിഷ് കാരനായ റോബർട് ബ്രൂയിസ് അസമിൽ; ചായ എന്നറിയാതെ ഒര് തരം ചെടി കണ്ടെത്തി പ്രത്യേക രീതിയിൽ സംസ്കരിച്ചു, ചായയ്ക്ക് പകരം കുടിച്ചു കൊണ്ടിരുന്നു.

റോബർട് ബ്രൂയിസ്ന്റെ മരണത്തോടെ, സഹോദരനാണ് പിന്നീട് അതിന്റെ ഇല പരിശോധനയ്ക്കു അയച്ചു കണ്ടെത്തിയത് അവർ അതുവരെ കുടിച്ചുകൊണ്ടിരുന്നത് ചൈനക്കാരുടെ ചായയുടെ വേറൊരു വകബേദത്തിൽ പെട്ട ചായയുടെ ഇലയാണെന്നു .
ഇതിന്റെ ഒക്കെ വിശദമായ വിവരങ്ങൾ ഗൂഗിളിൽ ഉണ്ട് .

നമ്മുടെ ഒക്കെ കുലം വളരുന്നത് പോലെ വളർത്തുന്നത് പോലെ ഏഴു
കാപ്പിക്കുരു വിത്തിൽ നിന്നും ഉണ്ടായ കോഫി,

ആ കാലങ്ങളിൽ ഹജ്ജ് കർമ്മങ്ങൾക്കായി ബാബാ ബുഡൻ
മക്കയിൽ പോയി തിരിച്ചു വരുമ്പോൾ യമനിൽ നിന്നും ഏഴു കാപ്പിക്കുരു തന്റെ വളർന്ന തടിയിൽ ഒളിപ്പിച്ചു കർണാടകത്തിലെ ചിക്ക് മംഗളൂരുവിൽ നട്ടുവളർത്തി ഉണ്ടാക്കിയതാണ് ഈ കാണുന്ന കാപ്പിയായ കാപ്പിയൊക്കെ എന്ന് ഓർക്കുമ്പോൾ അതിനുള്ളിലെ കഠിനാദ്വാനത്തെ ആരെങ്കിലും ഓർക്കുന്നുണ്ടോ? എവിടെ ഓർക്കാൻ? കാരണം നമുക്കു കാപ്പികുടിക്കാൻ കണ്ണേട്ടൻ മുതൽ ഇന്ധ്യൻ കോഫീ ഹവ്സ് വരെയുണ്ടല്ലോ ?
പിന്നെന്തു ബാബാ ബുഡൻ? പിന്നെയെന്തു കാപ്പിക്കുരു ?

ഇപ്പോൾ സാദാ കോഫിയായും, ബ്രൂ കോഫിയായും, കോണ്ടിനെന്റൽ കോഫിയായും, ഇന്ത്യൻ കോഫിയായും,
കുംഭകോണം ഡിഗ്രി കോഫിയായും, സ്റ്റാർ ബക്‌സും, കോഫീ ഡേ യായും, വാസുവേട്ടന്റെ വൽസ് കോഫിയയും നമ്മുടെ മുൻപിലെത്തിയത്?
ആ ഏഴു കാപ്പിക്കുരുവിലൂടെയാണ് … കുട്ടത്തിൽ “വൽസ് കോഫിയും”!!!

ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോഴും ലോകത്തിലേ ഏറ്റവും രുചിയുള്ളതും വിലകൂടിയതുമായ കോഫിയുടെ വിവരം അറിഞ്ഞാൽ ഇതുവരെ കുടിച്ച കോഫീ മാത്രമല്ല കുടലിലെ സകലതും പുറത്തുവരും വായിലൂടെ !

