പി.കെ. വാര്യർ & വി. കെ അച്ചുതൻ വൈദ്ധ്യർ ഓർമയിലൂടെ

Time set 9 Minutes Maximum

ഈ.. ശ്രീ… എന്നെ അത്ര വേഗം സ്റ്റേഷൻ പരിസരത്തു നിന്നും പറഞ്ഞയക്കും എന്ന് തോന്നുന്നില്ല !
മയ്യെന്നാണെങ്കിൽ കംപ്ലയിന്റും . മെയ് 29 നു കഴുതയെയും കൂട്ടി ഊരു ചുറ്റാൻ തുടങ്ങിയതാ .

കൃത്യം ആറു ദിവസത്തെ ഇടവേള..

പിന്ന ജൂൺ നാലാം തീയ്യതി കണ്ണേട്ടന്റെ ചായപ്പീടികയിൽ നിന്നും വീണ്ടും തുടങ്ങി ഇന്നേക്ക് ക്രുത്യം 28 ആർട്ടിക്കിൾ?

ഒന്നു, ഇതുവരെ നിങ്ങൾക്ക് തന്നിട്ടില നീളമുള്ള കവിതയായതു കൊണ്ട് രണ്ടാക്കി മാറ്റണം…

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല
മമ പണ്ടേക്കണക്കെ വരുവാന്‍ നിന്‍കൃപാവലികളുണ്ടാകയെങ്കലിഹ; നാരായണായ നമഃ അകെ

കൺഫ്യൂഷനായിരിക്കും ഞാനും
കൺഫ്യൂഷനിലാ?

ഇന്നു, നിങളെ അറിയിക്കാമെന്ന് പറഞ്ഞതു ഡോക്ടറെ പറ്റിയും ഗുരുക്കളെ പറ്റിയും! എന്നാൽ ഇന്ന് എഴുതുന്നത് വൈദ്ദ്യന്മാരെ പറ്റിയും .

എന്തായാലും വിഷയത്തിൽ ഊന്നിയുള്ളതല്ല എന്ന് നിങ്ങൾക്ക് തോന്നും?

ഞാൻ പറഞ്ഞ ഡോക്ടർ വേറെ! ഗുരിക്കളും വേറെ!

കൂടുതൽ കൺഫ്യൂഷൻ ആക്കുന്നില്ല…
ഉടനെ വെളിപ്പെടുത്തണം എന്ന് കരുതിയപ്പോൾ ശ്രീ .. സമ്മതിച്ചില്ല .. പിന്നെ ഇതുക്കും മുൻപേ പറയേണ്ടിയിരുന്ന വാസൂട്ടിയേട്ടനും കോളാണ്ടി അഹമ്മദ്ക്കയും ചോയീസ് ഹോട്ടലും കോസ്മറ്റിക് സർജനേയും ഞാൻ പറഞ്ഞ ഡോക്ടറെയും ഗുരുക്കളെയും എല്ലാം മാറ്റിവെച്ചു ശ്രീയെപ്പറ്റി എഴുതി .

ഇന്നലെ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് കോട്ടക്കൽ ആര്യ വൈദ്ധ്യശാലാ മേനേജിങ് ട്രസ്റ്റിയും, വൈദ്ധ്യ കുലപതിയുമായ വൈദ്ധ്യരത്‌നം പി. കെ വാര്യാര്യരുടെ മരണം അറിഞ്ഞത്.

അവിചാരിതമായി കേട്ട വാർത്ത…!

പറയത്തക്ക ഒരു അസുഖവും പറഞ്ഞു കേട്ടിട്ടില്ല! പ്രായാധിക്ക്യം മറന്നും ഊർജസ്വലനായി തന്റെ എല്ലാ ആഘോഷങ്ങൾക്കും സാക്ഷിയായി നമ്മോടൊപ്പം സഹകരിച്ചു.

