Reading Time maximum 6 minutes
മയ്യഴിയിലെ തെരുവോര കാഴ്ചകൾ
ഇന്ന് ഞാറായഴ്ച . പല സ്ഥാപനങ്ങളിലും എഴുതി വെച്ച ബോർഡ് കാണാം പ്രവർത്തി സമയം ഏറ്റവും അടിയിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ടാവും ഞാറായഴ്ച അവധി … എങ്കിലും ആളുകൾ അറിയാതെ ചിലപ്പോൾ അവിടെ എത്തും .
അതെ ഇന്ന് ഞാറായഴ്ച. എനിക്കും തോന്നി ഒരു അവധി യാഘോഷിച്ചാലോ എന്ന് . പിന്നീട് ചിന്തിച്ചു! നീണ്ട 30 വർഷത്തെ പ്രവാസം . ഏകദേശം 28 വർഷത്തോളം സമയം നോക്കാതെയുള്ള പ്രവർത്തന രീതി . എന്റെ തൊഴിലിന്റെ ഭാഗമായുള്ളതു . കടൽ വിഭവങ്ങൾ സംസ്കരിക്കുന്നതും വിപണനവും .
രണ്ടാം ഘട്ടം ഇൻസ്പെക്ഷനും . എല്ലാം കടൽ കപ്പലുമായി ബന്ധപെട്ടു . ഈ മേഖലയിൽ പ്രവർത്തിച്ചവർക്കു അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും വേഗം ഉൾകൊള്ളാൻ സാദിക്കും. അതുകൊണ്ടു ഒരു ചെറു കുറിപ്പുകളായി മയ്യഴിയിലെ കാഴ്ചകൾ പറയാം… എന്നു കരുതിയിരിക്കുമ്പോൾ? മകൾ ഹാപ്പി ഫാതെർസ് ഡേ ആശംസയുമായി മുന്നിൽ!
പിന്നെ എഴുത്തു മാറ്റിവെച്ചു …… ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു അല്പം മയങ്ങി
ഉണർന്നപ്പോൾ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. പിന്നെ ലീവൊന്നും നോക്കിയില്ല. എന്തെങ്കിലും ചെറിയ രണ്ടു കാര്യങ്ങൾ എഴുതാം എന്നു കരുതി എഴുതാനിരുന്നു …
*മയ്യഴിയിലെ ചില കാണാ ക്കാഴ്ചകൾ*
പൊതുവെ മയ്യഴയിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലായിരിക്കും! ആദ്ധ്യ കാലങ്ങളിൽ കന്നി മാസമായാൽ കൃത്യമായി മയ്യഴി മുൻസിപ്പാലിറ്റി അധികൃതർ ഇത്തരം നായശല്യം ഒഴിവാക്കാൻ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് നായപിടുത്തക്കാരെ ഇറക്കും .
ഇവർ ഒന്നോ രണ്ടോ പേർ കയ്യിൽ ഒര് നീളമുള്ളവടി, ഏകദേശം ഒര് മീറ്റർ കാണും അതിൽ തടിച്ച ഒരുതരം കയർ. ആ കയറിൽ തന്നെ ഒര് പത്തു സെന്റീമീറ്റർ നീളത്തിലുള്ള മെറ്റൽ ട്യൂബിൽ കൂടി ഇട്ടു , ഒരറ്റം വടിയിലും മറ്റേ അറ്റത്തു ഒര് പ്രത്യേകതരം കുടുക്കിട്ടു ഒര് വളയം ഉണ്ടാക്കും. ഈ ഉപകരണവുമായി ആയിരിക്കും ഇവർ തെരുവിൽ നായയെ പിടിക്കാൻ ഇറങ്ങുക . നായകൾക്കും ഇവരെ കണ്ടാൽ എളുപ്പത്തിൽ തിരിച്ചറിറിയാം!
