പച്ചക്കറി കടയും . കിട്ടേട്ടന്റെ വിവരവും

Time Sets to Read 9 Minutes Maximum

ഇന്നലെ ഞാൻ എഴുതി അവസാനിപ്പിച്ചത് മൃതദേഹത്തോട് അനാദരവ് കാട്ടരുത് എന്ന പൊതു തത്വം ഓർമിപ്പിച്ചു കൊണ്ടായിരുന്നു .
അത് തികച്ചും പ്രാവർത്തീകമാക്കി മയ്യഴി റെയിൽവേ സ്റ്റേഷൻ നമുക്ക് കാട്ടിത്തന്നിട്ടുണ്ട് . അത് പറഞ്ഞവട്ടെ ഇന്നത്തെ തുടക്കം .

മൃത ദേഹം ചിലരുടെ സമ്മതത്തിന് വേണ്ടി കാത്തു നിന്നു എന്ന് പറഞ്ഞപ്പോൾ രണ്ടു സംഗതി ഓർമ്മവരുന്നു ?.

ഒന്ന് സ്ത്യവും!!
മറ്റൊന്ന് നർമ്മവും .

സത്യം ഇപ്പോൾ പറയാം…

അത് റെയിൽവേയും റെയിൽവേ സ്റ്റേഷൻ പരിസരവും, ചോയീസ് ഹോട്ടലുമായി ബന്ധപ്പെട്ടത് കൊണ്ടായതും ഒര് നിമിത്തമായിരിക്കാം .

ചോയീസ് ഹോട്ടലിന്റെ ഉടമയും , മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ദീർഘകാല പ്രസിഡണ്ടുമായ കളത്തിൽ കിട്ടേട്ടൻ (കൃഷ്ണേട്ടൻ) മരണപെട്ടു, വിലാപയാത്ര സ്റ്റേഷൻ പരിസരസത്തു എത്തിയപ്പോൾ റെയിൽവേ ഗേറ്റു അടച്ചിട്ടുണ്ടായിരുന്നു . ഇവിടെയും അച്ഛന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായിട്ടുണ്ട് .

വിലാപ യാത്രയായി വന്നു ഗേറ്റു അടച്ചത് കണ്ടു അച്ഛൻ സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞു . അദ്ദേഹമാണ് അപ്പോൾ റെയിൽവേക്ക് അങ്ങനെ ഒരു വിവേചനാധികാരം ഉണ്ട് എന്നും ആ റിസ്ക്‌ കൃഷ്ണേട്ടന് വേണ്ടി അദ്ദേഹം എടുക്കാമെന്നും പറഞ്ഞു ഗേറ്റു തുറക്കാനുള്ള ഏർപ്പാടാക്കി തന്നത് . സ്റ്റേഷൻ മാസ്റ്ററെ ശരിക്കും ഓർമയിൽ വരുന്നില്ല ബാല കുറുപ്പാണോ രാമ നാഥാൻ സാർ ആണോ എന്നോർമയിൽ ഇല്ലാ . ആരായാലും മൃതദ്ദേഹം താമസിപ്പിക്കാതെ കടന്ന് പോകാൻ അനുവദിച്ച റെയിവേയോടും ആ പ്രൊവിഷൺ ഉണ്ടാക്കിയ ഭരണാധികാരികളോടും നമുക്ക്
കട പ്പെടാം

നമ്മൊളൊക്കെ വിചാരിക്കും പോലെ ഗേറ്റ് മേന് പൂട്ടിയയ ഗേറ്റ് സ്വയം ഇഷ്ട പ്രകാരം
തുറക്കാൻ സാധിക്കില്ല . പൂട്ടുന്നതും തുറക്കുന്നതും ചില റിമോട്ട് സെന്സിബിൾ മെക്കാനിസത്തിലൂടെ യാണെന്നാണ് അറിവ്! അത് സ്റ്റേഷൻ മാസ്റ്ററും മായി ഇന്റർ ലിങ്കടാണ് . എന്റെ അറിവാണ് .