അതെ അദ്ദേഹത്തിന് ഭൂമിയിലുള്ള നിയോഗം സാക്ഷാൽ ധന്വന്തരീ ദേവി അവസാനിപ്പിക്കാൻ പറഞ്ഞിരിക്കും!

ഇതുവരെ അനുസരിച്ചു മാത്രം ശീലമുള്ള ശ്രീ പി. കെ. വാര്യർ !

ഇന്നലെ പുണർതം നക്ഷത്തിലുള്ള മരണം! ഇത്രയും കാലം ജനങ്ങളെ പുണർന്നു ജീവിച്ച വൈദ്ധ്യ ഗുരു ! ഇനീ നമ്മെ പുണരാനില്ല.

അല്ലെങ്കിലും, ഈ മരണത്തിലെങ്കിലും നമ്മൾക്ക് ഒന്നു പുണരണം എന്ന് ആഗ്രഹിച്ചാലും സാധിക്കില്ല .

കൊറോണ എന്തല്ലാം വിലക്കുകളാണ് നമ്മുടെ മുൻപിൽ വെച്ചിരിക്കുന്നത് .
കൊറോണായണേൽ കുറയുന്ന ലക്ഷണവും ഇല്ല . ഇതാണ് ഞാൻ ആദ്യമേ ആ ശ്ലോകം ചൊല്ലിയത്…

ഒന്നിൽ തുടങ്ങി പലതിലേക്ക് ….
കൊറോണ ഒന്നിൽ തുടങ്ങി ഇപ്പോൾ പല വക ഭേദങ്ങളായി …

ആ ആയുർ വേദ കുലപതിക്കു, വൈദ്ദ്യരത്നത്തിന് ആത്മ പ്രണാമം നടത്തി,
മനസ്സ്കൊണ്ട് പുണർന്നു, അദ്ദേഹത്തിന്റെ ആത്മാവിൻറെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു!
ഇന്നത്തെ എഴുത്തു അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു …

അതും മറ്റൊരു വൈദ്യ കുലപതിയെ പറ്റി പറഞ്ഞുകൊണ്ട്….

പി. കെ വാര്യരെക്കാൾ ഏറെ മുൻപേ വിഷ്ണു ലോകത്തു നിന്നും വി . കെ അച്യുതൻ വൈദ്ധ്യർ? പി.കെ വാര്യരെ സ്വീകരിക്കാനായി, ശുഭ ഖദ്ർ വസ്ത്രം ധരിച്ചു പി.കെ വാര്യരുടെ പഴയ സതീർത്ഥൻ വിഷ്ണു ലോകത്തു കാത്തു നില്പുണ്ടല്ലോ എന്ന് ഓർത്തു കൊണ്ട് നമുക്ക് സമദാനിക്കാം…

അച്ചുതൻ വൈദ്ധ്യർ ! എനിക്ക്!!
അല്ല നാട്ടുകാർക്ക് മുഴുവൻ ജനകീയനായ വൈദ്ധ്യർ!

വിശേഷണം അതിശയോക്തിയല്ല!
എന്റെ അനുഭവ സാക്ഷ്യ പത്രം!

പൂരക്കളിയുടെ ആശാനായ മുള്ളേരി
കേളൻ ഗുരിക്കളുടെ മകൻ മുള്ളേരി കൃഷ്ണൻ വൈദ്ധ്യരുടെ മകനാണ് അച്യുതൻ വൈദ്ധ്യർ.!

കേളൻ ഗുരിക്കൾ അക്കാലങ്ങളിൽ, മയ്യഴി പുത്തലത്തു പൂരക്കളി നടത്തി മയ്യഴിക്കാരെവിസ്മയിപ്പിച്ചിട്ടുണ്ട്.

കൃഷ്ണൻ വൈദ്ധ്യരുടെ അനുജൻ ബാലൻ വൈദ്ധ്യ ചികിത്സയിൽ പേരുകേട്ട വെക്തി . പേരിനെ അന്ന്വർത്ഥമാക്കും വിധം ബാല ചികിത്സാ വിദ്ധ്യയിൽ വൈദഗ്ധ്യം നേടിയ വെക്തി.