കാട്ടിലുള്ള ഒരുതരം കാട്ടു പൂച്ച നമ്മുടെ നാട്ടിലെ കള്ളൂണിപോലുള്ള മൃഗം കാപ്പിക്കുരു തിന്നു വിസർജിക്കുന്നതു പ്രോസസ്സ് ചെയ്തുണ്ടാകുന്ന കോഫിയാണ് പോലും ഏറ്റവും രുചിയും വിലയും ഉള്ളതെന്ന് . സായിപ്പു പറഞ്ഞാൽ നമ്മൾ എന്തും ഏറ്റു പറയും,എന്തും അനുകരിക്കും ഒരു സംശയത്തിനും ഇട നൽകില്ല ….

ഏകദേശം എഴുപതു – എഴുപത്തിയഞ്ചു വരേ; കാപ്പിപ്പൊടി ഉലുവ ചേർത്തും , ഉലുവ ഇല്ലാതെയും മിക്ക വീടുകളിലും സ്വന്തമായി വറുത്തു പൊടിച്ചു ഉണ്ടാക്കുക പതിവായിരുന്നു .

ക്രമേണ ഈ രംഗം ബ്രാൻഡഡ് കമ്പനികൾ മാർക്കറ്റ് കീഴടക്കാൻ തുടങ്ങിയതോടെ സ്വന്തമായി വീടുകളിൽ കോപ്പി പൊടി ഉണ്ടാക്കുന്നത് അൽപ്പാൽപ്പമായി കുറഞ്ഞു!
ഇപ്പോൾ തീരെയില്ലാതായി എന്ന നിലയിലായി.

ആ ഇടയ്ക്കു മാഹിയിലെ സെമിറ്ററി റോഡിലുള്ള വീട്ടിൽ താമസിച്ച
വാസുവേട്ടന്റെ മകളുടെ ഭർത്താവു, വത്സരാജ്; കണ്ണൂർ ഒണ്ടേൻ റോഡിൽ തുടങ്ങിയ വൽസ് കോഫിയും! അതോടനുബന്ധിച്ചു ഒര് റൈസ് മില്ലും ആരംഭിച്ചിരുന്നു !!.

നെല്ലു കുത്തി അരിയാക്കി പേക്ക് ചെയ്ത് രാജാസ് എന്ന ബ്രാൻഡിൽ കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിലൊക്കെ വിതരണം ചെയ്തിരുന്നു .

കണ്ണുക്കാർക്കെന്താ മയ്യേ കാര്യം എന്ന് ചോദിച്ചാൽ കാര്യം ഉണ്ട് !?

മാഹിയിൽ വ്യാപകമായി വിപണനംചെചെയ്ത ബ്രാന്ഡഡ്ഡ് കോഫീ വൽസ് കോഫീ ആയതുകൊണ്ടും; അതിന്റെ മേൽനോട്ടം മയ്യഴിക്കാരനുമായതുകൊണ്ടാണ്!

എന്റെ ഓർമയിൽ വാസുവേട്ടനും, മകൻ സജീന്ദ്രനും, സന്തോഷും, കോഫി സപ്പ്ളൈ ചെയ്യാൻ നമ്മുടെ കടയിലൊക്കെ വരുന്നത് ഓർത്തെടുക്കുന്നു .

അവരുടെ വണ്ടി വന്നു പോയാലും, ചുറ്റും കുറെ നേരത്തേക്ക് കോഫിയുടെ മണം തങ്ങി നിൽക്കും.

വീടുകളിൽ കോഫി ഉണ്ടാക്കുമ്പോൾ കാപ്പിക്കുരു വറുത്തെടുക്കും, വറവിന്റെ പാകത്തിലാണ് കോഫിയുടെ മണവും രുചിയും, നിറവും
കോഫിക്കുരുവിൽ, മിക്സ് ചെയ്യാൻ ആനുപാതീകമായി ഉലുവയും, വറുത്തെടുക്കും. അതിനൊരു കണക്കുണ്ട് . അതിന്റെ ഏറ്റക്കുറച്ചല നുസരിച്ചു ക്വാളിലിറ്റി മാറിക്കൊണ്ടിരിക്കും .

പ്യൂർ കോഫിയിൽ ഒന്നും ചേർക്കില്ല .

