മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും*

Reading Time Maximum 12 Minutes

*മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും*

കലാ കായിക സാംസ്കാരിക രംഗത്ത് മയ്യഴിക്കുള്ള പങ്കു ഏറെയാണ് . അതിൽ പ്രധാനമായും ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില പേരുകൾ ഓർത്തു പറഞ്ഞാകാം ക്ലബ് വിഷയത്തിലേക്കു കടക്കാൻ . ഇത്തരം ആളുകളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കലാണല്ലോ ക്ലബ്ബ്കളുടെ പ്രധാന ദൗത്യം .

മയ്യഴിയും അത്തരം ആളുകളെ കണ്ടെത്തിയും, പുതുതായി ഈ മേഖലയിൽ വരുന്നവർക്ക് ഒര് വേദി ഉണ്ടാക്കാനുമായി മയ്യഴിയുടെ മാറിൽ ചില ക്ലബ്ബ്കൾക്കു രൂപം കൊടുത്തിട്ടുണ്ട് . അത്തരം ചില ക്ലബ്ബ്കളെ പറ്റിയുള്ള എന്റെ അറിവ് ഞാൻ പകർത്താൻ ശ്രമിക്കുകയാണ്. “ഈ അറിഞ്ഞതൊന്നും അറിവല്ല! അറിഞ്ഞതിനേക്കാളേറെ ഇനിയും അറിയാനുണ്ട് എന്ന തത്വം ഓർത്തുകൊണ്ട് “

മയ്യഴിയും – റെയിൽവെ സ്റ്റേഷനും കൂടിച്ചേരുന്ന ജംക്ഷൻ ബുൾവാർഡ് റോഡ് ക്രോസ്സ് ചെയ്തു താത്ത കുളത്തിനു പോകുന്നവഴി, നാലും കൂടിയ ജംക്ഷനിൽ റെയിൽവെ സ്റ്റേഷനിൽ നിന്നും മാഹിയിലേക്കു വരുമ്പോൾ ഇടതു ഭാഗം കല്ലാട്ട് കിട്ടുവെട്ടന്റെ ചായക്കട! വലതു ഭാഗത്തു മൂന്നുമുറി നിരയിട്ട കടകൾ? താഴെ കോർണറിൽ ഒരു അനാദിക്കടയുണ്ട് . (ഈ ചായക്കടയുടെയും , അനാദി ക്കടയുടെയും വിശേഷങ്ങൾ മറ്റൊരു വിഷയത്തിൽ ഉൾപെടുത്തുന്നുണ്ട് ! ഇത് ക്ലബ്ബും സാംസ്കാരിക കാര്യങ്ങളെ പറ്റിയായതു കൊണ്ട് ഒഴിവാക്കിയതാണ്)

കടയുടെ കിഴക്കേ ഭാഗത്തു നിന്ന് ഒരു മര ഏണി കയറി ഉള്ളിലെത്തിയാൽ, മൂന്നു മുറിയും ചേർത്തുകൊണ്ട് ഒരു ഹാൾ . ഹാളിന്റെ ഫ്രണ്ട് ഭാഗം പട്ടിക കൊണ്ട് ക്രോസ്സായി അടിച്ച ഗ്രിൽ അതിനു പുറത്തു ഒരു ബോർഡ് തൂക്കിയിട്ടത് കാണാം . യുവജനകലാ സമിതി എന്ന്.

യുവജന കലാ സമിതിയുടെ ആദ്യകാല സാരഥിയായ ശ്രീ പുത്തലത്തു അനന്ദൻ നല്ലൊരു കർഷക കുടുംബത്തിലെ അംഗമായിരുന്നു . അദ്ദേഹം രണ്ടു ദിവസം മുൻപ് നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് ആവട്ടെ എന്റെ ഇന്നത്തെ വിഷയം ..  

എന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു … ഇത്തരം കുറിപ്പുകളിലൊന്നും  ഒതുങ്ങുന്നതല്ല അനന്ദേട്ടന്റെ  വിശേഷണങ്ങൾ!… 

മയ്യഴിയുടെ മറ്റൊരു നഷ്ടം! നല്ലൊരു നാടക നടൻ ! നല്ലൊരു സഘാടകൻ! മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിനും പുത്തലത്തിനും ദേശവാസികൾക്കുമുണ്ടായ നഷ്ടം . മയ്യഴിയിലെ ലബോർധനെറ്റ്‌സ് ഗ്രുപ്പിന്റെ നഷ്ടം ? മിനിഞ്ഞാന്നും കണ്ടു ഒരു ലബോർധനെറ്റ്‌സ് ഗ്രൂപ്പിൽൽ മറ്റൊരു വിടവാങ്ങൽ!

അനന്ദേട്ടൻ ദീർഘ കാലം മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സാരഥി . കളത്തിൽ കിട്ടേട്ടന് ശേഷം ഇതിനു മുൻപ് ഇത്രയും വർഷം പ്രസിഡണ്ടായത്  പുത്തലത്തു ആനന്ദേട്ടൻ . മാത്രം..  എവിടെ കണ്ടാലും മോനെയെന്നു ചിരിച്ചികൊണ്ടുള്ള വിളയും, സൗഹൃദ സംഭാഷണവും . 

ഇനി അതില്ല!! ആ ചിരിയും, സൗഹൃദ സംഭാഷണവും നമ്മിൽ നിന്നും അകന്നിരിക്കുന്നു! തിരിച്ചു വരാത്ത വിധം!! .


അല്ലെങ്കിലും എന്നെങ്കിലും നമ്മളൊക്കെ തിരിച്ചു പോവേണ്ടവരല്ലേ? ഈ ഭൂമിയിലെ ചില വസ്തുക്കളുടെ, ചില സ്ഥാപങ്ങളുടെ, ചില വ്യക്തികൾക്ക് താങ്ങായി , ഭർത്താവായി , അച്ഛനായി , ചേട്ടനായി മേൽ നോട്ടം വഹിക്കാനുള്ള താൽക്കാലിക ചുമതലയുള്ള ആളുകൾ? വിടവാങ്ങുന്നത് വരെ സർവ്വാധികാരമുള്ള കാവൽ ക്കാരൻ!! 

ദീർഘ കാലം ജോലിചെയ്താൽ റിട്ടയർമെന്റാവണം! പ്രായമാകുമ്പോൾ ഏതു ജോലിയിൽ നിന്നും  റിട്ടയർമെന്റാവണം!!അതെ അനന്ദേട്ടന് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിനെ നിയോഗിച്ച ചില കർമങ്ങളുണ്ടയിരുjന്നു? താൻ വിശ്വസിക്കുന്ന പാമണങ്ങൾക്കും. തന്റെ ചിന്തകൾക്കും അതീത മായിരിക്കണം തന്റെ പ്രവർത്തന മേഖല ! .

അതാണല്ലോ ഒരു ഇടതു പക്ഷ ചിന്താഗതിയുള്ള ആളെ ഭഗവാൻ ശ്രീകൃഷ്ണന്റെ പരിചാരകനാവാനുള്ള നിയോഗം . ശ്രീ പുത്തലം ഊരാളനാകാനുള്ള നിയോഗം . 


അതെ അത് അദ്ദേഹം മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ചെമ്പു തകിട് അടിച്ചു പൂർത്തീകരിച്ചു കാണാനുള്ള നിയോഗം കണ്ടുകൊണ്ടു അദ്ദേഹം യാത്രയായി . അല്ല വിഷ്ണു പാദം പൂകി.

പ്രാർത്ഥന എന്നത് പ്രഭാതത്തിന്റെ താക്കോലും… രാത്രിയുടെ സാക്ഷയും ആയിരുന്നാൽ ജീവിതം സമാധാനപരമായിരിക്കും..
ഈ വാക്കുകൾ ഓർത്തു കൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കാം .  അസതോമാ സദ്ഗമയാ!തമസോമാ ജ്യോതിർഗമയാ!മൃത്യോർമാ അമൃതംഗമയ !
ഓം ശാന്തി ശാന്തി ശാന്തി

അതെ മയ്യഴിയിൽ കോളിളക്കം സൃഷ്ഠിച്ചും ചരിത്രം പറഞ്ഞും പുരാണം പറഞ്ഞും മയ്യഴിയിൽ നിറഞ്ഞു നിന്ന യുവജന കലാ സമിതി എന്ന നാടക പ്രസ്ഥാനത്തിന്റെ സാരഥികൾ ആനന്ദ് കോറോത്തു , പുത്തലത്തു മുകുന്ദേട്ടൻ, കൊണ്ടോടി ചന്ദ്രേട്ടൻ , അഴിയൂർ നാരായണൻ പി.പി.രാമകൃഷ്ണൻ,പേരുകൾ കുറേയേറെയുണ്ട് എല്ലാവരുടെയും പേരുകൾ ഓർത്തെടുത്തു എഴുതാൻ പ്രയാസം…

എഴുത്തു കാരൻ എസ. കെ. പൊറ്റക്കാടിന്റെ ഭാര്യവീട് മെയ്യഴയിലായിരുന്നു! . പ്രശസ്ത നോവല്സ്റ്റും കഥാകൃത്തുമായ  എം മുകുന്ദൻ. മാതൃഭൂമി റിപ്പോർട്ടറും എഴുത്തുകാരനുമായ സി എഛ്.ഗംഗാധരൻ . ചിത്രകാരനായ പാരീസ് മോഹൻ കുമാർ . ചിത്രകാരനും രാഷ്ട്രീയക്കാരനുമായ മുൻ ആഭ്യന്തര മന്ത്രി ശ്രീ വത്സരാജ് (നല്ലൊരു നാടക നടനും, ബാറ്റ്മെന്റൻ കളിക്കാരനുമായിരുന്നു) രാമചന്ദ്രൻ ചക്കേന്റാട. വളവിൽ ഹരിദാസ് ,  പൂഴിയിൽ രവിയേട്ടൻ , എന്റെ സുഹൃത്തുക്കളായ. സി.എച്ച്. പ്രഭാകരൻ മാസ്റ്റർ  നാടക നടനും കുറച്ചു കാലം സീരിയൽ നടനുമായിരുന്നു . സീരിയൽ അഭിനയത്തിന് വേണ്ടി യാത്രയും തുടർച്ചയാ താമസവും ഒക്കെ ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട് സീരിയൽ നടനം ഉപേക്ഷിക്കുകയാണ് ഉണ്ടായതു .) സി എഛ് അലി,  അക്കാളി ജനു.   കെ.പി.രാജൻ, പി.കെ. സത്യാനന്ദൻ, പി.സി.ദിവാനന്ദൻ, ഐ. അരവിന്ദൻ, ബാല പ്രദീപ് തയ്യുള്ളതിൽ മോഹൻ, പൊയിൽ ജയപ്രകാശ്  മുതാലായവർ …