തത്രാങ്ങോട്ടു കോവിലകത്തെ വൈദ്ധ്യർ! കൂടിയായിരുന്നു കൃഷ്ണൻ വൈദ്ധ്യരുടെ അനുജൻ ബാലൻ വൈദ്ധ്യർ.. !

പഠിച്ചതിനേക്കാൾ വലിയ പഠിപ്പും അറിവും കുടുംബത്തിൽ നിന്നും നേടിക്കൊണ്ട് ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസോടെ വൈദ്ധ്യ ചികിത്സക്ക് തിരഞ്ഞെടുത്ത സ്ഥലവും അഴിയൂർ റെയിൽവേ സ്റ്റേഷൻ പരിസരം .

അച്ചൂട്ടി, !! വൈദ്ദ്യം പഠിച്ചു, വൈദ്ധ്യർ ആയതു, കോട്ടക്കൽ ആര്യവൈദ്ധ്യ കോളേജിൽ നിന്നും . കോട്ടക്കൽ ആര്യവൈദ്ധ്യ കോളേജിന്റെ മാനേജിങ് ഡയറക്റ്ററായ പി.കെ വാര്യർ ഇദ്ദേഹത്തിന്റെ ബാച്ച് മേറ്റ് എന്ന് അറിയുന്നത് മറ്റൊരു പെരുമ !

ആദ്ദ്യ കാലങ്ങളിൽ! വൈദ്ദ്യം പഠിച്ചിറങ്ങിയ കാലങ്ങളിൽ? കർണാടകം കേന്ദ്രീകരിച്ചു മർക്കറ, ഗോണിഗുപ്പ, മാനന്ദവാടി, കേന്ദ്രീകരിച്ചു ചികിൽസ നടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

സ്വന്തം പിതാവിന്റെ ചിക്ൽത്സാ വിധികളിൽ നിന്നും ഒട്ടും വെതിച്ചെലിക്കാതെയുള്ള വൈദ്ദ്യ ചികിത്സകൾ !

ഇദ്ദേഹത്തിന്റെതായ എടുത്തു പറയേണ്ട വസ്തുത. പിതാവിന്റെ അനുഗ്രഹവും, എല്ലാ കൈപുണ്ണ്യവും നേടിക്കൊണ്ടുള്ള ചികിത്സാ വിധികൾ

വിട്ടുമാറാത്ത തൊണ്ട വേദന, (ഓപ്പറേഷൻ വേണ്ട!!)
ടോൺസിലൈറ്റിസ്ന് ഇവിടെ തയ്യാറാക്കുന്ന (TONN OIL) എണ്ണ സ്ഥിരമായി കുറച്ചു കാലം വൈദ്യർ പറയുന്നത് പോലെ ഉപയോഗിച്ചാൽ നിശ്ചയം മാറിക്കിട്ടും –

വിട്ടു മറാത്താ തലവേദന .
തുമ്മുബോൾ മുക്കിൽ നിന്നും ഉണ്ടാവുന്ന ദുർഗന്ധം! ഇവിടെനിന്നും തയ്യാറാക്കുന്ന എണ്ണ ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ് .

തലവേദനയ്ക്ക് നസ്സ്യ ചികിത്സയും എടുത്തു പറയേണ്ടുന്ന ചികിത്സയാണു .

മൂക്കിലെ ദശ വളർച്ച തടയാൻ തുള്ളിമരുന്ന്.