കോഫീ ബിസിനസ്സ് ഒര് വിശാലമായ അറിവ് വേണ്ട മേഖലയാണ് . കോഫീപ്രിയരായ അവരുടെ ടേസ്റ്റ് ആൾക്ക് … ആൾ വ്യത്യാസപ്പെട്ടിരിക്കും!!.

എന്റെ ഒര് അടുത്ത ബന്ധു മസ്കറ്റിൽ ഈ മേഘലയിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു .
അദ്ദേഹത്തിന് അറബികളടക്കം വിവിധ രാജ്യക്കാരുടെ രുചിയിൽ കോഫിക്കുരു ചിക്കറി ചേർത്തും ചേർക്കാതെയും വറുത്തു പൊടിച്ചു കൊടുക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്‌ .
കോഫി വറുക്കുമ്പോൾ കോഫീ ക്കുരു
ഇട്ടു, ഡ്രം തിരിഞ്ഞു കൊണ്ടേയിരിക്കും! ഇലക്ട്രിക്ക ചൂട് യൂണിഫോമായി എല്ല കുരുവിനും ലഭിക്കും. അങ്ങനെയാണ് കൊപ്പിക്കുരു വറുത്തെടുക്കുന്നതു . ഇതിന്റെ സമയകൃത്യത തെറ്റിയാൽ എല്ലാം പോവും .

ഓരോ തരം; കോഫീക്കും മിക്സിങ്ങും ടെമ്പറേച്ചർ സെറ്റിങ്ങും മാറിക്കൊണ്ടിരിക്കും

മസ്കറ്റിൽ പോയാൽ ഞാൻ അത് ശ്രദ്ദിച്ചു നിൽക്കാറുണ്ട് .

വൽസ്, ബ്രൂ, നെസ് കഫെ, സ്റ്റാർ ബക്സ, കൊണ്ടിനന്റിൽ പോലുള്ളതിൽ ചിക്കറി ചേർത്താണ് തെയ്യാറാക്കുന്നതു .

വറുക്കുമ്പോൾ നൽകുന്ന ചൂടിന്റെ ഡിഗ്രിയും, ടെമ്പറേച്ചറും, അനുസരിച്ചു? മാറി – മാറി ഇരിക്കും . ഇങ്ങനെയൊക്കെയാണെങ്കിലും . ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഫി “കോപ്പി ലുവാക്ക് ” വിഷേശമറിഞ്ഞാൽ പിന്നെ കോഫിയെ കുടിക്കാൻ തോന്നില്ല എന്നോട് മൂപ്പര് പറഞ്ഞതായിരുന്നു പിന്നീട് ഗുഗിൾ തപ്പിയപ്പോൾ ശരിയാണെന്നു തോന്നി .

ഇത് വായിച്ചിട്ടു വീട്ടിലെ
കൂടയുടെ കോലായിൽ കള്ളുണി വിസർജ്യം, ശ്രദ്ധ്ച്ചപ്പോൾ അതുപോലെയുണ്ട് ?
പനങ്കുരുവാണോ? കോഫിയാണോ? എന്നൊന്നും അറിയില്ല !

വീട്ടു പരിസരത്തൊന്നും കോഫിച്ചെടിയില്ലാത്തതിനാൽ; പനങ്കുരുവായി സമദാനിക്കാം .
അല്ലങ്കിൽ അതിന്റെ വിലയോർത്തായിരിക്കും ഉറക്കം നഷ്ടമാകുക …

കിലോവിന് രൂപ 25000 ത്തിലും തിലധികമെന്നാണ് അധികമാണെന്ന് ഗുഗിൾ മാമൻ പറയുന്നത് .. !

