അഹമ്മദിന്റെ സൈക്കിൾ കടയും – പട്ടാള കഥയും

eading Time 10 Minutes Maximum

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

ഇന്നലെ അച്ചൂട്ടിവൈദ്ദ്യരെ പറ്റി എഴുതിയത് വായിച്ചു, രണ്ടു മുന്ന് പേരുടെ അനുഭവ കുറിപ്പ് പങ്കുവെച്ചു എഴുതിയിട്ടുണ്ടായിരുന്നു !

മുകുന്ദേട്ടന്റെയും, താഹിറിന്റെയും, കമ്മന്റ്ബോക്സിൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് നേരിട്ട് വായിക്കാൻ പറ്റും . കോവുക്കൽ വേണുവേട്ടൻ (എക്സ് പാൻആം എക്സിക്യുട്ടീവ് ) ഞാനുമായി ഫേസ് ബുക്കിൽ കോൺടാക്ട് ഇല്ല .  അദ്ദേഹം സഹോദരൻ ബാൽസിയിലൂടെ എന്റെ എല്ലാ ആർട്ടിക്കുകളും വായിക്കുന്നുണ്ട്, രസകരമായിട്ടുണ്ട്, പഴയകാലവും, ഓർമ്മകളും, എന്റെ ഓർമ്മപ്പെടുത്തലുകളിലൂടെ, അവർക്കു അതു കോർത്തിണക്കി അതിലും പഴയതിലേക്ക് സഞ്ചരിക്കാൻ പറ്റിയെന്നൊക്കെ പറഞ്ഞു കൊണ്ട് വിളിച്ചിരുന്നു. 

അത്തരം വിളികൾ എന്റെ ഫേസ് ബുക്കിൽ ഇല്ലാത്ത വർ കേട്ടറിഞ്ഞു വാട്സ്ആപ് അയക്കുകയും, ഫോൺ വിളിക്കുകയും ഒക്കെ ചെയ്തപ്പോഴാണ്?

“ബ്ലോഗ്” എന്ന ആശയം മനസ്സിൽ വന്നത് . ഈ എഴുതുന്ന ആർട്ടിക്കിൾ ഒക്കെഎന്റെ എഴുത്തിന്റെ ടൈറ്റിൽ പേരിൽ ഒരു ഗ്രുപ്പ് ഉണ്ടാക്കി അതിലൂടെ ഒറ്റക്ലിക്കിൽ വായനാ താല്പര്യമുള്ളവരിൽ എത്തിക്കുക എന്നുള്ളതാണ് ഉദ്ദേശം! അങ്ങനെയാവുമ്പം ആ ഗ്രൂപ്പ് തുറന്നു  ഓരോ ചാപ്റ്ററും, തലക്കെട്ടു നോക്കി! വായനക്കാരുടെ സൗകര്യത്തിനനുസരിച്ചു വായിക്കാമല്ലോ? 

ഗ്രുപ്പ് ഉണ്ടാക്കി, ഇൻട്രഡക്ഷനും കഴിഞ്ഞു നിൽക്കുമ്പോൾ ഈ തീരുമാനം പലരിലും എത്തി ! പിന്നെ ഫോൺ വിളികൾ, വാട്‍സ്പ് മെസേജുകൾ  അവരുടെയെല്ലാം ആവശ്യം  ഫേസ് ബുക്കിൽ നിന്നും പോവരുത്? ബ്ലോഗ് ഉണ്ടാക്കിയാലും ഫേസ് ബുക്കിലൂടെ അവർക്കും വായിക്കണം .  കുട്ടത്തിൽ ഒരു ഒരു ഉപദേശമോ? അഭിപ്രായമോ? എങ്ങനെ വേണമെങ്കിലും എടുക്കാം പാകത്തിലുള്ളത് !

“നിങ്ങളുടെ” (എന്റെ ) മെറ്റിരിയലിൽ നിന്നും പലതും കോപ്പി ചെയ്തു, പബ്ലിഷ് ചെയ്യും! അതു എന്റെ എഴുത്തിനെ ബാദിക്കും എന്നൊക്കെ? ചിലർക്ക് പേടി !ചിലർക്ക് സംശയം?

അതും അല്ലെങ്കിൽ തനി ആവർത്തനത്തിൽ നല്ലരീതിയിൽ സ്‌കൂൾ മാസ്റ്ററായി ജീവിച്ച ബാലൻ മാഷെ പാരമ്പര്യത്തിന്റെ കഥകളൊക്കെ പറഞ്ഞു വെറുപ്പ് കേറ്റി ഭ്രാന്തനാക്കിയ സിനിമയായിരുന്നു അത് . അത് പോലെ ഭ്രാന്തനായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് .