ഒരുപക്ഷേ നായകൾക്ക് ഇവരുടെ ഗന്ധമറിയുന്നുണ്ടാവും. ഇവരെ കണ്ടമാത്രയിൽ നായകൾ ഓട്ടമായിരിക്കും . ആയതിനാൽ ഒരിക്കലും ഇവർ നായയുടെ മുൻപിലൂടെ പിടിക്കാൻ നോക്കാറില്ല . നായയുടെ സൈഡിലൂടെയോ പിന്നാമ്പുറത്തു കൂടെയോ പതിയെ പോയി കയ്യിലുള്ള കുടുക്ക് എറിഞ്ഞു നായയുടെ നേർക്ക് ഏറിയും.
മനുഷ്യരൂപത്തിൽ വരുന്ന കാലന്മാരുടെ ഈ ഏറിൽ നിന്നും നായകൾ രക്ഷപ്പെടുക അസാദ്ദ്യം . കൃത്യം ആ വളയം നായയുടെ കഴുത്തിൽ തന്നെ വീഴും, ഞൊടിയിടയിൽ തന്നെ വടി വലിക്കുന്നതോടുകൂടി കയറിലൂടെ ട്യൂബ് കഴുത്തിന്റെ വശത്തു പോയി വളയവും ട്യൂബും വടി മേലോട്ട് ഉയർത്തുന്നതോടുകൂടി മുറുകി നായ രക്ഷപെടാനുള്ള വെപ്രാളത്തിൽ കയർ കടിക്കാൻ ശ്രമിച്ചാലും കടി ഈ മെറ്റൽ ട്യൂബിലെ വീഴുള്ളൂ .
നായ പിടക്കുന്നതോടൊപ്പം കുരുക്ക് മുറുകി നായ അനങ്ങാതെ ആവുമ്പോൾ പേന്റിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചു എടുത്തു മുൻകൂട്ടി നിറച്ച മരുന്ന് കുത്തിവെക്കും. സെക്കന്റു കൾക്കുള്ളിൽ നായ ചെറിയ ശബ്ദം പുറപ്പെടവുച്ചു വായിൽ നിന്നും വെളുത്ത പത വരികയും ഉടനെ മരണമടയുകയും ചെയ്യും.
ഇപ്പോൾ ഈ കാഴ്ചയില്ല.. മൃഗ സംരക്ഷണ നിയമം നില നിൽക്കുന്നതിനാൽ ഇവർ നായയെ പിടിച്ചു സ്പോട്ട് വന്ദ്യകിരണം നടത്തുകയാണ് . അതും അവർക്കു തോന്നുമ്പോൾ മാത്രം!
ആയതിനാൽ തെരുവ് നായകളുടെ ശല്ല്യം വർധിച്ചു, മനുഷ്യരെ വരെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്.. ചിലപ്പോൾ അത് മരണത്തിനും വരെ കാരണമാവുന്നുണ്ട് എന്നുള്ളതാണ് വാസ്തവം ?
ഈയ്യിടെ ഇതുപോലെ വന്ത്യകിരണം ചെയ്ത തെരുവ് നായയുടെ ഓപ്പറേഷൻ ചെയ്ത ഭാഗത്തെ സ്റ്റിച്ചു പൊട്ടി അവയവം പുറത്തായി വേദനകൊണ്ടു ബുദ്ദിമുട്ടുന്ന ചിത്രം കാണാനിടയായി .
അധികൃതരോട് ഒരപേക്ഷ ഇത്തരം ഓപ്പറേഷൻ ചെയ്യുമ്പോൾ ശ്രദ്ദിച്ചു ചെയ്താൽ ഇതുപോലെയുള്ള സംഭവം ഒഴിവാക്കാനാകും .
അല്ലെങ്കിൽ ഇത് ഒരു ക്രൂര വിനോദമായി കണക്കാക്കേണ്ടിവരും ഇതിനും മനുഷ്യരെ പോലെ ജീവനുണ്ട് എന്നുള്ള ബോധത്തോടെയാവട്ടെ തുടർന്നുള്ള പ്രവർത്തികളും മൃഗചികത്സാ രീതിയും….
***************************************
കിണ്ണം മുട്ടൽ പഴയ ഫ്രഞ്ചു ഭരണ കാലത്തു സർക്കാർ പൊതു അറിയിപ്പുകൾ വിളംബരം ചെയ്യുന്നത് പോലെ സ്വതന്ത്ര മയ്യഴിയിലെ സർക്കാർ അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിച്ചത് കിണ്ണം മുട്ടിയായിരുന്നു.