ഇവർക്കൊക്കെ ചമയങ്ങളൊരുക്കി രാധാകൃഷ്ണൻ മാസ്റ്ററും, കൊണ്ടോടി ചന്ദ്രേട്ടനും, രഘു മാഷും, അക്വില പപ്പൻ
പത്ര പ്രവർത്തകന്മാരായ സോമൻ പന്തക്കൽ , ചാലക്കര പുരുഷു 
പേരുകൾ നീണ്ടുപോവുന്നൂ . 
ഇതു കൊണ്ടൊക്കെ യാവാം   മയ്യഴിയിൽ ചെറുതും വലുതുമായ കുറച്ചു ക്ലബ്ബ്കളും ഉണ്ടായിരുന്നത് . അതിൽ എടുത്തു പറയത്തക്ക തായിട്ടുള്ള ഒര് ക്ലബ്ബാണ് മയ്യഴി പാലത്തിനു അടുത്തുള്ള…. 
തിലക് മെമ്മോറിയൽ സ്പോർട്സ് ആൻഡ് റീഡിങ് റൂം  … 

ഈ ക്ലബ്ബിന്റെ അമരക്കാരിൽ സി. ഇ ഭരതൻ, മുൻ എം.എൽ. എ. യും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി.കെ സത്യാനന്ദൻ , കായക്കണ്ടി സത്യൻ, ഐ. കോൺഗ്രസ്സ് നേതാവും ഗാന്ധിയനുമായ ശ്രീ. ഐ. അരവിന്ദൻ. കെ.എം പ്രഭാകരൻ ഇവരൊക്കെ ഇതിന്റെ അമരക്കാരായിരുന്നു . 
നല്ല ഒരു ലൈബ്രറി അവിടെ പ്രവർത്തിച്ചിരുന്നു . വായനാ ശീലമുള്ള കുറെ പേർ പ്രായ വ്യത്യാസമന്ന്യേ അവിടെ എത്തി ബുക്കുകൾ വാങ്ങി പോവാറുള്ളത് ഓർക്കുന്നു . 

7കേരംസ്‌ കളി പരിശീലിപ്പിച്ചും, ട്യുർണമെന്റ് നടത്തിയും; ബേറ്റ് മെന്റൻ ടുർണനെന്റിൽ പങ്കെടുത്തും, ചിത്രരചനാ മത്സരം സംഘടിപ്പിച്ചും, അക്കാലങ്ങളിൽ വളരെ സജീവമായിരുന്നു തിലക് ക്ലബ്ബ്.

ഓണക്കാലങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച പൂക്കള മത്സരം. ഈ സ്ഥാപനം വർഷങ്ങളോളം തുടർച്ചായി നടത്തിയതായി ഓർക്കുന്നു ഇതിനു ചില നിയമാവലികളൊക്കെ  മത്സരിക്കുന്നതിന് പേര് നൽകുമ്പോൾ ക്ളബ്ബ്  മത്സരാർത്ഥികളെ അറിയിക്കും.  

നിശ്ചിത ദിവസം ഒന്നാം ഓണ ദിവസമാണെന്നാണ് ഓർമ? ക്ലബ്ബിന്റെ ആഘോഷ കമ്മിറ്റി ഭാരവാഹികൾ വീടുകൾ സന്ദർശിച്ചു പൂക്കളം വിലയിരുത്തും നിയമാവലിക്കനുസൃതമായാണോ പൂക്കളം ഒരുക്കിയത് എന്ന് ?. അതിനെ മറികടന്നു എത്ര ഭംഗിയായി പൂക്കളമിട്ടാലും സമ്മാനത്തിന് അർഹമല്ല .

ഓരോ വീടും സന്ദർശിച്ചു നിരീക്ഷിച്ചു ഫോട്ടോവെടുത്തു മാർക്ക് നൽകും . ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് ഒന്നാം സമ്മാനവും, അതിൽ താഴെയുള്ളവർക്ക് രണ്ടാം സമ്മാനവും, പിന്നെ പ്രോത്സാഹന സമ്മാനവും ഒക്കെ കൊടുക്കും. 

ഗാന്ധി ജയന്തി, ശ്രീനാരായണ ജയന്തി എന്നീ ദിവസങ്ങളിൽ പായസം വെച്ച് ജനങ്ങൾക്ക് നൽകാറുണ്ടായിരുന്നു അത് കൂടാതെ സേവന വാരമായും ഒക്കെ ആഘോഷിച്ചരുന്നു . 

ഗന്ധി ജയന്തി ദിവസം അതി രാവിലെ ക്ലബ്ബിലെ ചില അംഗങ്ങളും . മുണ്ടൊക്കമ്പലത്തിലെ ഭാഗവതരും ഹാർ മോണിയവുമായി . (ഹാർ മോണിയം ഒരു തോർത്ത് കൊണ്ട് രണ്ടു ഭാഗമുള്ള പിടിയിൽ കെട്ടി തോളത്തിടും) ഐ. അരവിന്ദന്റെ നേതൃത്വത്തിൽ രഘുപതി രാഘവ രാജാറാം! പതീത പാവന സീതാറാം! ഈശ്വര അള്ളാ തേരേ നാം! സബ്കോ സന്‍മതി ദേഭഗവന്‍!  മന്ദിര് മസ്ജിദ് തേരേ ധാം! സബ്കോ ജന്മ ദിയാ ഭഗവാന്‍! രാമ രാമ ജയ രാജാരാം! രാമ രാമ ജയ സീതാരാം! സീതാരാം ജയ സീതാരാം! ഭജതോ പ്യാരേ സീതാരാം.

എന്നു പാടി മയ്യഴിയിലെ തെരുവുകളിലൂടെ കൂട്ടമായി നടന്നു. ജാഥയായി ചുറ്റും!  ഓരോ വീടിന്റെ മുന്പിലെത്തുമ്പോഴും ഒന്നോ രണ്ടോ? ചിലപ്പോൾ അധികമോ ആളുകൾ ജാഥയിൽ അണിചേരും. തിരിച്ചു പാലത്തിനടുത്തു എത്തുമ്പോൾ ധാരാളം പേർ ഉണ്ടാകും . അവിടെ വെച്ച് ജാഥ പിരിയും .

ഇതൊന്നും ഇപ്പോൾ കാണാനില്ല .
ഗാന്ധിയെ തന്നേ മറന്ന പോലെയാ . ചിലപ്പോൾ ഇപ്പോഴത്തെ കുട്ടികളോട് മഹാത്മാ ഗാന്ധി ആരെന്നു ചോദിച്ചാൽ ലോക പ്രശസ്ത സിനിമാ നിർമ്മാതാവായ ആറ്റൻബറോ സംവിദാനം ചെയ്തു നിർമിച്ച ഗാന്ധി എന്ന സിനിമയിലെ നായകൻ എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല .

നാട് വളരുന്നതോടൊപ്പം പ്രവർത്തകരൊക്കെ പലവഴി പറിച്ചു നട പെട്ടെങ്കിലും ഇപ്പോഴും ആ സ്ഥാപനം അവിടെ കാര്യമായ പ്രവർത്തനമൊന്നുമില്ലതെ ആഗസ്ത് പതിനഞ്ചിനും, റിപ്പബ്ലിക് ദിനത്തിലും, ഗാന്ധി ജയന്തിക്കും ദേശീയ പതാക ഉയർത്തിയും ഇപ്പോഴും നില നിൽക്കുന്നു .

കോൺഗ്രസ്സ് അനുഭവമുള്ള ക്ലബ്ബിന്റെ ഇപ്പോഴത്തെ സാരഥികളും കോൺഗ്രസ് അനുഭാവികളാണ് .****************************

വൈകുന്നേരമായാൽ ആ  കാലങ്ങളിലെ ചില പ്രമുഘ വ്യക്തികളും ഉദ്യോഗസ്ഥരും അവിടെ ഒത്തുകൂടും . വക്കീലന്മാരും, സർക്കാർ ഉദ്യഗസ്ഥരും, ഡോക്ടർമാരും അധ്യാപകന്മാരും അക്കാലത്തെ പ്രമാണിമാരിൽ ചിലരും ഒത്തുകൂടുന്നവരിൽ ചിലരുടെ പേരുകൾ ഓർക്കുമ്പോൾ  ചക്രപാണിവക്കീൽ, നാരങ്ങോളി കുഞ്ഞി കണ്ണേട്ടൻ , സി.സി പപ്പുട്ടി മാസ്റ്റർ , ജെനു മാസ്റ്റർ , ഇടയ്ക്കു  കോവ്ക്കൽ ബാലേട്ടൻ, കരുണൻ മാസ്റ്ററൊക്കെ    വൈകുന്നേരങ്ങളിൽ ഒത്തുകൂടാനൊരു സ്ഥലം. പറയത്തക്ക പൊതു പ്രവർത്തനം നടത്തിയ ഓർമ്മകളൊന്നും എന്റെ അറിവിലില്ല . 

പ്രധാന മായി ഓർക്കുന്ന ഒരു സംഭവം . ശ്രീമതി ഇന്ദിരാഗാന്ധി സൗത്ത്‌ ഇന്ത്യാ പര്യടനം നടത്തുമ്പോൾ? മയ്യഴിക്കും ഓഫീസേഴ്സ്‌ ക്ലബ്ബിന്റെ പരിസരത്തിനും കിട്ടി ആ മഹദ് വ്യക്തിയുടെ പാദസ്പർശം ഏറ്റുവാങ്ങാൻ! അവരുടെ യാത്രാ പരിപാടിയിൽ മയ്യഴിയിൽ ഇറങ്ങി ഒരു ചെറു പ്രസംഗം നടത്തി മയ്യഴി ജനതയെ അധിസംബോധന ചെയ്യാൻ സമയം കണ്ടെത്തിയത് ഓർക്കുന്നു .