ഓരോരുത്തർക്ക് ഓരോ ജോലിയറിയാം . അവരവർക്കു അറിയുന്നതും കഴിയുന്നതും ചെയ്യട്ടെ?  അവരോട് പഴയ കാവ്യാമേള സിനിമ കണ്ടാൽ മതി ആ സംശയമെല്ലാം തീരും! വർഷങ്ങൾ എത്രയായി ആ സിനിമ റിലീസായിട്ടു .  അതിലെ ഒരു ഗാനം … സ്വപ്നങ്ങള്‍…. സ്വപ്നങ്ങളേ… നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ …. 

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍  നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം …..

വരികൾ മുഴുവനും ആവർത്തിക്കുന്നില്ല … പറ്റുമെങ്കിൽ ആ ഗാനത്തിന്റെ മുഴുവൻ വരികളിളിലൂടെ സഞ്ചരിച്ചാൽ മതി .  ആ സിനിമയുടെ ക്ളൈമാക്‌സസ് …. ആ പാട്ടു പാടിക്കൊണ്ട് അവാർഡ്‌ ദാന ചടങ്ങിൽ ക്ഷണിക്കപ്പെടാതെ പാടിക്കൊണ്ട് എത്തുന്നതാണ് രംഗം..  എന്നു തോനുന്നു …  സിനിമകാണാത്തവർ ഒന്നു കാണുന്നത് നല്ലതാണു . ഈ സംഭവം ഇതിനു മുൻപ് ഗോപാലേട്ടനു ഞാൻ അയച്ചിരുന്നു . അതും ഈ 28 ഇന്നത്തേതടക്കം 29 മത്തേതു ഒരു തരം ഭ്രാന്തമായ എഴുത്താണ് .

ഇതൊക്കെ വായിച്ചിട്ടു നിങ്ങൾക്ക് ഭ്രാന്തു പിടിക്കുമോ? എന്നാണ് എന്റെ പേടി!. മീൻ വണ്ടി ഉന്തിയവർ ശ്വാസത്തിനായി കയറ്റം കയറി ദീർഘ ശ്വാസം വലിച്ചത് പോലെ? നിങ്ങളും ശ്വാസം വിടാതെ എന്നെ വായിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പം എനിക്ക് സങ്കടമുണ്ട് . 

ഒരു പട്ടാളക്കാരൻ ലീവ് കഴിഞ്ഞോ? ലീവ്ന് പോകുന്നോ? ഡ്യൂട്ടി മാറിവേറെ യൂണിറ്റിലേക്ക് പോവുന്നോ? എന്നൊന്നും അറിയില്ല . ആ പട്ടാളക്കാരന്റെ റിസർവേഷൻ കിട്ടാതെ കംപാർട്‌മെന്റിൽ ദയനീയാവസ്ഥയിൽ തന്റെ മുഴുവൻ സാദങ്ങളുമായി യാത്ര ചെയ്യന്ന ഫോട്ടോ ഷെയർ ചെയ്തത് എനിക്ക് ഫോർവേഡ് ചെയ്തു തന്നു .

അത്തരം ഒരു സീൻ എന്റെ മുൻപിൽ ഉണ്ടായപ്പോൾ ഞാൻ കാട്ടിക്കൂട്ടിയ ഭ്രാന്താണ് നിങ്ങൾക്ക് പങ്ക് വെക്കുന്നത് … നിങ്ങളും ഇത്തരം സീനുകൾ നിങ്ങളുടെ യാത്രയിൽ കണ്ടുകാണും .. തീർച്ച 

I helped a soldier in 1984, today I saw your supportive comments so I thought of sharing you my experience.

ഇത് പോലെയുള്ള പല ഫോട്ടോകളും കണ്ടിട്ടുണ്ട് . എന്റെ ഒരു അനുഭവം പറയാം . ഏകദേശം 1984 ഇൽ ആണെന്ന് തോനുന്നു ഞാനും എന്റെ കുറച്ചു ചങ്ങാതിമാരും കൂടി മുംബൈ ദാദർ സ്റ്റേഷനിൽ താണയിലേക്ക് (കണ്ണുരല്ല,  മുംബൈയിൽ)  പോവാൻ ട്രെയിൻ കാത്തു നിൽക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ വെപ്രാളം കണ്ടിട്ട് ഞാൻ ചോദിച്ചു എന്താണ് പ്രശ്നം എന്ന്?. അയാൾ വളരെ ദയനീയമായിട്ടു പറഞ്ഞു, സാബ്, Muje ye Ghadi me Jana chahiye..  എനിക്ക് ഈ ട്രെയിനിൽ പോവണം! Ye chodegha agala haftha thak inthazar karna chahiye,   ഇതു വിട്ടാൽ അടുത്ത ആഴ്ച മാത്രമേ ട്രെയിനുള്ളു.  Muje kam pe ripport karana… എനിക്ക് ഡ്യൂട്ടിക്ക് ജോയിൻ ചെയ്യേണ്ടതാണ്..  Bina mera varandbi aaj katham hoyega ഇന്നേക്ക് വാറന്റ് എക്സ്പെയറി ആവുകയും ചെയ്യും!