ഏകദേശം ഒരു ചെറിയ അടിച്ചിറ്റ വലുപ്പത്തിലുള്ള ലോഹ തകിട് ചരടിൽ കെട്ടി തള്ളവിരലിൽ കുടുക്കി ഭാരം കൈത്തണ്ടയിൽ താങ്ങി വേറൊരു മരക്കഷ്ണം കൊണ്ടുണ്ടാക്കിയ മുട്ടി ഉപയോഗിച്ച് അടിക്കുമ്പോൾ ശബ്ദംവരും.
ഇതു സാദാരണ ഒതേനൻച്ചൻ ചെയ്യുന്നതാണ് ഞാൻ കണ്ടിട്ടുള്ളത് ? സർക്കാർ സമ്പന്ധമായ മിക്ക പൊതു അറിയിപ്പും, സർക്കാർ വകയായുള്ള ലേലം, മുതലായവ കിണ്ണം മുട്ടി ജനങ്ങളെ അറിയിക്കുന്നത് ഒതേനൻച്ചൻ ആയിരുന്നു . പിന്നീട് മാധവൻ എന്ന ഒരാളെയും കണ്ടതായി ഒരു നേരിയ ഓർമ്മ.
സർക്കാർ അറിയിപ്പുകൾ പൊതുജനങ്ങളെ അറിയിക്കുവാൻ ഒരു പേപ്പറിൽ ടൈപ്പ് ചെയ്തു / എഴുതി അദ്ദേഹത്തിന്റെ വശം കൊടുക്കും. ഇതുമായി ഒതേനൻച്ചൻ മയ്യഴിയിലെ ആളുകൾ കൂടുന്ന പല ഭാഗങ്ങളിൽ പോയി കിണ്ണം മുട്ടി അറിയിക്കും .
പാതാറിന്മേൽ തുടങ്ങി, സ്‌കൂൾ ജംക്ഷൻ മയ്യഴി പാലം, പഴയ പോസ്റ്റാഫീസ്, ഇപ്പോഴത്തെ അലങ്കാർ വൈൻസിന്റെ ജംക്ഷൻ, സ്റ്റേഷൻ റോഡ് ജങ്ക്ഷൻ, ആശുപത്രി മുക്ക്, പാറക്കൽ മൽസ്യ മാർക്കറ്റ്, പൂഴിത്തല, മുതലായ സ്ഥലങ്ങളിലും കൃത്യമായി എത്തി കിണ്ണം മുട്ടും.
ഇതിനിടയിൽ ആർക്കെങ്കിലും വിവരമറിയണമെങ്കിൽ അദ്ദേഹം അറിയിക്കും. ചിലർ ഒരു രസത്തിനു വേണ്ടി കിണ്ണം മുട്ടി അറിയിക്കാൻ ആവശ്യപ്പെടും ഒരു മടിയും ഇല്ലാതെ ഒതേനൻച്ചൻ ചിരിച്ചുകൊണ്ട് കിണ്ണം മുട്ടി അറിയിക്കും . ആ ചിരിയിൽ കേൾക്കുന്ന ആൾക്ക് അർഥം മനസിലാവും. അതുപ്രകാരം പാരിതോഷികമായി എന്തെങ്കിലും നൽകിയാൽ അദ്ദേഹത്തിന് നല്ല സന്തോഷമായിരിക്കും .
ബ്രാണ്ടി ഷോപ്പ് വന്നതോട് കൂടി അദ്ദേഹത്തിന്റെ പെർഫോമൻസും കൂടി. ചില അവസരങ്ങളിൽ വല്ലാത്ത അവസ്ഥയിലും കണ്ടിട്ടുണ്ട് . ഇപ്പോൾ ആ സംബ്രതായം പാടെ ഇല്ല.
ചില പോലീസ് അറിയിപ്പുകൾ മെഗാ ഫോണിലൂടെ അറിയിക്കുന്നത് കാണുന്നുണ്ട്…..