അതിനു പരിശ്രമിച്ചതും സാഫല്യമാക്കുന്ന തിനും മുൻ പുതുച്ചേരി വിദ്യഭ്യാസ മന്ത്രിയുമായ ശ്രീ. സി. ഇ ഭരതേട്ടനും, ശ്രീ പി.ഷണ്മുഖത്തിന്റെയും സഹായം കൊണ്ടായിരുന്നു എന്ന് പ്രത്യേകം ഓർമ്മിക്കുന്നു . (പരോക്ഷമായി ലീഡർ ശ്രീ കരുണാകരന്റെ എല്ല അനുഗ്രഹാങ്ങളും ശ്രീ കെ കരുണാകരൻ പല യാത്രവേളയിലും ഭരതേട്ടനെ കാണാൻ വരുന്നത് ഓർത്തെടുക്കുന്നു) 

ആ തിരക്കിനിടയിൽ ശ്രീമതി ഇന്ദിരാഗാന്ധിയെ വളരെ അടുത്തു നിന്ന് കാണുവാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരുന്നു . അതു മായി ബന്ധപെട്ടു രസകരമായ സംഭവം ഓർമയിൽ വരുന്നു….
ശ്രീമതി ഗാന്ധി കാറിൽ നിന്നും ഇറങ്ങി പ്രസംഗ വേദിയിൽ  (വരാന്തയിൽ) തയ്യാറാക്കിയ പ്ളേറ്റ്‌ഫോമിൽ കയറി പ്രസിങ്ങിച്ചു, ഇറങ്ങാൻ നേരം പീപ്പിൾസ് റേഡിയോവിലെ കരുണേട്ടൻ ശ്രീമതി ഗാന്ധിക്ക് ഒരു ഉപഹാരം പൊതിഞ്ഞു നൽകി . അത് ഒരു  റേഡിയോവായിരുന്നു! . അവർ അത് സ്വീകരിച്ചു ക്ലബ്ബിനു നൽകുകയും ചെയ്തു . 

പ്രസംഗമൊക്കെ കഴിഞ്ഞു ശ്രീമതി ഗാന്ധി അടുത്ത പരിപാടിയുമായി കണ്ണൂർ ഭാഗത്തേക്ക് പോയി . രണ്ടു ദിവസം കഴിഞ്ഞു റേഡിയോവിനു അന്വേഷിച്ചു അതിന്റെ ഉടമ ക്ലബ്ബിൽ എത്തി . അപ്പോഴാണ് ക്ലബ്ബ് ഭാരവാഹികൾ അറിയുന്നത് റേഡിയോ ആരോ റിപ്പയറിനു കരുണേട്ടന്റെ അടുത്തു കൊടുത്തതും, റിപ്പയർ ചെയ്തുവെച്ച റേഡിയോ ഇന്ദിരാഗാന്ധിയെ നേരിൽ കാണാൻ വേണ്ടി കരുണേട്ടൻ എടുത്ത ഒരു സൂത്രപ്പണിയായിരുന്നു എന്ന്.?

ഒടുവിൽ വിശദമായ ചർച്ചയിലൂടെ റേഡിയോ ക്ലബ്ബങ്ങങ്ങൾ തിരിച്ചു കൊടുത്തുവെന്നും . ശ്രീമതി ഇന്ദിരാഗാന്ധിയിൽ നിന്നും ലഭിച്ച ഉപഹാരമായതിനാൽ ക്ലബ്ബ് തന്നെ സൂക്ഷ്ച്ചുവെന്നും ഒക്കെ കേട്ടുകേൾവി. വിദ്യാർത്ഥിയായ എനിക്ക് അതിനെപ്പറ്റി കൂടുതൽ വിവരമൊന്നുമില്ല.

ക്ലബ്ബിലെ മറ്റു സന്ദർശകരെ ഓർത്തെടുക്കാൻ പറ്റുന്നില്ല . പലരെയും ബന്ധപ്പെട്ടുവെങ്കിലും ആർക്കും വ്യക്തമായ അറിവില്ല . അറിയാവുന്നവർ ഷെയർ ബോക്സിൽ അവരുടെ അറിവ് പങ്കുവെച്ചാൽ ഉപകാരമായിരുന്നു .
*****************************

*MAHE SPORTS CLUB AND READING ROOM*
മയ്യഴിയിലെ പ്രമുഖമായ മറ്റൊരു ക്ലബ്ബ്നെ പറ്റി പറയുമ്പോൾ ഏറ്റവും മുൻഗണന കൊടുക്കേണ്ട ക്ലബ്ബാണ് മാഹി സ്പോർട്സ് ക്ലബ്ബ് ആൻഡ് റീഡിങ് റൂം . ആരംഭ കാലത്തു പ്രസ്തുത ക്ലബ്ബ് മയ്യഴി കൃസ്ത്യൻ പള്ളിക്കു മുൻപിൽ സ്ഥിതി ചെയ്‌തിരുന്ന ഒര് ഇരു നില കെട്ടിടത്തിലായിരുന്നു . ക്ലബ്ബിന്റെ പൂർണ ചരിത്രം സുവർണ ജൂബിലിക്ക് ഇറക്കിയ സുവനീറിൽ വിവരിച്ചിട്ടുണ്ട് . വീണ്ടും അത് കോപ്പി ചെയ്തു ഇതിൽ എഴുതി ചേർക്കുന്നത് ശiരിയായ രീതിയല്ല  എന്നു എന്റെ ബോദ്ദ്യം .

മയ്യഴിയോളം പഴക്കമുള്ള ഈ ക്ലബ്ബിനെ പറ്റി എന്റെ മനസിലുള്ളതാണ് പങ്കു വെക്കാൻ ശ്രമിക്കുന്നത് .

 ഇങ്ങനെ ഒര് ക്ലബ്ബ് ആരംഭിക്കുന്നതിനെ പറ്റി ആദ്യമായി ചിന്തിക്കുന്നതിനുള്ള പ്രചോദനം മയ്യഴി വിമോചന സമരവുമായി ബന്ധപെട്ടു കിടക്കുന്നു എന്നു അറിയുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി അക്കാലത്തെ ചില ചെറുപ്പക്കാർ ഒത്തു കൂടിയപ്പോൾ ഉണ്ടായ, ചിന്തയിൽ നിന്നും ഉയർന്ന ആശയമായിരുന്നു ക്ലബ്ബ് രൂപീകരണം… 

ഇവരിൽ ചിലർ മയ്യഴി വിമോചന സമരവുമായി ബന്ധപെട്ടു തൊട്ടടുത്ത പ്രദേശമായ അഴിയൂരിൽ ഒളിച്ചു താമസിക്കുന്നുണ്ടായിരുന്നു . കക്ഷി രാഷ്ട്രീയത്തിനതീതമായി ആരംഭിച്ച കൂട്ടായ്മയുടെ അദ്ധ്യ യോഗം കൂടിയത് മയ്യഴി റെയിൽവെ സ്റ്റേഷനടുത്തുള്ള ഒറ്റപ്പിലാക്കുൽ സ്‌കൂളിലായിരുന്നു . വിമോചന സമരവുമായി ബന്ധപെട്ടു പലരും ഒളിവിൽ കഴിയുന്നതിനാൽ അതിലെ പലരും അഴിയൂർ കേന്ദ്രീകരിച്ചാണ് കഴിഞ്ഞിരുന്നത് . കൂടാതെ ആ സ്‌കൂളിലെ മാഷോ മേനേജരോ ആയിരുന്നു ശ്രീമാൻ ഐ കെ കുമാരൻ മാസ്റ്റർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . സി. ഇ ഭരതേട്ടനൊക്കെ ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകരിൽ ഉണ്ടായിട്ടുണ്ട്. 

ഇന്ന് ഈ ക്ളബ്ബ് ഇടതുപക്ഷ ചിന്തയുള്ള  കുറച്ചു ചറുപ്പക്കാരാണ് ക്ലബ്ബിന്റെ നടത്തിപ്പുകാർ. അതിൽ പ്രധാനികളുടെ പേരുകൾ പറയാൻ തുടങ്ങിയാൽ ഒരു ബുക്കിനുള്ളതുണ്ടാവും എങ്കിലും ചില പേരുകൾ പറയട്ടെ കുമാരേട്ടൻ, കക്കാടൻ പാപ്പുട്ടി മാസ്റ്റർ, ജയറാം മാസ്റ്റർ, കൊപ്പര നാണുവേട്ടൻ, നാഥേട്ടൻ, പുത്തലത്തു വാസുവേട്ടൻ, പ്ലംബർ പുരുഷുവേട്ടൻ, ദാസൻ കോബൗണ്ടർ, ഒ പി നാരായണേട്ടൻ, സുനിൽ കുമാർ. സുധാകരൻ മാസ്റ്റർ, പെരുന്തോടി ചന്ദ്രേട്ടൻ,. ഹരി ഹരൻ മാസ്റ്റർ, . പുരുഷു, ശിവേട്ടൻ, നിർമ്മലൻ, ദാസേട്ടൻ, ബാബുവേട്ടൻ, കൊപ്പര ഭാസ്കരേട്ടൻ, അടിയേരി ജയരാജ്, സുർജിത്, അയൂബ്, പേരുകൾ നീണ്ടുപോവുന്നൂ . ഇതിൽ ശിവേട്ടനും, നിർമലനും, വാസുവേട്ടനും, നാഥേട്ടനും  നല്ല ബാറ്റ്മെന്റൻ കളിക്കാരായിരുന്നു  . 

ആ കാലങ്ങളിൽ ക്ലബ്ബിലേ മെമ്പർ മാരിൽ പലരും ഒത്തു കൂടി പള്ളി മൈതാനിയിൽ പ്രൊഫഷണൽ രീതിയിൽ തന്നെ ബാറ്റ്മെന്റൻ കളിക്കാറുണ്ടായിരുന്നു . കൃത്യമായ ഇടവേളകളിൽ ആ ഗ്രവുണ്ടിൽ ട്യുര്ണമെന്റു സംഘടിപ്പാക്കറുണ്ട് !

പലപ്പോഴും മയ്യഴി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചില വെക്തികളുമായുള്ള സൗഹൃദ മത്സരം സ്ഥിരം കാണാറുണ്ട് . അവിടെനിന്നും വരുന്ന കളിക്കാരിൽ സ്ഥിരമായി കാണാറുള്ളത് ടി.സി കുഞ്ഞിരാമ കുറുപ്പ് . പദ്മനാഭ കുറുപ്പ്, പാൻശേരി ബാലേട്ടൻ, പട്ടേപറബത്തു അനന്ദേട്ടൻ, പദ്മനാഭൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, പയേരിചന്ദ്രൻ  ഒക്കെയായിരുന്നു ….