കോൾഡ് മിക്സ്ചർ ഫ്‌ളുവിന്‌ പ്രസിദ്ധം! വിട്ടുമാറാത്ത ചുമയ്ക്ക്‌ (കോക്കക്കുര) ഒരു നിശ്ചിത അളവിൽ ഗോമൂത്രവും പഴുത്ത നാടൻ നേന്ത്രപ്പഴവും കുട്ടിയുള്ള ചികിത്സ! (എന്റെ അനുഭവ സാക്ഷ്യം)

കുറച്ചു വർഷം മുൻപ് ചുമയ്ക്ക്‌ “സാർസ്” വ്യാപകമായപ്പോൾ? ചെന്നൈ വിജയാ ഹോസ്പിറ്റലിൽ നിന്നും ആന്റി ബയോട്ടിക്‌ കൊണ്ട് ഇൻഫെക്ഷൻ അലോപ്പതിയിലുടെ മാറ്റിയെങ്കിലും.. തുടർന്നുണ്ടായ ചുമ; താലീസ പത്രാദി ചൂർണവും, ദശമൂല രസായനവും! ഉപയോഗിച്ചു പൂർണമായും മാറ്റിത്തന്നത് ? അച്ചൂട്ടി വൈദ്ദ്യർ ആയിരുന്നു.

കോൾഡ് മിക്സ്ചർ കൊണ്ട് ഫ്ലൂ മാറ്റിയതും?, മലബന്ധത്തിന് കാളശകാദി കഷായം കൊണ്ട് മാറ്റിത്തന്നതും? എന്റെ അനുഭവം!
നസ്സ്യ ചികിത്സ ചെയ്തു എന്റെ തലവേദന മാറ്റിത്തന്നത്‌ അദ്ദേഹമാണ് .

ഇങ്ങനെയൊക്കെ ആവുമ്പോഴും രക്തക്കുറവിനും, ഗ്രഹണിക്കും, വയറുവേദനക്കുള്ള, ഭസ്മ ചികിത്സയും പ്രസിദ്ധമായിരുന്നു .

വൈദ്ധ്യവും മരുന്നും വിൽക്കാനും വിപണനം ചെയ്യാനുള്ളതല്ല എന്ന് ചിന്തിക്കുന്ന ഒരു വൈദ്ധ്യ കുടുംബം!!

എന്നാൽ പ്രവർത്തന മേഖല തികച്ചും ഒരു തപസ്സ്യയായി കണ്ടു, ചികിത്സാ ഫീസിന് ഒരു മുൻവിധിയും ഇല്ലാതെ, രോഗികളുടെ ഇഷ്ടത്തിന്ഉള്ളത് സ്വീകരിച്ചു കൊണ്ടുള്ള സമീപനം .

ഈ കിട്ടിയ അവസരം ജനങ്ങളും ശരിക്കും മുതലെടുത്തു …

ഇത്തരത്തിലുള്ള വൈദ്ധ്യൻമാരെയും ലാഭേച്ച കൂടാതെയുള്ള ചികിത്സാ രീതികളും,
ഇതൊന്നും ഇനി പ്രതീക്ഷക്കും അപ്പുറം മണ്മറഞ്ഞിരിക്കുന്നു .

എകദേശം 12 കൊല്ലത്തോളം മയ്യഴി മുനിസിപ്പാലിറ്റിയാൽ ഡെപ്യൂട്ടി മേയറായിരിന്നിട്ടുണ്ട് !

ഈ കാലയളവിലാണ് കണ്ണൂർ സ്പിന്നിങ് മില്ലിന്റെ ഒരു യൂണിറ്റ് പള്ളൂരിലെത്തിച്ചതിനു പിന്നിലെ ഒരു ചാലക ശക്തിയായതു അദ്ദേഹത്തിന്റെ ഡപ്യൂട്ടി മേയർ പദം കൊണ്ട് സാദിച്ചിട്ടുണ്ട്.

സ്പിന്നിങ് മില്ലിലേക്കു പോകുന്ന ഇട വഴി വിപുലീകരിച്ചു റോഡാക്കുന്നതിനു അച്ചൂട്ടി വൈദ്ധ്യരുടെയും ഒരു തങ്ങളുടെ പേര് പറഞ്ഞുകേൾക്കാം! (പേര്
ഓർമയിൽ ഇല്ല) .