മയ്യഴിയിൽ സമയം മറന്നു ജോലി ചെയ്ത ഒരാളുടെ ഓർമ പങ്കുവെക്കട്ടെ . കൃഷ്ണൻ നായർ !
പോസ്റ്റ് മേൻ കൃഷ്ണൻ നായർ . ഒളവിലത്തു നിന്നാണ് ദിവസവും ജോലിക്കു വരുന്നത്! എന്റെ ചെറുപ്പത്തിലും, കാണുമ്പോൾ അദ്ദേഹത്തിന്റെ രൂപം അങ്ങനെ തന്നെ! വർഷങ്ങൾ കഴിഞ്ഞപ്പോഴും അത് പോലെയുണ്ടായിരുന്നു.
രാവിലെ ചന്ദനകുറിയൊക്കെ തൊട്ടു, വെറ്റില മുറുക്കി, പോസ്റ്റാഫീസിലേക്കു നടന്നാണ് വരിക. റെയിൽ പാലം കടന്നു മാഹി റെയിൽവേ സ്റ്റേഷനിലൂടെ,! റോഡിലിറങ്ങി നേരെ ആന വാതുക്കൽ അമ്പലത്തിൽ തൊഴുതു! വലതു തിരിഞ്ഞു സെമിറ്റ്രി റോഡിൽ കയറി ഓടത്തിനകത്തുകൂടി മുണ്ടൊക്ക് അമ്പലത്തിന്നടുത്തെത്തി വീണ്ടും തൊഴുതു, ഇടതു തിരിഞ്ഞു നേരെ പോസ്റ്റാഫീസിലേക്കു.
ഈ കാഴ്ച ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പോസ്റ്റാഫീസ് അന്ന് മുണ്ടൊക്കു അമ്പലത്തിലേക്കും, ഇടവലത്തേക്കും പോകുന്ന റോഡിന്റെ കോർണറിൽ! മഞ്ഞ പെയിന്റടിച്ച ഓടിട്ട ഒറ്റനില കെട്ടിടം.
ഒരു വലിയ ഹാൾ, ഒരു വാതിലും, മൂന്നു ജനാലകളും. പ്രദാന വാതിലിന്റെ രണ്ടുവശത്തുള്ള ജനാലയിലൂടെ ഇന്ലന്റും സ്റ്റാമ്പും ഒക്കെ ആളുകൾക്ക് വാങ്ങിക്കാം . രജിസ്‌ട്രേഷനും സ്റ്റാമ്പ് വില്പനയും രണ്ടാമത്തെ ജനാലയിലൂടെ . മൂന്നാമത്തെ ജനലിയിലൂടെ അവരവർക്കു വരുന്ന ലെറ്റർ പോസ്റ്റുമാൻ മാരിൽ നിന്നും നേരിട്ട് വാങ്ങാം.
ഞാൻ നാടുവിടുന്നതുവരെ നമ്മുടെ ഏരിയയിൽ പോസ്റ്റ്മാൻ കൃഷ്ണൻ നായർ തന്നെയായിരുന്നു . എഴുത്തും മണിയോർഡറും, രജിസ്റ്റേഡ് കത്തും, എല്ലാം കൃത്യമായി നമ്മളെ ഏല്പിക്കും. കാക്കി മുണ്ടും വെള്ള ഷർട്ടുമായിരുന്നു… പിന്നീട് കാക്കി പേന്റും കാക്കി ഷർട്ടും .
കിട്ടിയ യൂണിഫോം അൾട്രറേഷൻ ചെയ്യാതെ ഇട്ടു തന്നെയായിരുന്നു വരവ്. ഒരു കാലൻ കുട എപ്പോഴും ഷർട്ടിന്റെ കോളറിൽ പിന്നിലായി തൂക്കിയിട്ടുണ്ടാവും. ഷർട്ട് ലൂസായതിനാൽ കുടയുടെ വെയ്റ്റ് കൂടി ആവുമ്പോൾ കോളർ നല്ലവണ്ണം താഴ്ന്നു ഉള്ളിലെ ബനിയൻ നല്ലൊരു ഭാഗം പുറത്തു കാണാം.