ഞങ്ങൾ വൈകുന്നേരം സ്‌കൂൾ വിട്ടാൽ കളിയെ പറ്റി ഒന്നുമറിയില്ലെങ്കിലും ഗ്രവുണ്ടിൽ കളിയൊക്കെ നോക്കി കണ്ടു സമയം പോകുന്നതറിയില്ല. അത്രയ്ക്ക് വാശിയേറിയ കളികളായിരിക്കും നടക്കുക. സാദാരണ കളി കാണാൻ തന്നെ വൈകുന്നേരങ്ങളിൽ ആളുകൾ അവിടെ എത്തിച്ചേരും .

ഇന്ന് ആ കളി പാടെ ഇല്ലാതായിരിക്കുന്നു . ഒരു പക്ഷെ ക്ലബ്‌ അവിടെനിന്നും മാറ്റി പഴയ മോഡേൺ ഹോട്ടൽ കെട്ടിടം വിലയ്ക്ക് വാങ്ങി പ്രവർത്തനങ്ങൾ അങ്ങോട്ടേക്ക് മാറ്റിയതിനാലാവാം എന്ന് വ്ശ്വസിക്കുന്നു . 

ക്ലബ്ബ് മനസ് വെച്ചാൽ ഈ കളി വീണ്ടും ആ ഗ്രേവ്ണ്ടിൽ തുടങ്ങാൻ ഒര് ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നു കരുതട്ടെ. 

വൈകുന്നേരങ്ങളിൽ ഒത്തുകൂടാനും ഇത്തരം കളികൾ കളിക്കാൻ വേദിയില്ലാത്തതിനാലും അറിഞ്ഞോ അറിയാതെയോ ആളുകൾ മറ്റു പല ചിന്തകളുമായി പോവുന്നത് തടയിടാൻ ഇത്തരം ശ്രമങ്ങൾ കൊണ്ട് ഒര് പക്ഷെ സാദിക്കും . ക്ലബ്ബ്കളുടെ ഉദ്ദേശ ശുദ്ദിയും അത് തന്നെയല്ല? 

ബോൾ ബാറ്റ് മെന്റൻ കളി പാടെ നിന്നെങ്കിലും വർഷാ വർഷം അഖിലേന്ത്യ തലത്തിലുള്ള സെവൻസ് ഫുട്ബോൾ ടുർണമെന്റുകൾ നടത്താറുണ്ടായിരുന്നതും  രണ്ടു വർഷമായി കാണുന്നില്ല മാത്രമല്ല ദീർഘ ഇടവേളയി എന്നു ഓർമിപ്പിക്കട്ടെ ….

ഫുട്ബോൾ കളിയോടുള്ള അതിയായ ഇഷ്ട്ടം കൊണ്ട് മയ്യഴിയിലെ ചില ഫുട്ബോൾ കളിക്കാരും ഫുട്ബോൾ പ്രെമികളും കൂടി രണ്ടു വർഷം മുൻപ് ടുർണമെന്റ് നടത്തിയത് ഓർക്കുന്നു . തട്ടടുത്ത വർഷം ക്ലബ്ബ് നടത്തുമെന്നു പ്രതീക്ഷിച്ചു , നടത്തിക്കണ്ടില്ല . പിന്നീടുള്ള വർഷം കോറോണയായും പോയി .

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും വർഷങ്ങളോളം കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ക്ലബ്ബ്കളെ പങ്കെടുപ്പിച്ചു അഖിലേന്ത്യ തലത്തിലുള്ള സെവൻസ് ടൂർണമെന്റ് ക്ലബ് സംഘടിപ്പിച്ചു ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിച്ചതിനു മയ്യഴിക്കു നല്ല കളികൾ കാണാൻ അവസരം സൃഷ്ടിച്ചതിനു നന്ദി പറയുന്നു … 

പ്രഗൽഭരായ കളിക്കാരുടെ പാദ സ്പർശ മേറ്റ്  ധന്യമായ ഗ്രവുണ്ടാണ് മയ്യഴി പ്ലാസ ദ് ആംസ് . ആ ഗ്രവുണ്ട ഇപ്പോൾ മയ്യഴി കോളേജിന്റെ അധീനതയിലാണ് . ആദ്യ കാലഘട്ടങ്ങളിൽ ഗാലറിയൊന്നും ഇല്ലാതെ നടത്തിയിരുന്ന ടൂർണമെന്റ് പിന്നീട് ചുറ്റും താൽക്കാലിക ഗാലറി യൊക്കെ കെട്ടി യായിരുന്നു നടത്തിയിരുന്നത് . ധാരാളം ഫുട്ബോൾ പ്രേമികൾ വിവിധ ജില്ലകളിൽ നിന്നും കളി കാണാൻ വരാറുണ്ട് .

ടുർണമെന്റ് കാലങ്ങളിൽ ചിലദിവസത്തെ കളികൾ സ്പോൺസർ ചെയ്തും, ബോളുകൾ സംഭാവന ചെയ്തും, എന്റെയും കുടുംബത്തിന്റെയും സഹകരണം നൽകാറുണ്ടായിരുന്നു .

ടൂർണമെന്റ് കാലങ്ങളിലെ സായാഹ്നങ്ങൾ  മയ്യഴി പരിസരങ്ങൾ ഒരു ഉത്സവ പ്രതീതിയായിരിക്കും. ബ്രാണ്ടി ഷോപ്പുകളിലും ബാറുകളിലും ബസ്സിലും ഒക്കെ നല്ല തിരക്കായിരിക്കും; കളിക്ക് മുൻപും കളി കഴിഞ്ഞാലും.

നല്ലൊരു ലൈബ്രറിയും ക്ലബ്ബിനുണ്ട് . പഴയ പ്രതാപത്തിൽ ഇല്ലെങ്കിലും ലൈബ്രറി ഇന്നും നല്ല രീതിയിൽ നടക്കുന്നുണ്ട് എന്നറിയുന്നു . ഇടയ്ക്കു മയ്യഴി ടാഗോർ പാർക്കിൽ ചിത്ര രചനാ മൽസരങ്ങളും നടത്താറുണ്ടായിരുന്നു . മുൻകാലങ്ങളിൽ പലപ്പോഴും ചെസ്സ് ടൂർണമെന്റും ക്ലബ്ബ് നടത്തിയിട്ടുണ്ട് . ഇപ്പോൾ അതും കാണാനില്ല .

വളർന്നു വരുന്ന കുട്ടികൾക്ക് ചെസ്സ് കളിക്കാനുള്ള സൗകര്യങ്ങൾ ക്ലബ്ബ് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ല ഒര് ചെസ്സ് പാരമ്പര്യം മയ്യഴിക്കു ആർജിക്കാൻ സാദിക്കും എന്നു വിശ്വസിക്കുന്നു.

ഈ അടുത്തായി ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും, അതോടനുബന്ധിച്ചു ഒരു റെഫറൻസ് സുവനീർ പ്രകാശനം ചെയ്തതായും അറിഞ്ഞു . എനിക്കും എന്റെ കുടുംബത്തിനും അനുഗ്രഹാശിസുകൾ അർപ്പിക്കാൻ ഒരവസരം കിട്ടിയതിൽ സന്തോഷിക്കുന്നു.

കരുണാകരൻ മെമ്മോറിയൽ ഷീൽഡും, ഡോക്ടർ രാഘവൻ മെമ്മോറിയൽ ട്രോഫിയും സ്ഥിരമായി നൽകി കൊണ്ട് ക്ലബിനൊപ്പം സഹകരിച്ച കുടുംബങ്ങളെയും ഓർക്കുന്നു . 

സ്പോർട്സ് ക്ളബ്ബ് സ്ഥിരമായി നടത്തികൊണ്ടിരിക്കുന്ന ട്യുർണ്ണമെന്റിലെ വിജയികൾക്കും പാരാജിതർക്കുമുള്ള മനോഹരമായ കരുണാകരൻ മെമ്മോറിയൽ ഷീൽഡും ഡോക്ടർ രാഘവൻ മെമ്മോറിയൽ ട്രോഫിയും സ്ഥിരമായി നൽകി കൊണ്ട് ക്ലബിനൊപ്പം സഹകരിച്ച കുടുംബങ്ങളെയും ഓർക്കുന്നു .

ആ കുടുംബങ്ങളും മയ്യഴിയിലെ ഏതു ക്ലബ്ബ്കളും ടുർണ മെന്റ് നടത്തുമ്പോഴും ട്രോഫികളും ഷീൽഡുകളും ഇപ്പോഴും നൽകി ക്ലബ്ബ്കളോടൊപ്പം സഹകരിക്കുന്നുണ്ട് എന്ന് പ്രത്യേകം ഓർമ്മിക്കുന്നു .

ക്ലബ്ബ് ടൂർണമെന്റ് നടത്തുന്ന വേളകളിൽ സുധാകരൻ മാസ്റ്ററുടെ ജേഷ്ടനായ ബാലചന്ദ്രേട്ടൻ ക്ലബ്ബയുമായി എല്ലാവിധത്തിലും സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യൻ എയർ ഫോസിലാണെന്നാണ് ഓർമ ആ മെലിഞ്ഞു നീണ്ട മനുഷ്യൻ റിട്ടയർ മെന്റ് കഴിഞ്ഞും ടുർണനെന്റിൽ റഫ്രിയായി കളി തീരുന്നതുവരെ കിഴക്കും പടിഞ്ഞാറും, വടക്കും,  തെക്കു മൊക്കെ യായി ഓടുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ ബാല്യകാലത്തെ സ്റ്റേമിനയും കളിയിലെ മിടുക്കും ഓർത്തു ആരും അത്ഭുതപ്പെടും . 
**************************

മൈതാനം ബ്രതെഴ്സ് … 
ഈ ക്ലബ്ബിനെ പറ്റി പറയുന്നതിന് മുൻപ് മറ്റൊരു കാര്യം പറഞ്ഞു തുടങ്ങാം.ആ കാലങ്ങളിൽ എനിക്ക് ഒരു ഇംഗ്ളീഷ് മരുന്ന് ഷോപ്പ് ഉണ്ടായിരുന്നു! സ്പോർട്സ്, ഫുട്ബോൾ കളികളിൽ അതിയായ താത്പര്യ മുള്ളതിനാൽ, സ്‌കൂളും, കോളേജ്ഉം കഴിഞ്ഞു നമ്മുടെ ഫുട്ബോൾ ഒക്കെ കളിക്കുന്ന ചങ്ങാതിമാർ മൈതാനങ്ങളിൽ ഒത്തുകൂടാറുള്ള കാലം.