ഇന്ന് മയ്യഴി സ്റ്റേഷൻ പരിസരത്തെ പച്ചക്കറി കടകളെ പറ്റിയും പായസ കച്ചവടവും ആവാം . പായസ കച്ചവട ത്തെ പറ്റി ഫേസ്‌ബുക്കിൽ ജയരാജ് കൂട്ടായി വിശദമായി ഒരു കുറിപ്പ് ഈ അടുത്തു എഴുതിക്കണ്ടു . ഇൻ ഞാൻ എഴുതിയാൽ അവർത്തനമാവും . എന്റെ സ്ലാങ് വേറെയാണെങ്കിലും ഒരാൾ കൈകാര്ര്യം ചെയ്ത വിഷയം വേണ്ടന്നാണ് എൻറെ തീരുമാനം . വാല്മീകി രാമായണം എഴുതിയിട്ടുണ്ട്? അത് പിന്നീട് വ്യാസനും എഴുതി! അദ്ദേഹത്തിന്റെ സ്ലാങ്ങിൽ . പിന്നീടത് ജനകീയമാക്കി എഴുത്തച്ഛനും എഴുതി! , കമ്പ മഹർഷിയും എഴുതി! . പറഞ്ഞു കേൾക്കുന്നു അറബി രാമായണവും ഉണ്ട്!

ഞാൻ ഒന്നും വായിച്ചിട്ടില്ല സിനിമ കണ്ട അറിവേയുള്ളു! . ഇപ്പോൾ ശ്രീനിവാസനും എഴുതി ഫിലിമാക്കിയിട്ടുണ്ട്; കുഞ്ഞിരാമായണം!!

ആവിഷ്കാര സ്വാതന്ദ്ര്യമുള്ള നാട്ടിൽ എങ്ങനെയും എഴുതാം . ചതിയൻ ചന്തുവിനെ ചതിക്കാത്ത ചന്ദുവാക്കിയിട്ടുണ്ട് എം ടി!! ?.

റമ്മു ഊഞ്ഞാൽ കെട്ടാൻ കയറിയതാണെന്നു ഞാനും പറഞ്ഞിട്ടുണ്ട്? .
നമ്മുടെ കാഴ്ചപ്പാടാണ് എഴുത്തുതുന്നതു … !!

എല്ലാ രാമായണവും ആളുകൾ സ്വീകരിച്ചിട്ടുണ്ട്@ എം ടി യുടെ ചതിക്കാത്ത ചന്ദുവിനെയും ജനങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും!

എൻറെ തീരുമാനം തൽക്കാലം വേണ്ട ആവർത്തന മാവും …!!

വെജിറ്റബിൾ കടയും മുന്നുപേരുടേതു! . അതിൽ എടുത്തു പറയാൻ പറമ്പത്തു കിട്ടേട്ടന്റെ പച്ചക്കറി കട ഒരു വേറിട്ട കാഴ്ച്ച തന്നെയായിരുന്നു? .

എപ്പോഴും ബനിയനും ലുങ്കിയും ധരിച്ച കിട്ടേട്ടൻ പച്ചക്കറി സാധനങ്ങളുമായി തലോടി കൊണ്ടേയിരിക്കും . ചെറിയിരു ക്ടയാണെങ്കിലും നല്ല വൃത്തിയും വെടിപ്പും ഉണ്ടായിരിക്കും! .

അവിടെനിന്നും വാങ്ങിക്കുന്ന
പച്ചക്കറി സാധനങ്ങൾ വേണമെങ്കിൽ കഴുകാതെ ഉപയോഗിക്കാം! അത്രയ്ക്ക് വൃത്തിയായിട്ടാണ് കിട്ടേട്ടൻ സാധനങ്ങൾ സൂക്ഷിക്കുന്നതും സംരക്ഷിക്കുന്നതും!