കുറച്ചു മുന്നോട്ടു കുനിഞ്ഞുള്ള നടത്തം! . അവരവർക്കുള്ള കത്തുകൾ സോർട്ട് ചെയ്ത് എടുത്തു സീൽ ചെയ്തു പോകുന്ന വഴിയുടെ ഓർഡറനുസരിച്ചു വെക്കും പോസ്റ്റാഫീസിൽ നിന്ന് തന്നെ! അത് കഴിഞ്ഞു ഇറങ്ങുന്നതിനു മുൻപ് രജിസ്റ്റേർഡ് കത്തോ? മണിയോർഡറോ ഉണ്ടെങ്കിൽ ഒപ്പിട്ടു വാങ്ങി കത്തുകളും, മണിയോർഡറുകളുമായി ജനങ്ങളിലേക്ക് .
എന്റെ ഓർമ്മയിലുള്ള അദ്ദേഹത്തിന്റെ സഞ്ചാര പഥം, പോസ്റ്റാഫീസ് റോഡ് വഴി, പള്ളി ജംക്ഷൻ, ഹോസ്പിറ്റൽ റോഡ്, പൂഴിത്തല, ചൂടിക്കൊട്ട, അതിർത്തി. ഈ ഏറിയ മുഴുവൻ ഇദ്ദേഹം കവർ ചെയ്യും.
മിക്കവാറും ദിവസം കത്തുമായി രാത്രി ഏഴുമണി കഴിഞ്ഞാലും കാണും കൃഷ്ണ്ണൻ നായരെ സമയ കൃത്യതയോന്നും ഇല്ല . ഓരോ ദിവസത്തെ കത്തും കൊടുത്തു തീർത്തിട്ടേ മടക്കമുള്ളൂ .
ചിലപ്പോൾ അഞ്ചു മണി കഴിഞ്ഞാൽ അവസ്ഥ അല്പം മോശമായി കാണാറുണ്ട് . എങ്കിലും ഡ്യൂട്ടിയിൽ മുടക്കമൊന്നും കണ്ടിട്ടില്ല . ആരോടും ഒരു പരാതിയില്ല . അതുപോലെ ആർക്കും ഒരു പരാതിയും ഇല്ല .
ഏറെ ഇരുട്ടി പോവുന്നത് കൊണ്ട് അവസാനം എഴുത്തു കൊടുക്കുന്നവരുടെ അടുത്തു നിന്ന് ഒരു ചൂട്ട് വാങ്ങിക്കും . ചൂട്ട് കോണ്ടവരുന്നതിന്ടയിൽ കൈയ്യിലുള്ള ബാക്കി സാദാനങ്ങൾ ഫോൾഡറടക്കം, ഉടു മുണ്ടിന്റെ കോന്തലയിൽ ചുറ്റി, മുൻ ഭാഗത്തു വയറിനു നടുവിലായി ചേർത്ത് കെട്ടി സുരക്ഷിതമാക്കി, ചുറ്റും എന്തെങ്കിലും നഷ്ടപെട്ടിട്ടില്ലല്ലോ എന്ന് ഉറപ്പു വരുത്തി, ചൂട്ടുമായി മടക്കം . അത് ഇനി മഴയായാലും, വെയിലായാലും, അതിനു മാറ്റമൊന്നുമില്ല?***************************************
അക്കാലത്തു തന്നെ കാണുന്ന മറ്റൊരു കാഴ്ചയായിരുന്നു നടന്നു കൊണ്ടുള്ള പല കച്ചവടങ്ങളും ഉണ്ട് അലൂമിനിയ പാത്രം മൺ ചട്ടി, പ്ലാസ്റ്റിക് പാത്രങ്ങൾ, പായയും പുല്ലുപായും, ഒക്കെ തെരുവിലൂടെ തലച്ചുമടായി സ്ഥിരം കൊണ്ട് പോവുന്നതും ഒര് കാഴ്ചയായിരുന്നു .