ഇതെല്ലം സത്യമാണെങ്കിൽ പിന്നെ എന്തിനു നമ്മുടെ? ചരകനും, ശ്രീസുതനും ധന്വന്തിരിയും, സി, ബി. സി. വാര്യരും, ഗോവിന്ദൻ വൈദ്ദ്യരും, മോഹനൻ വൈദ്യരും, ചാണകവും, ഗോമൂത്രവും ഔഷധമായി ഉപയോഗിക്കാമെന്ന് പറഞ്ഞാൽ ട്രോളി നടക്കുന്നത് ? എന്ന
ചോദ്യവുമായി?

നമ്മൾ ആരെ സമീപിക്കണം ?

ഇപ്പോൾ ക്രോണിക്ക് ഡയേറിയ ദഹന പ്രക്രിയയ്ക്ക് തകരാറിലായാൽ ആരോഗ്യ മുള്ള മനുഷ്യന്റെ വിസർജ്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ബെക്റ്റീരിയ അത് വളരുന്നതിനുള്ള മീഡിയ സൃഷ്ട്ടിച്ചു രോഗികൾക്ക് ഇന്ജെൿട് ച്യ്യുന്ന ചികിത്സാ രീതിയിലെത്തി നിൽക്കുന്നു .

സർവ്വേശ്വരാ!! ഇനി നാളെ ഈ സായിപ്പു നമ്മുടെ വിസർജ്യം ഔഷധമാണെന്നു പറഞ്ഞാൽ അദ്ഭുത പ്പെടാനില്ല ?

ഉള്ളിക്കു വളം …?

… അപ്പോഴും ഒര് സംശയം ബാക്കിയുണ്ട് വലിയ ഉള്ളിയുടെ ഔഷധ ഗുണം ഇനി അതുകൊണ്ടോ മറ്റോ ആണോ !!!

പക്ഷേ സായിപ്പു പറയണം!

ഇട്യ്ക്കു ആരോ പറയുന്നത് കേട്ടു ഇതിലും ബേദം!! ആട്ടിൻ പിട്ട തിന്നുന്നതാണെന്നു???

മനുഷ്യ വിസർജ്യത്തിനു എപ്പോഴാണ് വില കയറുന്നതു എന്നറിയില്ല .

കലികാല വൈഭവം….

റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും എഴുതി അവസാനിപ്പിച്ചു വീണ്ടും മയ്യഴിയിലേക്കു യാത്ര തിരിക്കാനുള്ളതായിരുന്നു . പക്ഷെ എന്ത് കൊണ്ടോ ഉദ്ദേശിച്ചത്ര വേഗം കിട്ടുന്നില്ല പലതും കുട്ടി കുഴഞ്ഞു കിടക്കുന്നു . പിന്നെ എഴുത്തിന്റെ ദൈർഘ്യം കുറക്കാനുള്ള ചിന്തയും ഹോൺട് ചെയ്യുന്നുണ്ട് . അകെ ഒരു കൺഫ്യൂഷൻ . ഏതായാലും എല്ലാ കൺഫ്യൂഷനും ഒഴിവാക്കാൻ ചോയിസ് ബേക്കറി ആൻഡ് ടീ സ്റ്റാളിൽ കയറി നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചിട്ടാവാം ഇന്നത്തെ യാത്ര .

ചായ വേണമെന്ന് നിർബന്ധമൊന്നും ഇല്ല കോഫിയും ആവാം … പക്ഷെ “കോപ്പി ലുവാക്ക് ” വേണ്ട …

ഞാൻ എപ്പോൾ എന്റെ സീക്വ്‌നസ് തെറ്റിച്ചുവോ അപ്പോൾ എന്റെ സീക്വ്‌നസ് ന്റെ കൺട്രോൾ പോയി ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങളുടെ നീക്കം അക്ഷര ശ്ലോകം കളി പോലെ ഓരോ കാര്യങ്ങൾ അതു മായി ബന്ധപ്പെട്ട വ്യക്തികൾ മനസിൽ തെളിഞ്ഞു വരുന്നു എല്ലാവരെ പറ്റിയും വിശദമായി പറയാൻ സാധിക്കുമോ എന്നറിയില്ല എന്തായാലും സ്റ്റേഷൻ കാഴ്ചകൾ അവസാനിപ്പിക്കുമ്പോൾ അവരുടെയൊക്കെ പേരുകൾ ഞാൻ പരാമർശിക്കാം, ആ പേരുകൾ തേടി ആരെങ്കിലും പിന്നീട് ഒരിക്കൽ വരുമായിരിക്കും..