തക്കാളിയാണെങ്കിൽ നമ്മുടെയൊക്കെ മുഘം അതിൽ തെളിയും .
മണ്ണോ അഴുക്കോ പുരണ്ട ഒരു ഉരുളക്കിഴങ്ങും അവിടെ കാണില്ല .

കേടുവന്നതായ ഒരു ബീൻസോ, പയറോ നമുക്ക് അവിടെ കാണാൻ കഴിയില്ല!

കോളാണ്ടി അഹമ്മദ് ക്കയുടെ അതെ രീതി . പക്ഷെ മൂക്കു തിരുമ്മലും ചുമയും ഇല്ല . (അവിടെ സ്റ്റേഷനറി ഇവിടെ പച്ചക്കറി) .

വെത്യാസം അതുമാത്രം

പൊടിമുട്ടിയും, തുടച്ചും . ത്രാസും തൂക്കക്കട്ടിയും ഒക്കെ പള – പ്ളാന്നിരിക്കും .

പച്ചക്കറിയിൽ ഫ്രഷ് നെസ് നടത്തപ്പെടാതിരിക്കാൻ വെള്ളം സ്‌പ്രെ ചെയ്ത് വെക്കും .
എത്ര ചൂട്‌ സമയത്തു പോയാലും ഒരു തണുപ്പ് ഫീൽ ചെയ്യും അവിടെ…

ഇങ്ങനെ ഒക്കെയാണെങ്കിലും ഇദ്ദേഹത്തിന്റെ ഈ വെടിപ്പും വൃത്തിയും തുടക്കലും ചുരണ്ടാലും കഴുകലും തുടക്കലും ഒക്കെ കണ്ടു നാട്ടുകാരി ഇദ്ദേഹത്തിന് ഒരു വിളിപ്പേരും ഇട്ടിട്ടുണ്ടായിരുന്നു ….
ഞാൻ അത് പറയില്ല …

പിന്നെയുള്ള പച്ചക്കറി കട, കണ്ടിയിൽ കുഞ്ഞിരാമേട്ടന്റെ കടയാണ്! കിട്ടാട്ടനെ അപേക്ഷിച്ചു കുറച്ചു വലിയ കട . കിഴങ്ങു പച്ചക്കായ ഇളവൻ മത്തൻ….

നല്ല ഉണക്കു മീൻ കിട്ടും ഇവിടെ! തിരണ്ടി സ്രാവ്, അയില, മുള്ളൻ, ചെമ്മീൻ പൊടി ഒക്കെ ഉണക്കിയത് ഇവിടെ കിട്ടും

വിവിധ തരം ഫ്രൂട്സുകൾ വത്തക്ക ആപ്പിൾ മുന്തിരിങ്ങ നാരങ്ങ . എന്നുവേണ്ടാ എല്ലാ സീസണൽ ഫ്രൂട്സും ലഭിക്കും ഈ കടയിൽ …

സാധനങ്ങളൊക്കെ കൂടുതൽ ഉണ്ടെങ്കിലും സ്റ്റേഷനറി മൈന്റെയിൻ ചെയ്യുന്നതിൽ കോളാ ണ്ടിയും – അബുബക്കർക്കന്റെ അഹമ്മദിന്റെയും കട പോലെയുള്ള വെത്യാസം കാണാം .

പിന്നെ ഒര് ചെറിയ കട രാംദാസ് ഹോട്ടലിന്റെ അടുത്തു അച്ചുവേട്ടന്റെ പച്ചക്കറി കട ….