പിന്നെ കുട നന്നാക്കുന്നവർ ചെമ്പു, പൂശുന്നവർ, ചെരുപ്പ് കുത്തുന്നവർ, മൽസ്യം കാവുകെട്ടി വരുന്നത് . ഇതൊക്കെ അക്കാലത്തെ സ്വിഗ്ഗി, ഡാൻസോ സർവീസുകളുടെ കേഷ്ഓൺ ഡെലിവറി സർവീസുകളായിരുന്നു .
ഇന്നത്തെ ഈ പരിഷ്കരിച്ച സമയത്തും ഇല്ലാത്ത ഒരു സർവീസ് ഇത്തരക്കാർ നമുക്ക് നൽകിയിരുന്നു .
ക്രെഡിറ്റ് കാർഡ് വേണ്ട! ഡെബിറ്റ് കാർഡ് വേണ്ട!. കേഷ് ഓൺ ഡെലിവറി യാണെങ്കിലും, നമുക്ക് യഥേഷ്ട്ടം ക്രഡിറ്റും നൽകും .
അതൊക്കെ പരിഗണിക്കുമ്പോൾ ഇന്നത്തെ സ്വിഗ്ഗിയും ഡെൻസോവിനേയും പറ്റി പറഞ്ഞു പെരുമ പറയുന്നവർ ഓർക്കേണ്ടത് അവരുടെ സർവീസിന് മുൻപിൽ ഒന്നുമല്ല എന്നു ഉൾകൊള്ളാൻ ശ്രമിക്കണം…
ഇത്രമാത്രം ഇന്നത്തേക്ക് … ചുരുക്കട്ടെ ?
അതിനു മുൻപ് ഒരു ചെറിയ കഥകൂടി പറഞ്ഞു അവസാനിപ്പിക്കാം …
ഒരു പ്രവാസി സുഹൃത്തു ദീർഘ കല പ്രവാസത്തിനു ശേഷം ഏകദേശം മൂന്നു വർഷം ആയിക്കാണും നാട്ടിൽ വന്നിട്ട് . നിക്കാഹ് കഴിഞ്ഞിട്ട് പോയതാണ് സുഹൃത്തു. പോകുമ്പോൾ സാമ്പത്തീക ബുദ്ദിമുട്ടുകാരണം ഭാര്യയുടെ ചെയിൻ വിറ്റിട്ടാണ് ഗൾഫിലേക്ക് വിമാനം കയറിയത് .
ആദ്യത്തെ ഉറപ്പ് ഗൾഫിലെത്തിയാൽ ഉടൻ പുതിയതൊന്ന് വാങ്ങിക്കാനുള്ള പണം അയച്ചു താരമെന്നായിരുന്നു. വർഷം ഒന്ന് കഴിഞ്ഞു പലതായിട്ടും ആ ഉറപ്പു പാലിക്കപ്പെടാതെ പോയപ്പോൾ അടുത്ത ലീവിന് വരുമ്പോൾ കൊണ്ടുവരാമെന്നായി . ഒന്ന് കഴിഞ്ഞു രണ്ടു കഴിഞ്ഞു …
പിന്നെ ഭർത്താവു വാരാത്തതിലുള്ള പരാതിയായി…
ഒരു വിധം പണം സംഘടിപ്പിച്ചു ടിക്കറ്റൊക്കെ ഒപ്പിച്ചു . പക്ഷെ ഒരു പ്രശ്നമുണ്ട് നാട്ടിൽ പോകുമ്പോൾ ചെയിനില്ലാതെ എങ്ങനെ പോവും ? പോരാത്തതിന് ഫോൺ ചെയ്യുമ്പോഴെല്ലാം ഭാര്യ സ്വർണ്ണ മാലയുടെ കാര്യം ഓർമ്മിപ്പിക്കും . അത് കേൾക്കുമ്പോൾ പുള്ളിക്കാരന് മോഹാലസ്യം വരും …
പുള്ളിക്കാരി ആവശ്യപ്പെട്ടത് എട്ടു പവന്റെ മാലയ്ക്കാണ് ! എട്ടു പവൻ പോയിട്ട് എട്ടു മില്ലിഗ്രാം വാങ്ങാനുള്ള ഗതിയില്ല … ഒടുവിൽ കക്ഷി ഒരു തീരുമാനത്തിൽ എത്തി . തൽക്കാലം പറക്കാട്ടിന്റെ സ്വർണ്ണം പൂശിയതു വാങ്ങിച്ചിട്ടു പിന്നീട് കാര്യം പറഞ്ഞു മനസിലാക്കാം എന്ന് തീരുമാനിച്ചു പറഞ്ഞത് പോലെ എട്ടല്ല ഒരു പത്തു പവന്റെ പോളിപ്പുള്ള കൃതൃമ പൊന്നു വാങ്ങി …
ശുദ്ധ പൊന്നിന്റെ കാഴ്ച , ആരും പറയില്ല കൃതൃമ പൊന്നാണെന്നു . സാധനങ്ങളൊക്കെ പേക്ക് ചെയ്തു മാല കഴുത്തിലിട്ടു വിമാനം കയറി പുള്ളിക്കാരൻ നാട്ടിലെത്തി .
