Time Set Maximum 6 Minutes
പുരകെട്ടും, ചാണകം മെഴുകലും, വാർണ്ണീഷ് അടിയും, ഒക്കെ കഴിഞ്ഞു വീടെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി!.
മൂന്നാം ദിവസം രാവിലെ പാറുവേട്ടത്തി മാത്രം! വല്യമ്മയുടെ ഏട്ടത്തി ഇന്നലെ തന്നെ പോയിരുന്നു .!
രാവിലെ ഉമ്മറത്ത് കാലും നീട്ടിയിരുന്നു വെത്തില ചെല്ലം മടിയിൽ നിന്നും വലിച്ചെടുത്തു .
പാറുവേട്ടത്തിയുടെ വെത്തില ചെല്ലം ഒരു നീണ്ട പ്ലാസ്റ്റിക് കവറാണ്! അത് ഒരു തുണി സഞ്ചിയിൽ സൂക്ഷിച്ചിരിക്കും..
തുണി സഞ്ചി അരയിൽ നിന്നും എടുത്തു കെട്ടഴിച്ചു അതിൽ നിന്നും ഒരു പ്ലാസ്റ്റിക് പേക്കറ്റ് എടുത്തു, പേപ്പറിൽ പൊതിഞ്ഞ കെട്ടഴിച്ചു
വെറ്റില എടുത്തു, കഷ്ണിച്ച അടക്ക കഷ്ണങ്ങൾ എടുത്തു, നൂറിന്റെ ഡബ്ബ നോക്കി ! കട്ട പിടിച്ചിരിക്കുന്നു കുറച്ചേ ഉള്ളു .
അതൊക്കെ കളഞ്ഞു ഡബ്ബ എടുത്തിട്ടു അടുക്കളയിൽ നോക്കി അമ്മയോട് ചോദിക്കുന്നത് കേട്ടു .
ജാനൂ ബാബു എണീറ്റില്ലേ? ഇല്ല പാറു ഏടത്തീ! എന്തേനും? ഞ്ഞി ആ നൂറിന്റെ തൊട്ടീന്നു ഇച്ചിരി ഈ ഡബ്ബ് ലാക്കിയേ !
ആ ചോപ്പ് തൊട്ടീന്നെടുക്കാണെ? നീലയിലുള്ളത് വേണ്ട അതിൽ നീലം ചേർത്തിട്ടുണ്ട് . ‘
അമ്മ ഡബ്ബ വാങ്ങി നൂറു എടുത്തു നിറച്ചു കൊടുത്തു .
പാറുവേട്ടത്തി, നൂറു നടുവിരൽ കൊണ്ട് നൂറു തോണ്ടി വൃത്തിയാക്കിയ വെറ്റിലയിൽ തേച്ചു പിടിപ്പിച്ചു, അടക്കയും കൂട്ടി ത്രികോണാകൃതിയിൽ മടക്കി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് പിടിച്ചു വായിലേക്ക് വെച്ച്!
അപ്പോഴും നാടുവിരരിലെ ബാക്കിയായ നൂറും കൊണ്ട് നിവർത്തി പിടിച്ചിട്ടുണ്ട് .!!
എല്ലാവരും എഴുനേറ്റു ചായകുടിയൊക്കെ കഴിഞ്ഞു, അച്ഛൻ പീടികയിൽ പോയി . ഞങ്ങളെല്ലാം കൂടി പാറുവേട്ടത്തിയുടെ ചുറ്റുംകൂടി കഥപറയാൻ നിർബന്ധിച്ചു .
ഞാനിപ്പം എന്ത് കഥയാപ്പാ പറയേണ്ടന്ന് പറഞ്ഞു . പാറുവേട്ടത്തി മഴു കൊണ്ട് കഞ്ഞിവെച്ച കഥ പറയാൻ തുടങ്ങി .
പണ്ട് എല്ലാവരും നടന്നു യാത്ര ചെയ്യുന്ന കാലം ! ഒരപ്പൂപ്പൻ നടന്നു തളർന്നു വൈകുന്നേരമായപ്പോൾ കാടിനു നടുവിലുള്ള കുടിലിൽ അഭയം തേടി . നല്ല വിശപ്പുണ്ട് കയ്യിലാണേൽ ഭക്ഷണമൊന്നും ഇല്ല.
ആ വീട്ടിലെ അമ്മുമ്മയോട് കുറച്ചു കുടിക്കാൻ കഞ്ഞിയോ എന്തെങ്കിക്കും തരുമോ എന്ന് ചോദിച്ചു .
പിശുക്കിയായ അമ്മുമ്മ ഇവിടെ ഒന്നും ഇല്ല .