അപ്പോഴാണ് കേശവേട്ടനെ ഓർത്തത്? കോഫിയും, ചായയും, കുടിക്കാനുള്ള പാൽ , ഊൺ കഴിക്കുമ്പോൾ കൂട്ടുവാനുള്ള തൈരും, മോരും, ഒക്കെ നമ്മൾക്കെത്തിച്ച കേശവനെന്ന കേശവേട്ടൻ .
കേശവേട്ടനില്ലാതെ എന്തു ഛായ? എന്തു കോഫീ? എന്നാൽ അതുകൂടി പറഞ്ഞു നിർത്താം

കെ കേശവൻ

കേശവേട്ടൻ . എന്റെ ചെറുപ്പ കാലത്തു ഊൺ കഴിക്കുമ്പോൾ മോരു നിർബന്ധമായിരുന്നു അത് ആ കാലങ്ങളിൽ കുപ്പിയുമായി ഞാൻ പോയി സ്റ്റേഷൻ റോഡിലുള്ള കുനിയിൽ രാഘവൻ നായരുടെ തറവാട്ടിൽ നിന്നും വാങ്ങിക്കും? പിന്നെ അത് ഗോപാലൻ നായരുടെ വീട്ടിൽ നിന്നായി!
ഇവർ പാലുകൊണ്ടതരുമ്പോൾ മുൻകൂട്ടി പറഞ്ഞാൽ വീട്ടിൽ എത്തിച്ചു തരുമായിരുന്നു .
ചിലപ്പോൾ പൊത്തിലോട്ടു നാണിയേട്ടത്തിയുടെ വീട്ടിൽ നിന്ന്! .

ഇത് നിർബന്ധമായപ്പോൾ നമ്മളും വാങ്ങി ഒരു കറുത്ത പശുവിനെ!

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഈ സാധുമൃഗത്തെ കണി കണ്ടു ഇറങ്ങുന്നത് ഇപ്പോഴും നല്ല നിമിത്ത മായിരിക്കും!

തെക്കുകിഴക്കായിരിക്കണം പശുവിന്റെ ആല! നമ്മുടെ വീട്ടിലും ഒരു ആല കെട്ടി പശുവിനെ പരിപാലച്ചിരുന്നു .
കണ്ണുട്ടി കുടിച്ചതും, നമ്മൾ കുടിച്ചതും കഴിച്ചു ബാക്കി ഒന്നൊ രണ്ടോ വീട്ടിൽ കൊണ്ട് പോയി നൽകും .
അതിൽ ഒരു വീട് ശാരദാ ബേക്കറി ഉടമ കുമാരേട്ടന്റെ വീട്ടിലായിരുന്നു . അവസാനം മോരും പാലും ഇഷ്ടത്തിന് കുടിച്ചു .
പക്ഷെ പശുവിനെ പരിപാലിക്കൽ അത്ര എളുപ്പമുള്ള ജോലിയല്ല അത് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു ആർക്കോ വിറ്റു!