എയർ പോർട്ടിൽ ഭാര്യയും ബന്ധുക്കളും എത്തിയിരുന്നു . കസ്റ്റംസ് ക്ലിയറൻസെല്ലാം കഴിഞ്ഞു ആൾ പുറത്തെത്തി … മൂന്നു വർഷം കഴിഞ്ഞു കാണുന്ന ഭർത്താവിനെ ആലിംഗനം ചെയ്തു ഭാര്യ അതി സന്തോഷത്തിൽ കരയാൻ തുടങ്ങി .
ആശ്വസിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ നിന്നും മാല ഊരി ഭാര്യയുടെ കഴുത്തിൽ ഇട്ടു കൊടുത്തതോടുകൂടി സങ്കടം മാറി സന്തോഷ മായി എല്ലാവർക്കും .
വീട്ടിലെത്തി . വിശ്രമമെല്ലാം കഴിഞ്ഞു വൈകുന്നേരം പതിവായി ഗൾഫിൽ പോകുന്നതിനു മുൻപ് ഒത്തുകൂടുന്ന ചങ്ങാതിമാരെ ക്കാണാൻ ബസാറിലേക്കു പോകുമ്പോൾ വിളിച്ചു ചോദിച്ചു സെറീനാ …. വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കണോ ?
അതേ…. പിന്നെ നമ്മുടെ ചോറ് വാർക്കുന്ന കഞ്ഞിക്കലം പൊട്ടിയിരിക്കുന്നു.. നിങ്ങൾ വരുമ്പോൾ ഒരു അലൂമിനിയം പാത്രം ചോറുവാർക്കാൻ വാങ്ങിക്കണം.. ശരി എന്ന് പറഞ്ഞു കക്ഷി ബസാറിലേക്കു പോയി .
ചങ്ങാതിമാരെയൊക്കെ കണ്ടു കക്ഷി മട്ങ്ങി വരുമ്പോൾ പറഞ്ഞ പാത്രം വാങ്ങാൻ മറന്നു .. സാരമില്ല നാളെ വാങ്ങിക്കാം എന്ന് ആശ്വസിപ്പിച്ചു ആ ദിവസം കടന്നു …. തുടർന്നുള്ള ദിവസങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെ.
പ്തവ് പോലെ വീണ്ടും ബസാറിൽ പോകുമ്പോൾ പാത്രത്തിന്റെ കാര്യം ഓർമ്മിപ്പിച്ചു. രാത്രി വരുമ്പോൾ അദ്ദേഹം മറക്കാതെ പാത്രം വാങ്ങി വീട്ടിൽ വന്നു . ഭാര്യയുണ്ട് കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്നു എന്ത സെറീനാ എന്ന് ചോദിച്ചപ്പോൾ കരച്ചിൽ ഉച്ചത്തിലായി .
ആരെങ്കിലും കാണും എന്ന് ആശ്വാസിപ്പിച്ചു അകത്തേക്കുകയറുമ്പോൾ അദ്ദേഹം കണ്ടു ഒരു വലിയകുട്ട നിറയെ അലൂമിനിയ പാത്രങ്ങൾ!