അപ്പുപ്പനാണെങ്കിൽ നല്ല വിശപ്പും .
കുറച്ച് കഴിഞ്ഞു അപ്പുപ്പൻ? അമ്മുമ്മ നോക്കി നിൽക്കെ, ഇരിക്കുന്ന ബെഞ്ചിനടിയിൽ നിന്നും ഒരു കൈ മഴുവും, ചെറിയ പിച്ചാത്തിയും എടുത്തിട്ടു പറഞ്ഞു! ഓ ഇതുണ്ടല്ലോ ഇവിടെ? ഇതിനെകൊണ്ട് നല്ല രുചിയുള്ള കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കാം .?
അമ്മുമ്മക്ക് അത്ഭുതം ! അതെങ്ങനെ പറ്റും ?
അതിനൊക്കെ ഒരു സൂത്രമുണ്ട് എന്ന് പറഞ്ഞു കൈ മഴു ഇടുവാൻ പാകത്തിലുള്ള പാത്രം കൊണ്ടുവരാൻ പറഞ്ഞു . കൂട്ടത്തിൽ മഴുവും, പിച്ചാത്തിയും, നല്ലവണ്ണം കഴുകാനും പറഞ്ഞു!
അമ്മുമ്മ പറഞ്ഞപോലെ രണ്ടും കഴുകി കൊണ്ടുവന്നു …
ഇനിയിപ്പം പരിചയമില്ലാത്ത ഞാൻ എങ്ങനെയാ അടുക്കളയിൽ വരിക! ഞാൻ ഇവിടെന്നു പറഞ്ഞു തരാം എങ്ങനെയൊക്കെയാ ചെയ്യേണ്ടത് എന്ന് .
അമ്മുമ്മക്ക് സന്തോഷം. പുതിയ വിദ്ദ്യ കണ്ടു പഠിക്കുകയല്ല ! ചെയ്തു പഠിക്കുകയല്ലേ?
അമ്മുമ്മയോട് മഴു, ചെമ്പിലിട്ടു ! അഞ്ചാറു ഗ്ലാസ്സ് വെള്ളം ഒഴിച്ച് കത്തിച്ചു ചൂടാക്കാൻ പറഞ്ഞു .
അമ്മുമ്മ വിറകൊക്കെ കത്തിച്ചു, നല്ലവണ്ണം ചുടാക്കി വെള്ളം പതക്കാൻ തുടങ്ങി .
ഇതിനിടയിൽ അപ്പൂപ്പനും അമ്മുമ്മയും വിശഷങ്ങൾ പങ്കുവെച്ചു കൊണ്ടേ ഇരുന്നു !
മക്കളെ പറ്റി, വീട്ടുകാരെ പറ്റി , ജോലിയെ പറ്റി സംസാരിച്ചു സംസാരിച്ചു അമ്മുമ്മയെ പൂർണമായും തന്റെ സംസാരത്തിൽ ആവാഹിച്ചെടുത്തു!
ഇടയ്ക്കു അമ്മുമ്മ ചോദിക്കുന്നുണ്ട് വെള്ളം തിളയ്ക്കുന്നുണ്ട് ഇനി എന്ത് ചെയ്യണം എന്ന് ?
കുറച്ചു പാകത്തിന് ഉപ്പിടാൻ പറഞ്ഞു. വീണ്ടും തിളക്കാൻ വിട്ടു .
അമ്മുമ്മയ്ക്കു ക്ഷമ കെട്ട് വീണ്ടും ചോദിച്ചു ഇത് നല്ലോണം തിളയ്ക്കുന്നുണ്ട് . അപ്പുപ്പൂൻ പറഞ്ഞു ഇനിയിപ്പം കഞ്ഞിയായിട്ടെന്തു ചെയ്യാനാ തൊട്ടുകൂട്ടാൻ ചമ്മന്തി യൊന്നും ഇല്ലാതെ ? ഉടനെ അമ്മുമ്മ ഓ അത് സാരമില്ല അതിപ്പ ശരിയാക്കിത്തരാം . കുതിരവട്ടം പറഞ്ഞത് പോലെ? അമ്മുമ്മ മുൻപ് പറഞ്ഞെതെല്ലാം മറന്നു..
തേങ്ങാ പൂളും ഉണക്ക മുളകും, പച്ച മാങ്ങയും, ഇഞ്ചിയും, ഉപ്പും, ഒക്കെ ചേർത്ത് നല്ല എരിവുള്ള ചമ്മന്തി യുണ്ടാക്കി!