അമ്മയ്ക്ക് ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു വളർത്തി പരിപാലിക്കുന്നവർക്കേ വിൽ ക്കു എന്ന്‌! . ബാലിശമായ ചിന്തയാ!!
എങ്കിലും ആ ചിന്തയെങ്കിലും ഉണ്ടായല്ലോ? .
പശുവിനെ വീട്ടിൽ നിന്നും കൊണ്ട് പോകുന്ന രംഗം വളരെ ദയനീയമായിരുന്നു (മേനകാ ഗാന്ധി കണ്ടിരുന്നെങ്കിൽ അറിഞ്ഞിരുന്നെങ്കിൽ വിറ്റവനും വാങ്ങിയവനും അകത്തായേനെ …)
അതുണ്ടായില്ല … വർഷങ്ങൾ നീണ്ട വർഷങ്ങൾ 10 വർഷങ്ങളെങ്കിലും കഴിഞ്ഞു കാണും … നമ്മുടെ വീട്ടിനു മുൻപിൽ ഒരു പശുവുമായി ഉടമ മൽപ്പിടുത്തം! ഉടുമ്പ് വലിച്ചിട്ടും കിട്ടിയില്ല എന്നൊക്കെ പറയും പോലെ പശു വീട്ടിന്റെ മുൻപിൽ ഒറ്റ കുത്തിയിരിപ്പു സത്യാഗ്രഹം അച്ഛൻ കണ്ടു അമ്മകണ്ടു നെറ്റിയിലെ വെള്ളാ അടയാളം ‘അമ്മ പറഞ്ഞു ഉയീ ഇതു നമ്മുടെ പശുവല്ലേ?

അമ്മയും അച്ഛനും ഞാനും പോയി പശുവിന്റെ നെറ്റിയിലോക്കോ തടവി ‘അമ്മ കഞ്ഞിക്കലത്തോടെ വെള്ളവും വറ്റുമൊക്കെ ചേർത്ത് പശുവിനു നൽകി .

കുടിക്കുന്നത് കണ്ടപ്പോൾ പട്ടിണിക്കിട്ടത് പോലെ .
പശുവിനും തോന്നിക്കാണും ഇനി നിന്നിട്ടു കാര്യമില്ലഎന്ന്‌ ??
കുറച്ചു സമയം കഴിഞ്ഞു ഈ വിവരം അറിഞ്ഞു മണ്ടേന്റാടത്തെ കൃഷ്ണൻ നായർ വന്നു, അവരായിരുന്നു പുതിയ ഉടമ. ഒരു തരം അടിമ ജീവിതം ..

മോരിനെ പറ്റിയും തൈരിനെ പറ്റിയും . പശുവളർത്താലെല്ലാം തളർന്നപ്പോൾ കുറച്ചു പേർക്ക് സാജ് ഫാം ആശ്വാസമായിരുന്ന . പക്ഷെ അതും പൂട്ടി .
അങ്ങനെ ഇരിക്കുമ്പോഴാണ് കേശവേട്ടൻ ഈ രംഗത്തേക്ക് അഴിയൂരിൽ എത്തുന്നത് …

വടകരയിൽ അടക്കാതെരുവിലുള്ള നടരാജ് ഡൈസ് & കെമിക്കൽസ്… ഡയറി ഫാം മുകളിൽ ഫാം.!

കേശവേട്ടൻറും കുടുംബവും അന്ന് താമസിച്ചത് എന്റെ ഓർമയിൽ മണ്ടോളയ്ക്കടുത്തു പുത്തൻ പുരയിൽ വാടകക്ക് താമസിച്ചു.
പിന്നെ നാണുനായരുടെ പറമ്പ് വാങ്ങി വീട് വെച്ചു.
പുലർച്ചെ വരുന്ന സൂപ്പർ എക്സ്പ്രസ്സിൽ?
ഈറോഡിൽ നിന്നും ഡയറി ഉത്പന്നങ്ങൾ ബ്രെക്ക് വാനിലിട്ടു വടകര , മാഹി, കണ്ണൂർ, എന്നീ സ്റ്റേഷനിൽ വലിയ സിംഗ് കാനിൽ പാൽ വരുത്തി സൈക്കിളിൽ കുറെ പേർ പട്ടണത്തിൽ വിൽക്കാൻ കൊണ്ടുപോകുന്നതു കണ്ടിട്ടുണ്ടു
രാവിലെ 9മണിക്ക് പണി കഴിയും. കാലിയായ കാൻ രാത്രി വണ്ടിക്ക് ഈറോഡിന് അയക്കും.