ഇതെന്തിനാ നിനക്ക് ഇത്രയും പാത്രങ്ങൾ എന്ന് ചോദിച്ചതും വീണ്ടും കരച്ചിലായി .. കരച്ചാലിനിടയിൽ സറീന കാര്യം പറഞ്ഞു …
അത് പിന്നെ നിങ്ങൾ ദിവസവും പാത്രം മറക്കുന്നതിനാൽ ഞാൻ ഇതിലെ തലയിൽ പാത്രവുമായി പോകുന്ന ഒരു ബംഗാളീന കണ്ടിനെനും … ഓന വിളിച്ചു വില പേശി ഒരു പാത്രം വാങ്ങി .
പൈശ ഒക്കെ കൊടുത്തപ്പോൾ അവൻ പറഞ്ഞു …
ബഹൻ തൊട മദദ് കരോ …
ഞാൻ ഓനു രണ്ടു കൈകൊണ്ടു കൊട്ട പിടിച്ചു തലയിൽ വെക്കാൻ സഹായിക്കുന്നേനും, ഓൻ അപ്പാട് എന്നെ ഉന്തി എന്റെ മാലയും പിടിച്ചു പറിച്ചു കുട്ടയും ഇട്ടു പാഞ്ഞു പോയീന്നു .
കേട്ടപ്പോൾ…? മാലയും പിടിച്ചു പറിച്ചോടിയ ബംഗാളീന്റ അവസ്ഥ ആലോചിച്ചപ്പോൾ ? എനിക്ക് പൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത് .
പിന്നെ ഗൗരവം വിടാതെ പറഞ്ഞു എന്താ സെറീന കുറച്ചു ശ്രദ്ദിക്കേണ്ട …. സാരമില്ല പോയത് പോട്ടെ എന്തായലും അൽഹന്ധുരില്ലാ. പടച്ചോൻ കാത്തു …! നിനക്കൊന്നും സംഭവിച്ചില്ലല്ലോ?
എന്നിട്ടു ഇങ്ങനെ പറഞ്ഞു… ഓൻ ഇന്നേ കൊല്ലാത്തതു…ഭാഗ്യം!
കള്ള ഹിമാറു …. സറീന പറഞ്ഞു എന്റെ പത്തു പവന്റെ മാല ആ കള്ള ഇബ്‌ലീസിന്റെ തലയിൽ ഇടിവെട്ടട്ടെ … ഞമ്മക്ക് പോലീസിൽ പോയി പറയാം എന്ന് .
പുള്ളിപറഞ്ഞു പോലീസിലൊന്നും പോണ്ട അതെല്ലാം കുലുമാലാ, എനിക്ക് പോവാനായി.. പിന്നെ ഇനിക്കതൊരു പ്രയാസമായിരിക്കും.. പോയത് പോട്ടെ…
ബംഗാളീന്റ അവസ്ഥ ഓർത്തു പൊട്ടിച്ചിരിക്കണമെന്നുണ്ടായിരുന്നു . കുളി മുറിയിൽ കയറി ഉച്ചത്തിൽ ചിരിച്ചപ്പോൾ സറീന ഓടിവന്നു ചോദിച്ചു ഉയീ എന്തുപറ്റി …
മാലയുടെ സീക്രട്ട് ഇന്നും എനിക്കുമാത്രമറിയുന്ന സീക്രട്ടായി …. അപ്പോഴും ഒരു പ്രാർത്ഥന മാത്രം! ആ ബംഗാളി ഈ വഴിക്കൊന്നും വരരുതേ എന്ന് .!!.
പിന്നെ ബാക്കിവന്ന പാത്രം ഞാൻ പോകുന്നതുവരെ അവിടെ ഉണ്ടെന്നും അതുകാണുബോഴെല്ലാം എനിക്ക് ചിരിവരും .. ഒടുവിൽ അവൾ അത് ആർക്കൊക്കെയോ കൊടുത്തു ഒഴിവാക്കി ….
മഠത്തിൽ ബാബു ജയപ്രകാശ് ……✍️ My Cell No – 0091 9500716709
വീണ്ടും മയ്യഴിയിലെ ഇത്തരം കാഴ്ചകളുമായി ഇടവേളകളിൽ കാണാം ….