മയ്യഴി കോളേജ് വട്ടോത് കുന്നിൽ കംമീഷൻ ചെയ്യുന്നതിലും ഇദ്ദേഹത്തിന്റെ സഹോദരന് ഏറെ പങ്കുണ്ട് .

ആദ്ദ്യ പ്ലാൻ പ്രകാരം സ്റ്റേഷൻ റോഡിൽ റോഡിൽ വയൽ പ്രദേശ മായിരുന്നു . പിന്നീട സ്ഥല പരിമിതി കാരണം വട്ടോത് കുന്നിൽ മാറ്റിയതാണെന്നു ഇദേഹത്തൂന്റെ സൗഹൃദ കൂട്ടായ്മയിൽ പറഞ്ഞു കേട്ട അറിവാണ് .

അങ്ങനെ മയ്യഴിയുടെ സമഗ്ര മേഖലയിലും പങ്കുവഹിച്ച ഒരു കുടുംബം .
ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ. വി.കെ നാരായണൻ ഫ്രാൻസിൽ സൗണ്ട് എൻജിനീയർ നാരാകൊല്ലേരി!
ഈ മേഘലയിൽ പ്രവർത്തിച്ചതിനു വിവിധ അവാർഡുകൾ ഇദ്ദേഹത്തിന് ഫ്രാൻസിൽ നിന്നും ലഭിച്ചിട്ടുണ്ട്

പുരുഷോത്തമൻ, സ്വാതന്ദ്ര്യ സമര സേനാനിയും, മയ്യഴി വിമോചന സമരത്തിലെ മുന്നണി പോരാളികളിൽ ഒരാൾ താമ്രപത്ര ജേതാവുമാണ് .

ഡോക്ടർ വി കെ പദ്മനാഭൻ. ടി ബി കൺട്രോളറായി പുതുച്ചേരിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് ടി. ബി. നിർമാർജാനം ചെയ്യുന്നതിൽ സ്തുത്യർഹമായ സംഭാവന ആരോഗ്യ രംഗത്ത് ഇദ്ദേഹത്തിന്റേതായിട്ടുണ്ട് .

മറ്റൊരനുജൻ രാഘവൻ വൈദ്യരും ഇതേ മേഖലയിൽ തന്നെ പ്രവർത്തിച്ചിരുന്നു.
മുന്ന് സഹോദരിമാർ .

അച്യുതൻ വൈദ്ദ്യർ? ഒരു സ്ഥിരം ഖദർ ധാരി . ഇദ്ദേഹത്തെ കണ്ടാൽ എനിക്ക് .കെ കരുണാകരന്റെ ചുറുചുറുക്കും വസ്ത്രധാരണവും . വടിവൊത്ത ശുഭ വസ്ത്ര ധാരിയായി! ചുളിഞ്ഞ വേഷവുമായി ഒരിക്കലും കണ്ടിട്ടില്ല .

ആ കാലങ്ങളിൽ കാറു സ്വന്തമായുള്ള ചുരുക്കം ആളുകളിലൊരാൾ.

കെ.കരുണാകരന്റെ അതെ ശിയിലിയിലുള്ള നടത്തം (കാറിൽ നിന്നും ഇറങ്ങിയാലുള്ള ആ നടത്തം,രണ്ടോ മൂന്നോ സ്റ്റെപ്പ് കാല് നീട്ടി ഉയരമുള്ള ചേദിയിൽ കയറുന്ന സ്റ്റൈൽ
ഇപ്പോഴും കൺ മുന്നിൽ ഉണ്ട് ..!

ഒറ്റ പോരായ്മയെ എനിക്ക് ഇദ്ദേഹത്തിൽ കാണാൻ പറ്റിയിട്ടുള്ളൂ!
സ്ഥിരം പുകവലി ! ബ്രാൻഡ് ചാർമിനാർ .
ഒരു സിഗരറ്റിന്റെ പകുതിയേ വലിക്കു ..