സീസണിൽ നടക്കുന്ന ലോക്കൽ ഫുട്ബോൾ മത്സരങ്ങൾ മയ്യഴിയിലും പരിസര പ്രദേശങ്ങളിലും നടക്കുമ്പോൾ? മത്സരത്തിൽ പങ്കെടുക്കാൻ എന്റെ മരുന്ന് ഷോപ്പിന്റെ പേരിൽ (കനകാ മെഡിക്കൽസ്) ടീമുകൾ നൽകി നമ്മുടെ സുഹൃത്തുക്കൾക്ക് പോയി കളിക്കാൻ ആ അവസരങ്ങളിൽ സാധിച്ചിരുന്നു. അതിനുള്ള പോക്ക് വരവ് ചായകുടി, ചിലവുകൾ മാത്രം വഹിച്ചാൽ മതിയായിരുന്നു. പലപ്പോഴും ചിലവുകൾ ഞാൻ വഹിക്കും) നമ്മുടെ ഫ്രെണ്ട്സ് പോയി കളിക്കും. ഏകദേശം ഒന്നോ രണ്ടോ സീസണിൽ ഈ അവസ്ഥ തുടർന്ന്.

ഏകദേശം 1971 ലാണെന്നു തോനുന്നു എന്തുകൊണ്ട് സ്വന്തമായി ഒര് ക്ലബ്ബിന്റെ പേരിൽ കളിച്ചുകൂടാ എന്ന ചിന്ത വരികയും, അതുപ്രകാരം മൈതാനത്തു പതിവുപോലെ ഒത്തുകൂടിയപ്പോൾ ചർച്ച ചെയ്‌തു മൈതാനം ബ്രതെഴ്സ് എന്ന നാമകരണം ചെയ്തു രെജിസ്ട്രേഷൻ ഒന്നും ഇല്ലാതെ ലെറ്റർ പാഡ് ഉണ്ടാക്കി ക്ലബ്ബിന്റെ പേരിൽ പേരുകൊടുക്കാൻ തുടങ്ങി .

അങ്ങനെ 1971ൽ അദ്ധ്യമായി മാഹി സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ടുർണമെന്റിൽ മത്സരിക്കാനായി പേരുകൊടുത്തു. പല മത്സരങ്ങളും കളിച്ചു വിജയിച്ചു സെമി ഫൈനലിന്,  മയ്യഴിയിലെ ടൂർണമെന്റിൽ തുടർച്ചയായി ട്രോപ്പി നേടിക്കൊണ്ടിരുന്നതും, കേരളം മുഴുവൻ ഫുട്ബാൾ കളിയിൽ  അശ്വമേധയാഗം നടത്തുന്ന ടീമായ കോഴിക്കോട് ബ്ലാക്ക് & വയിറ്റ് ടീമിനോടായിരുന്നു സെമീ ഫൈനൽ രണ്ടു ലെഗ് കളിയായിരുന്നു കളി.

ആ കാലത്തു ക്ലബ്ബിനു ഒരു ജേഴ്സിക്കുള്ള തുണി സംഭാവനയായി നൽകി . ജേഴ്സി തുന്നി കിട്ടിയപ്പോൾ . ഒര് എംബ്ലം വേണമെന്ന് എനിക്ക് തോന്നി . ദുബായിൽ നിന്നും ഒരു എഴുത്തു അന്ന് എനിക്ക് വന്നിരുന്നു അതിന്റെ പുറത്തുള്ള സ്റ്റാമ്പ് എന്റെ ശ്രദ്ധയിൽ പെട്ടു . അതും ജേഴ്സിയുമായി ഞാൻ അക്വില പപ്പനെ (ആർടിസ്റ്റ് ) സമീപിച്ചു പെട്ടെന്ന് തന്നെ ഈ എംബ്ലം ജേഴ്സിയിൽ പ്രിന്റു ചെയ്തു തരാൻ പറഞ്ഞു . പപ്പൻ അത് പ്രിന്റു ചെയ്തു തരികയും ചെയ്തു.

ടുർണമെന്റിൽ വിജയന്റെയും, പലരുടെയും ഇൻഫ്ളുവൻസിൽ  നല്ല കളിക്കാരെ തരപ്പെടുത്തി ടീമായി നമുക്ക് വേണ്ടി ഇറങ്ങിയത് ഗോളി തമ്പാൻ! സെന്റർ ബാക് മോഹനൻ! ലെഫ്റ്റ സെന്റർ വിജയൻ! റയിറ്റ് സെന്റർ മുകുന്ദൻ! ഫോർവേഡിൽ അശോകൻ –  സേതു! പിന്നെ രമേഷ് ബാബു . എല്ലാം പ്രഗൽഭന്മാർ ആണെങ്കിലും ബ്ലാക് & വൈറ്റ്മായുള്ള മൽസരം വാശിയേറിയതായിരുന്നു

കോഴിക്കോട് ബ്ലാക്ക് & വയിറ്റ് . എന്ന യാഗാശ്വത്തെ നയിച്ചത് പ്രഗത്ഭനായ പാട്രിക്കിന്റെ നേതൃത്വത്തിൽ ടീമുകൾ ഗ്രേവ്ണ്ടിൽ ഇറങ്ങി. സ്റ്റേഡിയം മുഴുവൻ തൃശൂർ പൂരത്തിന്റെ ആളുകൾ . ഗാലറി നിറഞ്ഞൊഴുകി. 

പൊതുവെ മൈതാനം ബ്രതെർസിന്റെ കളിയുള്ള ദിവസം കാണികൾ തിങ്ങി നിറഞ്ഞിരിക്കും . അന്നത്തെ മത്സരം ബ്ലാക് ആൻഡ് വൈയ്റ്റുഉം തമ്മിൽ ആയതിനാലാണ് ഇത്രയും കാണികൾ… 

ആദ്യ ലഗ്ഗ് വാശിയേറിയ മത്സരം ഓരോ മുന്നേറ്റവും അളന്നു മുറിച്ചുള്ളത് . ഷോർട് പാസിലൂടെയും, ലോങ്ങ് പാസിലൂടെയും, മൈനസ് കൊടുക്കുന്നതിലൂടെയും, ഹെഡിങ്ളുടെയും, ട്രിപ്ലിങ്ങുചെയ്തും, ബോളുകൊണ്ടു രണ്ടു ടീമിലെയും കളിക്കാർ കളി ക്കളത്തിലും, വായുവിലും ചിത്രങ്ങൾ വരച്ചു!! രണ്ടു ഗോൾ മുഖങ്ങളിലും ബോളുകൾ മാറി മാറി വന്നു കൊണ്ടിരുന്നു!! ഡൈവിങ്ങും, സേവിങ്ങും രണ്ടു ഭാഗത്തും?
ഗാലറി മുറിഞ്ഞു വീഴും വിതമുള്ള ആവേശവും ആരവവും,

നമ്മൾ നല്ല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ബ്ലാക്ക് & വൈറ്റ് തീർത്ത ടിപ്പുവിന്റെ കോട്ട കടക്കാൻ സാധിക്കുന്നില്ല . കാണികളുടെ ആരവങ്ങൾ രണ്ടു ഭാഗത്തും ഗോളുകൾ ഓരോന്നായി നമ്മുടെ ഗോൾ വലയത്തിൽ ഒന്നു , കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും ഒന്നുകൂടി . കളിക്കുന്ന കളിക്കാരുടെ ആത്മാവ്ശ്വാസം ഒട്ടും ചോർന്നില്ല അവർ കൂടുതൽ കൂടുതൽ പൊരുതി ഗാലറിയിലുള്ള നമ്മുടെ ഹൃദയത്തിലാണ് ഓരോ ഗോളും! ആ വേദന സഹിക്കാൻ പറ്റുന്നില്ല! പകുതിസമയം; നമ്മുടെ കളിക്കാർ തല ഉയർത്തി തന്നെ ആത്മ വിശ്വാസത്തോടെ വിശ്രമിക്കാൻ . പത്തു മിനുട്ട് പോയതറിഞ്ഞില്ല വീണ്ടും ആത്മ വിശ്വാസത്തോടെ കളിക്കളത്തിലേക്കു.

കളി പുരോഗമിച്ചു നമ്മുടെ ശ്രമമെല്ലാം വിഫലം, എല്ലാ പ്രതീക്ഷകളും തകർന്നു ഇതിനിടയിൽ ഒര് ഗോൾ നമ്മൾ മടക്കി ഒരല്പം ആശ്വാസം. ഒര് ദീർഘ നിശ്വാസം  എടുക്കുമ്പോഴേക്കും വീണ്ടും ഒര് ഗോൾ നമ്മുടെ ഗോൾ വലയത്തിൽ. കളി അവസാനിക്കുമ്പോൾ ആദ്യ ലഗ്ഗിൽ 3 – 1 രണ്ടു ഗോളിന് ബ്ലാക്ക് & വൈറ്റ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ മയ്യഴി മൈതാനം ബ്രതെഴ്സ് വളർന്നിട്ടില്ല എന്നഹങ്കരിച്ചു പഴയ കാല പ്രതാപത്തോടെ ഗ്രുവണ്ടിന്റെ പുറത്തേക്കു.പാട്രിക്കിനെ ആരാധകർ ചുമലിലേറ്റി ഗ്രേവ്ണ്ടിനു പുറത്തേക്കു…

രണ്ടാം ലഗ്ഗ് മത്സരം കളി കാണാൻ ടിക്കറ്റ് കിട്ടാതെ പലരും തിരിച്ചു പോയി, ചിലർ ചുറ്റുവട്ടത്തുള്ള മരത്തിലും, ബിൽഡിങ്ങിലും കയറി സ്ഥാനം പിടിച്ചു . കളി തുടങ്ങി പഴയതു പോലെ തന്നെ ബോളുകൾ എത്ര തവണ മൈതാനത്തിന്റെ പല ഭാഗങ്ങളിയും നെയ്ത്തു മിഷിനിലെ ഓടം പായും പോലെ പാഞ്ഞു കൊണ്ടിരുന്നു . ഒടുവിൽ അത് സംഭവിച്ചു നമ്മൾ ഒരു ഗോൾ കൂടി മടക്കി . അപ്പോൾ സ്‌കോർ മൂന്നു രണ്ടു; നമ്മുടെ കളിക്കാരുടെ ആത്മവിശ്വാസം കൂടി ഗാലറിയിലുള്ള നമുക്ക് തോന്നി ജയിച്ചില്ലങ്കിലും ഒന്നു കൂടി മടക്കിയാൽ സമ നില പിടിക്കാം.