തൊട്ടു നാവിൽ വെച്ചിട്ടു കിലുക്കത്തിൽ രേവതി പറഞ്ഞപോലെ നല്ല എരിവ് …!
കുതിരവട്ടത്തിന്റെ കമന്റും, രേവതിയുടെ കമന്റും ചമ്മന്തിയുണ്ടാക്കലോക്കെ കഥയുടെ ഒഴുക്കിനു സ്വയം സൃഷ്ടിച്ചത് .
ചമ്മന്തി റെഡിയായപ്പോൾ , അപ്പുപ്പൻ പറഞ്ഞു എന്നെ പിന്നെ നമുക്ക് കഞ്ഞി കുടിക്കാം,!
അമ്മുമ്മയോട് പറഞ്ഞു ഒന്ന് പുറത്തു നിൽക്കാൻ ഇനിയുള്ളത് ഒരു സൂത്രമാണ് ആരും കാണാൻ പാടില്ല; ഒരു തവിയിട്ടു ഇളക്കി ഉപ്പൊക്കെ നോക്കി! അമ്മുമ്മ ഇതൊക്കെ ഒളിഞ്ഞു നോക്കുന്നുണ്ട്!!.
അപ്പുപ്പൻ ആത്മഗതം! എന്ന ഭാവേന പറഞ്ഞു നല്ല കിടിലൻ ടെസ്റ്റു , ശ്ശൊ ഒരു രണ്ടു പിടി അരിയും സ്വല്പം തേങ്ങയും ഉണ്ടേൽ കഞ്ഞി ബഹുകേമം ആയേനെ? ഇനി ഇപ്പം എന്താ ചെയ്യാ ഇത് തന്നെ കുടിക്കാം എന്ന് പറഞ്ഞു പാത്രം അടുപ്പിൽ നിന്നും ഇറക്കിവെക്കാൻ നേരം അമ്മുമ്മ… രണ്ടു പിടിയല്ല നാലു പിടി അരിയുമായി അരികിൽ.
അപ്പുപ്പൻ ഇത്രയൊന്നും വേണ്ട
അമ്മുമമ നിർബന്ധിച്ചു നിങ്ങൾ പോയാൽ ബാക്കി എനിക്കും കുടിക്കലോ ?
അരിയും, തേങ്ങയും, കുറച്ചു ഉപ്പുകൂടി ചേർത്ത് കഞ്ഞി റെഡിയാക്കി. രണ്ടുപേരും കൂടി കഞ്ഞിയും ചമ്മന്തിയും കൂട്ടി കഞ്ഞികുടിച്ചു ഉറങ്ങാൻ കിടന്നു .!!
പിറ്റേന്ന് പുലർച്ചെ അപ്പുപ്പൻ സ്ഥലം വിട്ടു ..
അമ്മുമ്മക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല മഴുകൊണ്ട് കഞ്ഞിയുണ്ടാക്കിയതിന്റെ ഗുട്ടൻസ് . ഞങ്ങൾക്കും .!
ഇതുവായിച്ച നിങ്ങൾക്ക് കിട്ടിക്കാണും എന്ന് കരുതുന്നു…
പിന്നെ പാറുവേട്ടത്തി ഞങ്ങളോടായി ചോദിച്ചു അല്ലെടാ ഇക്കൊല്ലം അണ്ടിയൊന്നും ഇല്ലേ ?
കഥകേട്ട് അന്താളിച്ചു നിൽക്കുന്ന ഞങ്ങൾ പറഞ്ഞു തോന ഉണ്ട് പാറു ഏട്ടത്തി ,
എടുത്തുകൊണ്ടാടാ എന്ന് പറഞ്ഞതും നമ്മൾ മുന്ന് പേരും അണ്ടി യെടുക്കാൻ ഓടി !
വെണ്ണീറ്റും കുണ്ടിന്റടുത്തു പോയി കുട്ടേലുള്ള അണ്ടിയൊക്കെ പാറു ഏട്ടത്തിയുടെ മുൻപിൽ ഇട്ടു .
ഇത് തോനയുണ്ടല്ലോ മക്കളെ .?
ഇന് ഇപ്പം തോന തേങ്ങാപ്പാലും വെല്ലാം ഒക്കെ വേണല്ലോ ? ‘
അമ്മ പറഞ്ഞു സാരല്ല്യ പാറു ഏട്ടത്തി .
പിന്നെ പാറു ഏട്ടത്തി അണ്ടി കയ്യിലിട്ടു സുമാർ തൂക്കി നോക്കി പറഞ്ഞു !