ഇദ്ദേഹത്തിന്റെ ദീർഘകാല അസിസ്റ്റന്റായ ഭാസ്കരനെയും ഓർത്തെടുക്കുന്നു…

അഴിയൂർ പുത്തൻ പുരയിൽ നാരായണൻ നായരുടെ അനാദിക്കടയുടെയും റേഷൻ കടയുടെയും ഇടയിലുള്ള പീടിക .
പ്രധാന പ്രവർത്തന കേന്ദ്രം.

സ്ഥാപനത്തിലെ സ്ഥിരം സുഹൃദ് വലയം ചപ്പാരത്തു അപ്പ കുറുപ്പ്, പുതിയെട്ടിൽ രാഘവൻ നായർ, അപ്പുണ്ണി നായർ, കേശവൻ വക്കീൽ, പുത്തൻ പുരയിൽ നാരായണൻ നായർ (എന്റെ പിതാവ്) കോവ്ക്കൽ ബാലേട്ടൻ , കളത്തിൽ കിട്ടേട്ടൻ! ഇ കെ രാമകൃഷ്ണൻ (റിട്ടയർഡ് ഐജി) (രജിസ്ട്രാർ)

മകൻ ഡോക്ടർ രാജീവൻ എം.ഡി;
കൂടെ ആയുർവേദ ഡിഗ്രിയും . ഇവരുടെ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിച്ചു എല്ലാ കൈപുണ്ണ്യത്തോടെ വിദേശത്തു ജോലിചെയ്യുന്നു.

ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഇപ്പൊഴും രാജീവ് ഫർമസി എന്ന മരുന്ന് നിർമാണ കമ്പനി നല്ലരീതിയിൽ നടത്തിവരുന്നു!

എങ്കിലും ആയുർ വേദം എന്ന് കേൾക്കുമ്പോൾ അലോപ്പതി വിഭാഗം ഈ ഭാരതീയ പൈതൃക ചികിത്സയെ വെടക്കാക്കി തനിക്കാക്കുന്നില്ലേ എന്ന ഞാൻ സംശയിക്കുന്നു .

ഇവരുടെ മരുന്നുകൾ ഉപയോഗിച്ച് രോഗം മാറ്റിയ മരുന്നുകളുടെ കുട്ടത്തിൽ ടോൺ ഓയിൽ, മഗ്രേയിൻ ഓയിൽ, കൂടുതൽ പേരിൽ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ശ്രീ രാജീവിന്റെ അഭിപ്രായത്തിൽ മൈഗ്രെയ്ൻ ഓയിൽ 99.9 ശതമാനം ഫലപ്രദമെന്ന് സാക്‌ഷ്യ പെടുത്തുന്നു

ഇത്രയും ഓർത്തുകൊണ്ട് എന്റെ ഇന്നത്തെ ഈ കുറിപ്പ് നിങ്ങൾക്കായി…

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ… ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെദ്വാരകാപുരിയെവിടെ….
പീലിത്തിളക്കവുംകോലക്കുഴല്‍പ്പാട്ടും അമ്പാടി പ്പൈക്കളുമെവിടെ
ക്രൂര‌വിഷാദശരം കൊണ്ട് നീറുമീനെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം …

ഈ പാട്ടു ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല ഗിരീഷ പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാ കൃഷ്ണൻ ഈണം നൽകി എം ജി രാധാ കൃഷ്ണൻ തന്നെ പാടിയ പാട്ടു കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ ദേവാസുരത്തിലെ ഹൃദയ സ്പർശിയായ ആ രംഗം നമ്മുടെ മുൻപിലെത്തും .

ഒടുവിൽ ഉണ്ണി കൃഷ്ണൻ പഠിപ്പുര വാതിലിനു പുറത്തു നിന്ന് ഈണത്തിൽ ഇടക്ക കൊട്ടി വയ്യാണ്ട് കിടക്കുന്ന മോഹൻ ലാലിനെ നോക്കി പാടുന്ന ആ രംഗം ദേവാസുരം കണ്ട ആരും മറക്കില്ല ..