ഇതേ പോലെ കട്ടി തൈര് തിരുപ്പൂർ ആദിയൂരിൽ നിന്ന് വിൽപ്പനക്ക് വേണ്ടി മാഹി, തലശ്ശേരി വരുത്താറുണ്ടായിരുന്നു. ഡെയിലി മാഹി സ്പിന്നിംഗ് മിൽ കാന്റീൻ, മിക്കവാറും എല്ലാ ഹോട്ടലുകളിലും
വിവാഹം പോലുള്ള ആവശ്യങ്ങൾക്കുമുള്ള പാലും തൈരും ഇവരുടെ
വീട്ടിൽ നിന്ന് തന്നെ കൊടുത്തു വിടും.

ആധുനീക വൽക്കരണത്തിന്റെ ഭാഗമായുള്ള മല്പിടുത്തതിൽ മാർക്കറ്റിൽ ? ബ്രാൻഡഡ്
തൈരും, സുലഭമായി പാൽ പൊടിയും, മിൽക്ക് പൗഡറിന്റെയുമെല്ലാം വരവോടെ കേശവേട്ടനും ഈ തൊഴിലിനോട് വിടപറഞ്ഞു .

കേശവേട്ടൻ പയ്യന്നൂരിൽ സ്കൂൾ മാഷ് ആയിരുന്നു. പാർട്ടി പ്രവർത്തനം പറഞ്ഞത് പണി വിട്ടു. അമ്മ കാസറഗോഡ് ഉപ്പള സ്കൂൾ ടീച്ചർ ആയിരുന്നു. അച്ഛൻ വീട് അഴീക്കോട്‌. രണ്ടു പേരും ഇടതു പക്ഷ ചിന്തകരും പാർട്ടി സ്റ്റേഡിക്ളസൊക്കെ എടുക്കുന്നവരാണെന്നൊക്കെ കേട്ടറിവ് . പിന്നീട് കേശവേട്ടൻ കോൺഗ്രസ്സായി . ഈച്ചിയിൽ രാഘവേട്ടൻ കമ്മ്യൂണിസ്റ്റായപ്പോൾ കേശവേട്ടനിലൂടെ ആ നഷ്ടം നിങ്ങളെന്നെ കോൺഗ്രസ്സാക്കി .
അങ്ങനെ കേശവേട്ടൻ കോൺഗ്രസ്സായി . മകൻ പ്രകാശൻ … ഞാൻ പ്രകാശൻ സിനിമയിൽ കണ്ടതുപോലെ നല്ലൊരു കറകളഞ്ഞ കോൺഗ്രസ്സ് കാരൻ , എൽ ഐ ഏജൻസി ഏജൻസി .
കുറെ കുറെ വിദേശ തിഴിലിനുള്ള അവസരം ഒക്കെ ചെയ്തുകൊണ്ട് കതിരൂരിൽ താമസം .സ്ഥാപനവുമായി ബന്ധപെട്ടു ചില പേരുകൾ നൽകി സഹായിച്ച പ്രകാശിന് നന്ദി

അപ്പോഴും കേൾക്കാം ഉമ്മറ കോലായിൽ നിന്ന് ഉച്ചത്തിൽ കുട്ടി വായിക്കുന്നത് ..

പശു ,
പശു നമ്മൾക്ക് പാൽ തരുന്നു!.
പാൽ കുടിക്കാഞ്ഞാൽ അമ്മ കരയും!. എന്തിനാണ് അമ്മ കരയുന്നത്?
ഞാൻ അച്ഛനോളം വലുതാവണം ….

ഇതൊക്കെ ഇനി നമ്മൾക്ക് കേൾക്കാൻ പറ്റുമോ ?

 ബാബു ജയപ്രകാശ് MyCell No – 0091 – 9500716709

നാളെ ചോയീസ് വിഷയവും കോസ്മറ്റിക്ക് സർജ്ജനും…

Leave a Comment