ജാനു ഒരു ഒന്നര കിലോ ബെല്ലം, പിന്നെ മുന്ന് തേങ്ങയുടെ പാലും . അതെ തേങ്ങയിൽ നിന്നും പൂണ്ടിട്ടു വറുത്തിടാൻ കുറച്ചു കഷ്‌ണമാക്കി കുറച്ചു ഏലത്തരിയും നെയ്യും ഞ്ഞി ആട വെച്ചെക്കു !
ഞാൻ ഈ അണ്ടി ഒന്ന് ശരിയാക്കട്ടെന്നും പറഞ്ഞു അണ്ടിയെല്ലാം കൊതിപിളർന്നു പരിപ്പ് എടുത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു . കിണറ്റിൽ പോയി വെള്ളം കോരി രണ്ട് മുന്ന് പാത്രവും എടുത്തു,
പൊടിച്ച അണ്ടി പൊടിയിൽ വെള്ളം ഒഴിച്ച് ഞെരടി ഊറ വെച്ച് അരിച്ചെടുത്തു .!
ഇപ്രകാരം മുന്ന് നാലു പ്രാവശ്യം ചെയ്തു ഊറവെച്ച അണ്ടി പ്പൊടിയിൽ മൂന്നാം പാൽ ഒഴിച്ച് അടുപ്പിൽ വെച്ച് കാച്ചി . കുറുകി വരുമ്പോൾ കുറച്ചു കടല പരിപ്പും ഇട്ടു, രണ്ടാം പാലും ഒഴിച്ച്. പതപ്പിച്ചു! .
പരിപ്പ് വെന്തു കുറുകി വരുമ്പോൾ? ഉരുക്കിയ വെല്ലവും ചേർത്ത്, ഇളക്കി യൊജിപ്പിച്ചു.. ഒപ്പം മുൻപാലും, പൊടിച്ച ഏലത്തരിയും,
ചേർത്ത് ഇളക്കി… പിന്നെ ചെറിയ പാൻ എടുത്തു! നെയ്യൊഴിച്ചു, തേങ്ങാക്കൊത്തു മുപ്പിച്ചു, വാങ്ങി വെച്ച പായസത്തിൽ ചേർത്ത്.
എന്നിട്ടു അതിൽ നിന്ന് അൽപ്പം കയ്യില് കൊണ്ട് എടുത്തു.. ഊതി ഉളളം കയ്യിൽ ഉറ്റിച്ചു നാക്കുകൊണ്ടു ടെസ്റ്റ് നോക്കി . സൂപ്പർ… പാറു ഏട്ടത്തി പറഞ്ഞു, പായസം അടുപ്പിൽ നിന്നും താഴെ ഇറക്കി തണുക്കാൻ വെച്ചിട്ടു പറഞ്ഞു !!
കണ്ടത്തിൽ പോയി പിലാച്ചപ്പു പെറുക്കി വരൻ !
ഞങ്ങൾ ഓടിപ്പോയി, പിലാച്ചപ്പു പെറുക്കി .
അത് പിന്നെ പാറുഏട്ടത്തി പ്രത്യേക രീതിയിൽ മടക്കി ഈർക്കിൽ ഇട്ടു ഉറപ്പിച്ചു സ്‌പൂൺ പോലെ യാക്കി ….
അണ്ടിപ്പയസം കുടിക്കാൻ തുടങ്ങി…
ഇതെല്ലം കണ്ടപ്പോൾ പണ്ട് സ്‌കൂൾ ഏനുവേസറിക്ക്, വിജയനും, രജിയും, രാജീവനും, ജയരാജ്ഉം, വത്സനും, രണ്ട് മുന്ന് കുട്ട്യേളും കൂടി ! ഫാൻസി ഡ്രസ്സിനു മത്സരിച്ചു പ്രയിസ് നേടിയ പെണ്ണുങ്ങളുടെ അണ്ടിക്കമ്പനി സമരം ഓർത്തു പോയി?.
അതിൽ അന്ന് വിളിച്ച മുദ്രാ വാക്ക്യം!!
ഇങ്ങനെ ??
!! കടത്തൂല്ലാ…. കടത്തൂല്ലാ… സായിപ്പിന്റെ അണ്ടി കടത്തൂല്ലാ….!!
!!പെണ്ണ് ഞങ്ങള് പെണ്ണാണെങ്കിൽ സായിപ്പിന്റെ അണ്ടി കടത്തൂല്ലാ!! ….
പക്ഷെ ഈ അണ്ടി വേറെ ആ അണ്ടി വേറെ . രണ്ടും അണ്ടിതന്നെ!! മാങ്ങാ അണ്ടി…
മഠത്തിൽ ബാബു ജയപ്രകാശ്……… ✍️ My Watsapp Cell No: 00919500716709