കളി പുരോഗമിക്കുന്ന.അദ്ദ്യപകുതി അവസാനിച്ചു കളിക്കാർ തല താഴ്ത്തി ക്ഷീണിച്ചുജേഴ്സിയും ശരീരവും മഴ നനഞ്ഞതു പോലെ, ആ വരവ് എന്റെ ബോധത്തെ വല്ലാതെ അസ്വസ്ഥനാക്കി ! ഞാൻ ഓടിപ്പോയി ലഫർമയിൽ നിന്നും ഇലക്ട്രാൾ വെള്ളം വാങ്ങിച്ചു ഓടി,  വഴിയിൽ ഒരിടത്തും നിന്നിട്ടില്ല എന്തിനു കണ്ണേട്ടന് പണം പോലും കൊടുക്കാതെ അതും കൊണ്ട് തിരിച്ചു ഗ്രേവ്ണ്ടിലേക്കു . ഗ്രേവ്ണ്ടിൽ തിരിച്ചെത്തുമ്പോൾ കളിക്കാരേക്കാൾ അവശനായിരുന്നു ഞാൻ . സോഡയോടൊപ്പം ഇലക്ട്രാൾ വെള്ളം കളിക്കാർക്ക് കൊടുത്തു …
വിസിൽ മുഴങ്ങി വീണ്ടും കളിക്കാർ കളിക്കളത്തിലേക്കു! 

റഫറി വിസിൽ ഊതി ബോളുകൾ വീണ്ടും ഉരുണ്ടു തുടങ്ങി, കാണികൾ ആവേശഭരിതരായി വീണ്ടും, രണ്ടു ടീമുകൾക്കുമുള്ള പിന്തുണ ഒപ്പത്തിനൊപ്പം . 
ഒര് നിർണായക നിമിഷത്തിൽ നമ്മൾ വീണ്ടും ഒരുഗോൾ മടക്കി . ഗ്രുവണ്ടു അകെ ഇളകി മറിഞ്ഞു!!!  കളി ഡ്രോ3 – 3 ആയിരിക്കുന്നു!!!  

സമയം പെട്ടന്ന് പോവുന്നത് പോലെ? . ചിലനിമിഷത്തിൽ തോന്നി ഗാലറിക്കും കളിക്കളത്തിനും പുറത്തുമാണ് യഥാർത്ഥ കളി എന്ന് ? അത്രയ്ക്ക് ആവേശമായിരുന്നു .
നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഒരു ഗോൾ കൂടിനമ്മുടെ ഗോൾ വലയത്തിലേക്ക് .4 – 3 ബ്ലാക് ആൻഡ് വൈറ്റ് സപ്പോർട്ടേസിന്റെ മുഖങ്ങളിൽ അല്പം ആവേശം.

അല്പസമയത്തിനുള്ളിൽ തന്നെ വീണ്ടും നമ്മൾ ഗോൾ മടക്കി കളി ഡ്രൊ 4 – 4. ബാൾ സെന്ററിൽ വെച്ച് കളി തുടങ്ങി ഒര് നിർണായക നിമിഷത്തിൽ സേതുവിന്റെ കാലിൽ നിന്നു ആ വിജയ ഗോൾ പാട്രിക്ക് എന്ന യാഗാശ്വത്തിന്റെ നെഞ്ചിലേക്ക് . 5 – 4 ടീമുകളും അനുകൂലികളും വിളറി തരിച്ചതു പോലെയായി.; അവസാനം നീണ്ട വിസിൽ റഫറിയുടെ വിസിലിൽ നിന്നും വരുന്നില്ല എക്സ്‌ട്രാ ടൈമും കഴിഞ്ഞിരിക്കുന്നു .

ഓരോ സെക്കണ്ടും വിലപ്പെട്ടതാണ് ബോളുകളുടെ നീണ്ട പാസുകൾ മാത്രം ഗോൾ ഏരിയയിൽ കളിച്ചു എങ്ങനെയെങ്കിലും ഡ്രോ പിടിക്കാൻ . കളിയും പരുക്കാനാവുന്നു എന്തും സംഭവിക്കാം കളിക്കളത്തിലും കളത്തിനു പുറത്തും … റഫറിയുമായി വാഗ്‌വാദങ്ങൾ … കളത്തിനു പുറത്തു കാണികൾ തമ്മിൽ കഥ പിശ… ആർക്കു മാരുടെമേലും ഒരു കൺട്രോൾ ഇല്ല എന്തും സംഭവിക്കാവുന്ന നിമിഷം …

അതാവരുന്നു ഫൈനൽ വിസിൽ പിന്നെ സെമിയിൽ മൈതാനം ബ്രതെഴ്സ് ബ്ലാക്ക് & വൈറ്റ്  എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടി അദ്യ അരങ്ങേറ്റത്തിൽ തന്നെ !!!നമ്മുടെ ഫൈനൽ അതായിരുന്നു . മയ്യഴിക്കാരുടെയും!!!

അടുത്ത കളി ഫൈനൽ ആദ്യമായി . എല്ലാവരും വളരെ സന്തോഷത്തോടെ . പരമ്പരാഗതമായ ചാമ്പിയൻ മാരെ മുട്ടുകുത്തിച്ചതിലുള്ള ആത്മ വിശ്വാസം. ഒര് പക്ഷെ ആ അമിത ആത്മ വ്ശ്വാസ മായിരിക്കും, ആ പിഴവ് നമ്മളുടെ ഭാഗത്തു നിന്നും ഉണ്ടായതു!!!  തുടങ്ങിയ ആദ്യ നിമിഷത്തിൽ തന്നെ . ഒരു അറം പറ്റിയ ഗോൾ പോലെ . ചിലതു അങ്ങനെയാണല്ലോ?
കളി അവസാനിക്കുമ്പോൾ ആ അറം പറ്റിയ പിഴവ് നികത്താൻ നമ്മൾക്കായില്ല കാലിക്കറ്റ് കിക്കെസിനോട് ഒരു ചെറിയ പിഴവുകൊണ്ടു ഒരു ഗോളിന് ഫൈനലിൽ തോൽവി അടയേണ്ടി വന്നു . 

പിന്നീടുള്ള എല്ലാവർഷങ്ങളിലും ടീമുകളെ ഇറക്കി ടുർണ ണമെന്റിൽ പങ്കെടുക്കും. ടീമുകളെ കോഡിനേഷൻ ചെയ്തു സംഘടിപ്പിക്കലിനു എന്റെ നേരിട്ടുള്ള സഹായം ആ കാലങ്ങളിൽ ഉണ്ടായിരുന്നു . നീണ്ട നാലു വർഷത്തിന് ശേഷം ഫൈനലിൽ ട്രോപ്പി തിരിച്ചു പിടിച്ചു . പിന്നീടങ്ങോട്ട്ള്ള വർഷങ്ങൾ മൈതാനം ബ്രതെർസിന്റെ തായിരുന്നു . 

ആദ്യ മത്സരം ജയിച്ചത് ക്ലബ്ബ് ആഘോഷമാക്കി ആനപ്പുറത്തു ട്രോപിയും ഷീൽഡും വഹിച്ചു മയ്യഴി തെരുവിലൂടെ ഘോഷയാത്ര! ചെണ്ടമേളവും ഒക്കെയായി ശരിക്കും ആ വിജയം ആഘോഷിച്ചു . മത്സര സമയമായാൽ മസ്കറ്റിലുള്ള ക്ലബ്ബങ്ങങ്ങളിൽ ഒന്നോ രണ്ടോ പേർ ആരെങ്കിലും തീർച്ചയായും വരും ആരുടെ പേരുകൾ എഴുതിയാൽ ആരെയെങ്കിലും വിട്ടുപോവും അത് കൊണ്ട് എഴുതുന്നില്ല അല്ലെങ്കിലും മൈതാനം ബ്രതെഴ്സ് എന്ന് പറഞ്ഞാൽ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം .

ഒര് വർഷം മയ്യഴി മൈതാനം ബ്രതെർസും ടുർണമന്റെ വിജയകരമായി നടത്തി രണ്ടാം വർഷവും ടുർണമെന്റ്‌ നടത്താൻ സമ്മതം ഫുട്ബോൾ അസോസിയേഷനോട് ചോദിച്ചെങ്കിലും ചില സാങ്കേതീക കാരണം പറഞ്ഞു നമ്മളെ രണ്ടു വർഷം ടുർണമെന്റ്‌ നടത്താനുള്ള സമ്മതം തന്നില്ല .