മെയ്യഴി റെയിവേ സ്റ്റേഷന്റെ അടുത്തു ഒന്നാം ഗേറ്റ്‌ (ആ ഗേറ്റു ഇപ്പോഴില്ല) കഴിഞു രെജിസ്ട്രാഫീസു വരേ ഒരു ബസ് സർവീസ് ഉണ്ടായിരുന്നു .
ബോർഡ് ഇങ്ങനെയായിരുന്നു അഴിയൂർ റെയിൽവേ സ്റ്റേഷൻ – വടകര ലോകനാർ കാവ് ….
ദിവസത്തിൽ നാലോ അഞ്ചോ ട്രിപ്പ്‌ ഉണ്ടാവും .
വടകരയിൽ നിന്നും വരുമ്പോൾ അഴിയൂർ ചുങ്കം വരേ നല്ല ആളുകൾ ഉണ്ടാവും, അത് കഴിഞ്ഞാൽ ആളുകൾ തീരെ കുറവായിരിക്കും എന്നിട്ടും,

ആ ബസ് സർവീസ് അവസനിപ്പിക്കും വരേ റെയിൽവേ സ്റ്റേഷൻ വരേ വരുമായിരുന്നു.

എക്സ് സർവീസ് മീൻ അസോസിയേഷന്റെ മേൽ നോട്ടത്തിലായിരുന്നു അതിൻറെ നടത്തിപ്പ്.
കോവുക്കൽ ബാലേട്ടനായിരുന്നു അതിൻറെ മേനേജരോ ഒരു പ്രധാന ഭാരവാഹി യോ ഒക്കെ യായിരുന്ന
കോവുക്കൽ ബാലേട്ടൻ.

ബാലേട്ടനെ പറ്റിയും പറയാനുണ്ട് അത് മയ്യഴി വീണ്ടും കവർ ചെയ്യുംബോൾ പറയാം …

നാണുവേട്ടന്റെ അനാദിക്കടയുടെ തൊട്ടു മാനങ്കര ബാലേട്ടന്റെ ഒര് കാപ്പിക്കട യുണ്ടായിരുന്നു! രാവിലേയും വൈകുന്നേരവും കാപ്പിയും, ചില പലഹാരവും! ഒന്നോ – രണ്ടോ പലഹാരമേ ഉണ്ടാക്കു! മിക്കവാറും സുഖിയൻ, കായുണ്ട, പഴം പൊരി . കായുണ്ടയിൽ പഴുത്ത നേന്ത്ര പഴവും, തേങ്ങാ കൊത്തും, എള്ളും, ഒക്കെ ഇട്ടു . നല്ല ടെസ്റ്റായിരിക്കും തിന്നാൻ .

ഒര് പതിനൊന്നു മണിയോടെ പായസം ഉണ്ടാവും , ചെറുപയർ , കടലപ്പരിപ്പ് മുതിര , മമ്പയർ . ഓരോ ദിവസം ഓരോ തരം .
ഒര് കൃതൃമവും ഇല്ലാതെ ഉണ്ടാക്കുന്നതായിരിക്കും വിറകുകൾ കത്തിച്ചു മൺ കലത്തിൽ ഉണ്ടാക്കുന്നതിന്റെ രുചി, ആ തനിമയും! ആത്മാർത്ഥതയും ഒന്നും ഇപ്പോഴില്ല!

നാണുവേട്ടനും ബാലേട്ടനും കച്ചവടം അവസാനിപ്പിച്ചപ്പോൾ . പിന്നീട് ചപ്പാരത്തു ബാബുവേട്ടൻ ഒര് സൈക്കിൾ കട നടത്തിയിരുന്നു കുറെ ക്കാലം . അദ്ദേഹവും മരണപെട്ടു .

സൈക്കിൾ കടയെ പറ്റി പറയുമ്പോൾ പള്ളി അഹമ്മദ്ക്കയെ ഓർക്കണം വിശദമായി എഴുതേണ്ട വിഷയമാണ് .

ഇനിയുമുണ്ട് സ്റ്റേഷൻ പരിസര വിശേഷങ്ങൾ ഏറെ…

 ബാബു ജയപ്രകാശ് MyCell No – 0091 – 9500716709

നാളെ ഹോട്ടൽ ചോയീസ് & കോസ്മറ്റിക് സർജൻ ചെമ്പ ഗോപാലൻ … ??

Leave a Comment