അതെ ആയുർവേദ മലയാളികളുടെ ലോകത്തിന്റെ തന്നെ ആയുർ വേദ കുലപതിയായ പി. കെ വാര്യരെ ഈ പാട്ടിലൂടെ ഓർത്തു ശ്രീ വി കെ അച്ചുതൻ വൈദ്ധർ ഒരു പക്ഷെ പാടുന്നുണ്ടാവാം …

പേരിന്റെ ഇനീഷ്യലിലെ സാമ്മ്യത … ചെറിയ ചുറയും വലിയ വരയും തൊണ്ണൂറ് ഡിഗ്രിയിൽ നട്ടെല്ല് നിവർത്തി മേല്പോട്ടു വരച്ച വര പി . കെ ,

വലിയ ചുറ ചെറിയ വര നട്ടെല്ല് നിവർത്തി മേല്പോട്ടു അതെ വലിപ്പത്തിൽ മേല്പോട്ടു വരച്ചിരിക്കുന്ന വി കെ …

ലോകത്തിന്റെ ആയുർ വേദ ആചാര്യനെ സ്വീകരിക്കാൻ അഴിയൂരിന്റെ മയ്യഴിയുടെ ആരോഗ്യ കുലപതി കാത്തിരിക്കുന്നു സ്വീകരിക്കാൻ .

രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കുന്ന നാരായണായീത്തിലെ പ്രസിദ്ധമായ വരികൾ എന്തുകൊണ്ടും ഈ കൊറോണ കാലത്തു ഉപകരിക്കും ..

എന്റെ നിത്യ പ്രാർത്ഥനയിലെ ഒരു ശ്ലോകമാണ് നിങ്ങൾക്കായി പങ്കു വെക്കുന്നത്…

അസ്മിൻ പരാത്മൻ! നനു പാദമ കൽപ്പേ
ത്വമിത്ഥ മുത്ഥാപിതപത്മയോനിഃ
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ! വിഷ്ണോ!

അല്ലയോ പരമാത്മാവേ ഗുരുവായൂരപ്പാ വിഷ്ണോ ഈ പാത്മകൽപത്തിൽ ബ്രഹ്മാവിനെ സൃഷ്ടികർമങ്ങൾക്കായി ഉണർത്തിയ അനന്തമായ മഹത്വങ്ങളുള്ള അങ്ങ് എന്റെ രോഗങ്ങളെ മുഴുവൻ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.

അവരവരുടെ വിശ്വാസത്തിനനുസരിച്ചു അവരുടെ പടച്ചവന്റെ പേര് നൽകി ഈ ശ്ലോകം ചൊല്ലാം …

(പതിനഞ്ചു തവണ ദിവസവും രാവിലേ ചൊല്ലി പ്രാർത്ഥിക്കുക (നിർബന്ധമല്ല ഒരു അറിവ് പങ്കുവെച്ചുവെന്നു മാത്രം )

മഠത്തിൽ ബാബു ജയപ്രകാശ്……… ✍️ My Watsapp Cell No: 00919500716709

NB.
കേട്ടറിവാണ്‌ പേരുകളിലും മറ്റും ചില പോരായ്മകൾ കണ്ടേക്കാം ആരെങ്കിലും ചുണ്ടിക്കാണിക്കുകയാണെങ്കിൽ തിരുത്താം . ഇതിൽ എഴുതിയ മിക്ക കാര്യങ്ങളും സ്ഥിരം സുഹൃദ്‌വലയങ്ങളിൽy ചർച്ച ചെയ്യുന്നതായിരുന്നു അതും അവർത്തിച്ചുള്ളതാവുമ്പോൾ കൂടുതൽ മനസ്സിൽ പതിയും ….

Leave a Comment