ക്ലബ് ഇപ്പോഴും പുർവാദീകം സഹകരണത്തോടെ ഇപ്പോഴും നടക്കുന്നു എന്ന് പറയുംബോഴും ചില അംഗങ്ങളുടെ വേർപാടിൽ ദുഃഖമുണ്ട് അവർക്കുമുന്പിൽ പ്രണാമം അർപ്പിച്ചു നിറുത്തുന്നു.*************************

*DR.MOHAMMED ANSARI MEMMORIAL SPORTS & REEDING ROOM
ഡോക്ടർ മുഹമ്മദ് അൻസാരി മെമ്മോറിയൽ സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം . സ്വാതന്ദ്ര്യ സമര സേനാനി ഡോക്ടർ അൻസാരി യുടെ അനുസ്മരണാർത്തം മയ്യഴിയിലെ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ ശ്രീ കെ ഇ മൊയ്‌ദു സാഹിബ് തുടങ്ങിവെച്ച ഈ ക്ലബ്ബിന്റെ അന്നത്തെ സാരഥികളിൽ ചിലർ വളവിൽ ഭാസ്കരൻ മാസ്റ്റർ, രാജൻ മാസ്റ്റർ, വളവിൽ സഹദേവേട്ടൻ, വളവിൽ ശ്രീധരേട്ടൻ, ഭരതേട്ടൻ, അനന്ദേട്ടൻ, ബാലേട്ടൻ (പോലീസ്) അടിയേരി രഘൂട്ടിയേട്ടൻ . പോക്കുക്ക, രവീന്ദ്രൻ എസ, എന്നുവരുടെയൊക്കെ പേരുകൾ ഓർത്തെടുക്കാൻ കഴിഞ്ഞു

ആദ്യ കാലങ്ങളിൽ പ്രാദേശികമായ ഫുട്ബോൾ ടുർണമെന്റുകൾ സംഘടിപ്പിച്ചും . മത്സരങ്ങളിൽ പങ്കെടുത്തും ക്ലബ്ബ് സജീവമായി രംഗത്തുണ്ടായിരുന്നു. ക്ലബിന് നല്ലൊരു ലൈബ്രറിയും ഉണ്ടായിരുന്നു . എങ്കിലും ജോലിയുടെ ഭാഗമായി ക്ലബ്ബിലെ പല അംഗങ്ങളും പലവഴിക്കാവുകയും ക്ലബ്ബിന്റെ നടത്തിപ്പിനെ ഇത് ബാധിച്ചു തുടങി.

അക്കാലത്തു ക്ലബ്ബ് മെയിൻ റോഡിൽ സി. സി ബാലേട്ടന്റെ കടയുടെ മുൻപിലുള്ള ആയുർവേദ മരുന്ന് കടയുടെ മുകളിലായിരുന്നു ആരംഭിച്ചത് . കാലപ്പഴക്കം കൊണ്ട് ഒരു മഴക്കാലത്ത് ക്ലബ്ബ് ഇടിഞ്ഞു പല രേഖകളും നഷ്ടപ്പെട്ടു . വളരെ ശ്രമകരമായി പറ്റാവുന്നതൊക്കെ വീണ്ടെടുത്തു . ശ്രീ വത്സരാജിന്റെ നേതൃത്വത്തിൽ ഒരു കെട്ടിട നിർമാണ കമ്മിറ്റിയുണ്ടാക്കി ധനശേഖരണാർത്ഥം അഖിലേന്ത്യാ വോളീബാൾ ടുർണമെന്റ് നടത്താനുള്ള അംഗീകാരം നേടിക്കൊണ്ട് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പുരുഷ വനിതാ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടുർണമെന്റ് അതിഗംഭീരമായി നടത്തി വിജയിപ്പിക്കുകയുണ്ടായി .

മത്സരങ്ങൾ കാണാൻ വോളീബാൾ മത്സരം ഒരു തപസ്സ്യയായി കൊണ്ട് നടക്കുന്ന വടകര നാദാപുരം കുറ്റിയാഡി പാനൂർ കോഴിക്കോട് കണ്ണൂർലേ മലയോര മേഖലകളിൽ നിന്നൊക്കെ ധാരാളം കാണികൾ സ്വന്തം വണ്ടിയിലും വാടക ജീപ്പിലൊക്കെയായി കളികാണാൻ എത്താറുണ്ടായിരുന്നു . ഒരു ദിവസം രണ്ടു കളികൾ വീതം പലപ്പോഴും വാശികൊണ്ടു നീണ്ടു പോകാറുണ്ട് . കാണികളുടെ അസൗകര്യം കണക്കിലെടുത്തു ഈ മേഖലിയിലേക്കു കാണികൾക്കു തിരിചു പോവാൻ സ്‌പെഷൽ ബസ് സർവീസോക്കെ ഏർപ്പെടുത്തിയതും ഓർത്തെടുക്കുന്നു .

പിന്നീട് ക്ലബ്ബിനു വേണ്ടി സ്വന്തമായി സ്ഥലം വാങ്ങിയ സ്ഥലത്തു മൂന്നു നിലയിലായി ഒരു കെട്ടിടം പണിതു . ലൈബ്രറി പുതുക്കി ക്ലബ്ബ് ഇപ്പോൾ ആ കെട്ടിടത്തിൽ പുതിയ ലൈഫ് മെമ്പർ ഷിപ്പൊക്കെ നൽകി പുതിയ കമ്മിറ്റി ഉണ്ടാക്കി നല്ലരീതിയിൽ ഇപ്പോഴും മയ്യഴി സ്പോർട്സ് ഗ്രുവണ്ടിനടുത്തു നടത്തി വരുന്നു .

പുതിയ കമ്മിറ്റിയിൽ ഞാനും ഒരു ലയിഫ് മെമ്പറായിരുന്നു . ഐതീന്ദ്രൻ വത്സരാജ് ഭാസ്കരൻ മാസ്റ്റർ, രാജൻ മാസ്റ്റർ രഘൂട്ടിയേട്ടൻ, ബാലേട്ടൻ, പോക്കൂക്ക പി ബാലൻ (പോലീസ്) വല്ല്യത്തു ബാലേട്ടനൊക്കെ ആദ്യകമ്മിറ്റിയിൽ ഉണ്ടായിരുന്നു . ഭാരവാഹികളുടെ ലിസ്റ്റ് അപൂർണ്ണമാണ്‌ … ക്ഷമ .

ഈ മേസേജ് വായിക്കുന്നവരോട് ഒരപേക്ഷ അറിയാവുന്ന നിങ്ങളുടെ അറിവ് കമന്റ് ബോക്സിൽ ഇടാൻ അപേക്ഷ…..*****(************************

*JAYAPRAKAH SPORTS CLUB*
അധികം ആർക്കും അറിവില്ല ഈ ക്ലബ്ബിനെ പറ്റി…തുടക്കം ഏകദേശം 1960 കാലങ്ങളിൽ ആയിരുന്നു എന്നൊരു സ്ഥിരീകരിക്കാത്ത വാർത്ത. ജയപ്രകാശിന്റെ സുഹൃത്തുക്കളായ സുന്ദരേശേട്ടൻ, ലാഫാർമയുടെ പിറകിൽ താമസിച്ച രാജേട്ടൻ, എന്ന് വിളിക്കുന്ന ധാനരാജ്, കനോത്ത് ബാലൻ,. വട്ടക്കാരി വിജയൻ. വളവിൽ കൃഷ്ണൻ ഒക്കെയായിരുന്നു ക്ലബ്ബിന്റെ തുടക്കക്കാർ.

അത് തുടങ്ങുമ്പോഴുള്ള ഓഫീസ് ബാർബർ കണ്ണയ്യന്റെ വീടിനു തൊട്ടടുത്തുള്ള അബ്ദുൾ റഹിമാൻ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. പിന്നീടത് മെയിൻ റോഡിലെ പഴയ ഭാരതീ സ്റ്റാറിന്റെ എതിർ വശമുള്ള കെട്ടിടത്തിലേക്കി മാറ്റി. (സ്റ്റേഷൻ റോഡ് ജംക്ഷനിലെ നായരുടെ കടയുടെയും കരിക്കാട്ട് രാഘുട്ടിയേട്ടന്റെയും കടയുടെ മുകളിലേക്ക് ഒരു മരക്കോണിയിലൂടെ മുകളിൽ കയറിയാൽ മുക്കാൽ ചുമരുമായി ഓടിട്ട ഒരു ഹാൾ, ജാലകം ഒക്കെ ചെറുതാണ് അവിടെയാണ് ഞാൻ അവസാനമായി ആ ക്ലബ്ബിന്റെ ബോർഡ് തൂങ്ങി കിടക്കുന്നതു കണ്ടത് .

ചുവപ്പു പശ്ചാത്തലത്തിൽ വെളുത്ത അക്ഷരത്തിൽ ജയപ്രകാശ് സ്പോർട്സ് ക്ലബ്ബ് ആൻഡ് റീഡിങ് റൂം .
അക്കാലങ്ങളിൽ ഫുട്ബോൾ ടൂര്ണമെന്റിലൊക്കെ പങ്കെടുത്തു ട്രോഫിയൊക്കെ കരസ്ഥമാക്കി എന്ന് അറിയാൻ കഴിഞ്ഞു.

ഈ ക്ലബ്ബ് തുടങ്ങാൻ അവരെ പ്രേരിപ്പിച്ചത് അവരുടെ സുഹൃത്തു ജയപ്രകാശിന്റെ ദാരുണ അന്ത്യത്തെ മറികടന്നു അദ്ദേഹത്തിന്റെ നല്ല ഓർമയ്ക്കായി തുടങ്ങിയതായിരുന്നു. ആ ക്ലബ്ബ് മായി ബന്ധപെട്ടിട്ടുള്ള മിക്കവാറും അംഗങ്ങൾ മരണ മടഞ്ഞു .

ജയപ്രകാശിന്റെ മരണത്തെ പറ്റി കേട്ടറിഞ്ഞ കഥയിങ്ങനെ!

ഹോസ്പിറ്റൽ ജംക്ഷൻ റോഡിലെ കോപ്പറേറ്റീവ് സ്റ്റാറിന്റെ എതിർവശമുള്ള കല്ലാട്ട് ഗോപിയേട്ടന്റെയും , സുഭദ്രാമ്മയുടെയും മൂത്ത മകനായിരുന്നു ജയപ്രകാശ് . സ്‌കൂളിലെ പരീക്ഷ സമയം പുലർച്ചെ വീട്ടിൽ നിന്നും പഠിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ ശബ്ദം കേട്ടത് പോലെ തോന്നി. ചെന്ന് നോക്കിയപ്പോൾ ആരോ മുറിയിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നു . ഇത് കണ്ട ജയപ്രകാശ്, കള്ളന്റെ കാലിൽ പിടിച്ചു വലിച്ചുവെന്നും, പിടി വിടാൻ കള്ളൻ ആവർത്തിച്ച് പറഞ്ഞിട്ടും, ജയപ്രകാശ് കള്ളന്റെ കാലിലുള്ള പിടി വിടാൻ തയ്യാറായില്ല . ബെഹളമെല്ലാം കേട്ട് പണിക്കാരിയും ഓടിവന്നു . കള്ളൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു പിടിവിടാൻ അവസാനം പിടി വിടില്ല, താൻ പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ കള്ളൻ തന്റെ ശരീരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്നു കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു രക്ഷപെടാൻ നോക്കിയെങ്കിലും, ആ സമയം ഓടിയെത്തിയ ജോലിക്കാരി കള്ളന്റെ മർമ്മഭാഗം ചവുട്ടി വീഴിത്തി എന്നും . ആളുകൾ ഓടിക്കൂടി ജയപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചോരവാർന്ന് ജയ പ്രകാശ് എന്ന ചെറുപ്പക്കാരൻ അകാലത്തിൽ നമ്മളോട് യാത്രയായി.

പിന്നീട് സ്മരണാര്ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തുടങ്ങിയ ക്ലബ്ബായിരുന്നു. ജയപ്രകാശ് സ്പോർട്സ് ക്ലബ്.

പിന്നെ ഓർത്തെടുക്കുന്നു ക്ലബ്ബ് ഹെർക്കുലീസ് ക്ലബ് പാറക്കൽ മൽസ്യ മാർക്കറ്റിനടുത്തു . ചെറിയഒരു ലൈബ്രറിയും , റീഡിങ് റൂമും . ഒക്കെയായി ആ ദേശത്തെ ചെറുപ്പക്കാർ തുടങ്ങിയ ക്ലബ്ബ് . അതിനു തൊട്ടടുത്തു തന്നെ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യങ് ഇന്ത്യാ ക്ലബ്ബും

സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമി

മയ്യഴി ജവഹർലാൽ മെമ്മോറിയൽ സ്‌കൂളിലെ കായികാദ്ധ്യാപകനായ സുധാകരൻ മാസ്റ്ററെ പറ്റി പറയാൻ ഏറെയുണ്ട് . ദീർഘകാലം പുതുച്ചേരിയിൽ പ്രവർത്തിച്ച സുധാകരൻ മാസ്റ്റർ മയ്യഴിയിലേക്ക് ട്രാൻസ്ഫർ ആയി വന്നത് മുതൽ മയ്യഴിയിലെ കായിക മേഖലയ്ക്ക് അദ്ദേഹത്തിന്റെ ഈ മേഖലയിലെ അറിവുകളും , കുട്ടികളുടെ അതാതു മേഖലകളിലെ താൽപ്പര്യം കണ്ടെത്തി പ്രോത്സാഹനം നൽകി അവരോടൊപ്പം സദാസമയവും മയ്യഴി ഗര്വ്ണ്ടിൽ കാണാം .

ഗ്രേവ്ണ്ടിന്റെ പടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്ന ആ വലിയ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം . അദ്ദേഹം കായിക പ്രേമികൾക്ക് തണൽ നൽകി ആശ്വാസം പകർന്നതുപോലെ അദ്ദേഹത്തിന്റെ രണ്ടു ഭാഗത്തുള്ള സപ്പോട്ടമരവും കായിക പ്രേമികൾക്കും കളിക്കാർക്കും ചൂടിൽ നിന്നും സംരക്ഷണം നൽകി കളിക്കാരുടെ ആരോഗ്യം സമരക്ഷിക്കുന്നതിൽ പങ്കു ചേർന്ന് .

 റിട്ടയർ ആയതിനു ശേഷം മയ്യഴി ഗ്രുവണ്ടിനും മയ്യഴിയിലെയും കുട്ടി പ്രതിഭകളെ കണ്ടെത്തി അവരിലെ ഫുട്ബോൾ വാസന വളർത്തിയെടുക്കാൻ സാമ്പത്തീകമായി ഏറെ ബുന്ധിമുട്ടിക്കൊണ്ടായിരുന്നു . അക്കാലങ്ങളിൽ ഇതിനു പ്രോത്സാഹനം ചയ്തു പോന്നത് മഹി സ്പോർട്സ് ക്ലബ്ബായിരുന്നു അതൊക്കെ തരണം ചെയ്തു ആ ഉദ്ദ്യമം വിജകരമായി നടത്തികൊണ്ടുപോകുമ്പോഴായിരുന്നു മാസ്റ്ററുടെ മരണം .

അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തോട് സ്നേഹമുള്ള കുറച്ചു ഫുട്ബോൾ പ്രേമികളൊക്കെ കൂടിച്ചേർന്നു സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി എന്ന് നാമകരണം ചെയ്തു അദ്ദേഹത്തിന്റെ ആ നല്ല ഓർമ്മകൾ ഫുട്ബോൾ കളി തുടരുന്നേടത്തോളം നിലനിൽക്കും . 

ഇതിനകം തന്നെ ഈ ക്ലബ്ബിനു അഭിമാനിക്കാൻ നേഷനാൽ സബ്‌ജൂനിയർ മത്സരത്തിലും യൂണിവേഴ്സിറ്റി തരത്തിലും കളിക്കുവാൻ അക്കാദമിയിലെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കാം …

ഇതിന്റെ സാരഥികകളുടെ ഓർക്കുന്ന പേരുകൾ അഡ്വക്കറ്റ് അശോക് കുമാർ, മയ്യഴി മൈതാനം ബ്രതെർസിന്റെ സാരഥിയുമായ ശ്രീ വളവിൽ ദിനേഷ് , പഴയ ഫുട്ബോൾ പ്ലെയറും (ഗോളി) ദീർഘകാലം യു ഏ ഇ ഡിഫൻസ് ടീമിന് വേണ്ടി കളിച്ചു ഇപ്പോൾ മയ്യഴിയിൽ വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഇപ്പോഴും സജീവമായി ഈ അക്കാദമിയിയോടൊപ്പം സഞ്ചരിക്കുന്നു .കൃപാ റാം, മറ്റൊരു പ്രഗത്ഭനായ ഫുട്ബോൾ കളിക്കാരനും . മയ്യഴി മൈതാനം ബ്രതെർസിന്റെ അഭിമാനവും (മയ്യഴിയുടെ തന്നെ അഭിമാനമായ) പി കെ വിജയൻ കണ്ണൂർ കാക്കിസ്റ്റാർ നു വേണ്ടി സ്ഥിരമായി ബൂട്ടണിഞ്ഞു ലെഫ്ട ബാക്കായി ക്ലബ്ബിനു കോട്ട തീർത്തുകൊണ്ടു ഒരു പാട് കാലം കളിക്കുബോഴാണ് മയ്യഴിയിൽ വെച്ച് അദ്ദേഹത്തിന്റെ കളിയിലെ മികവുകണ്ടു സി ആർ പി എഫിലേക്കു ക്ഷണിക്കുന്നത് . പിന്നീടുള്ള കുറച്ചു വർഷങ്ങൾ സി ആർ പി എഫ് നു വേണ്ടി ബൂട്ടണിഞ്ഞു . ആ കാലം മയ്യഴി മൈതാനം ബ്രതെർസിന് അദ്ദേഹത്തിന്റെ ഒഴിവു ഒരു തീരാ നഷ്ട്ടം തന്നെ ആയിരുന്നു  
മറ്റൊരു കോളേജ് സ്‌കൂൾ തലത്തിൽ ഫുട്ബോൾ കളിക്കുമ്പോഴും മയ്യഴിയിലെ ടുർണമെന്റുകളിലും കളിച്ച മയ്യഴിയിലെ ഒരു പ്രമുഖ തറവാട്ടിലെ അംഗമായ ശ്രീ കല്ലാട്ട് പ്രേമൻ . മയ്യഴി പൊതുമരാമത്തു വകുപ്പ് എക്സി കുട്ടീവ് എഞ്ചിനായർ ആയ ശ്രീ പ്രദീപ് കുമാർ . ഫുട്ബോൾ താരവും മയ്യഴിയിലെ പബ്ലിക് പ്രോസിക്കൂട്ടറുമായ അഡ്വക്കറ്റ് വത്സരാജ് പി കെ , മയ്യഴി പി ആർ ടി സി ഉദ്യഗസ്ഥനുമായ ശ്രീ അശോക് . ശ്രീ വിജയൻെറ അനുജൻ ജയനും നല്ലൊരു ഫുട്ബോൾ കളിക്കാരനുമായിരുന്നു . ശരീരം നോക്കാതെയുള്ള ഫുട്ബോൾ കളിയുടെ പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും ഈ കളിയോടുള്ള ആത്മാർത്ഥ പ്രണയം അവരെ ഇപ്പോഴും കളിക്കളത്തിലേക്കു എത്തിക്കുന്നുണ്ട്. ശ്രീ ജോസ് , ഷെല്ലി, അശോക്, അജയൻ, ഉമേഷ് ബാബു റിട്ടയർഡ് അദ്ധ്യാപകനായ എ കെ മോഹനൻ മാസ്റ്റർ , പോൾ ജോസ് . ഇനിയുമുണ്ട് ഒട്ടേറെ പേർ.


ഇതിൽ ഷെല്ലിയും ദിനേഷും വിജയനും പ്രദീപ് കുമാറും ഇപ്പോഴും മയ്യഴി മൈതാനം ബ്രതെർസിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു
Note: – 
ഹെർക്കുലീസ് ക്ലബ്ബിന്റെയും യങ് ഇന്ത്യാ ക്ലബ്‌നിന്റെയും വിശദാംശങ്ങൾ കടലിന്റെ ചില ഭാഗങ്ങൾ കൂടി എഴുതുബോൾ പറയാം ….. ചില വിവരങ്ങൾ സസ്പെൻസായും ഇരിക്കട്ടെ മുകളിൽ പറഞ്ഞ ക്ലബ്ബ്കളിലെ പലരെയും വിട്ടുപോയിട്ടുണ്ട് . മുൻകൂട്ടി സ്വരുക്കൂട്ടിയുള്ള എഴുത്തല്ല ഓരോ ദിവസവും എഴുതുബോൾ മനസ്സിൽ വരുന്ന പേരുകൾ എഴുതുന്നതാണ് . വായിക്കുന്നവരുടെ അറിവ് പങ്കുവെച്ച ഏമൻഡു ചെയ്യാം 
ഒരു കായിക പ്രേമിയായ ഞാൻ എല്ലാ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ കളിക്കാരെ യൊക്കെ ഓർത്തു ഇന്നത്തെ എഴുത്തിനു വിട …

അതെ പ്രകൃതിക്കും തോന്നിയിട്ടുണ്ടാവാം കളിക്കാരോട്‌ ഒരു പ്രത്യേക പ്രണയം . എല്ലാം ഒരു നിമിത്തം.

മഠത്തിൽ ബാബു ജയപ്രകാശ് ………✍️  My Cell No – 0091 9500716709 

Leave a Comment