കേട്ടിട്ട് എനിക്ക് സങ്കടം തോന്നി.. ഞാൻ പറഞു  tteroഎൻജിൻ അടുത്തു തന്നെ ആയതു കൊണ്ട് ഡ്രൈവറോട് കാര്യംപറഞ്ഞു! അദ്ദേഹം പറഞ്ഞു ട്രെയിൻ വിടാനുള്ള സമയമായി എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ഗാർഡിനോട് പറഞ്ഞു നോക്ക് എന്ന്? 

തൊട്ടടുത്ത കമ്പാർട്മെന്റിലുള്ള വരോടൊക്കെ ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞു നോക്കി ആരും സഹായിക്കുന്ന മട്ടില്ല. ഞാൻ ജനറൽ കംപാർട്‌മെന്റിൽ ഉള്ളവരോട് പറഞ്ഞു! അവർ ഉള്ളിൽ നിന്നും പൂട്ടിയത് കാരണം തുറക്കാനും പറ്റുന്നില്ല . ഉള്ളിലുള്ള ആളുകളാണെങ്കിൽ നമ്മുടെ അപേക്ക്ഷ കേട്ട ഭാവം നടിക്കുന്നില്ല! 

അപ്പോഴേക്കും ട്രെയിൻ സിഗ്നൽ കിട്ടി പതുക്കെ നീങ്ങി തുടങ്ങി, പിന്നെ അവിടെ നടന്നത് … എന്റെ ഉച്ചത്തിലുള്ള അലർച്ചയോടെ ഞാൻ…വിൻഡോ സീറ്റിന്നടുത്തിരുന്ന ആളുടെ ഷർട്ടിന്റെ മാറിൽ പിടിച്ചിട്ടു പുറത്തേക്കു വലിച്ചപ്പോൾ? അദ്ദേഹത്തിന്റെ മുഖം ജനൽ കമ്പിയിൽ തട്ടി ചോര വരൻ തുടങ്ങി ! അത്രയ്ക്ക് ശക്തിയോടെയായിരുന്നു എന്റെ വലി?

വണ്ടിയുടെ മുന്പോട്ടുള്ള നീക്കവും കൂടി ആയപ്പോൾ തീവ്രത കൂടി !. ഉള്ളിലുള്ളവർ ഞാൻ ഷർട്ടിന്റെ കോളറിൽ പിടിച്ച വലിച്ച ആളുടെ മൂക്കിൽ നിന്നും ചോര വരുന്നത് കണ്ടു പരിഭ്രമിച്ചു!

ട്രെയിൻ പതിയെ നീങ്ങി കൊണ്ടിരിക്കുന്നു,  ഷർട്ടിന്റെ പിടിവിടാതെ കൂടെ ഞാനും കൂടെ പതുക്കെ ഓടുന്നു,  ആരോ ഇതിനിടയിൽ ചെയ്ൻ വലിച്ചു എന്ന് തോനുന്നു. വണ്ടി കുറച്ചു മുൻപോട്ടു പോയിനിന്ന് ! 

ഡോർ തുറന്നപ്പോൾ തേനീച്ച കൂട് പൊട്ടിയതുപോലെ ആളുകൾ തള്ളിക്കയറാൻ തുടങ്ങി! കൂട്ടത്തിൽ പട്ടാളക്കാരനും കയറി . 

മുഖം മുറിഞ്ഞ ആൾക്ക് പുറത്തുവരാനും പറ്റിയിട്ടില്ല ! ഞാൻ ചെയ്തത് ശരിയാണോ എന്നൊന്നും അറിയില്ല? ആ പട്ടാളക്കരനെ സഹായിക്കാൻ സ്പോൺടെനിയസ്സായിട്ടു എനിക്ക് അതാണ് തോന്നിയത് .  കുറെ പേർ കയറി! കൂട്ടത്തിൽ ആരോ എന്നോട് ചോദിച്ചു സാർ കയറുന്നില്ല എന്ന്

പറഞ്ഞുവരുന്നത് ഒരു മുൻ വിധിയും ഇല്ലാതെ എഴുതി തുടങ്ങിയ ഞാൻ എല്ലാകാലവും ഒരു എഴുത്തു കാരനായി തുടരാനുള്ള ആഗ്രഹമൊന്നും മനസിലില്ല . എഴുതി തുടങ്ങിയപ്പോഴൊണ് അതിന്റെ പ്രയാസം മനസിലാവുന്നത് . മുട്ട കടയിൽ നിന്നും വാങ്ങി  പുഴുങ്ങിയും പുഴുങ്ങാതെയും ഒക്കെ തിന്നാം…

വേറൊരു ചൊല്ലുണ്ട് മുട്ടയിടുന്ന കോഴിക്കെ …. വേദന അറിയൂവെന്നു …. !

പള്ളി അഹമ്മദ്ക്കാന്റെ സൈക്കിൾ കടയാണ് കട!! എപ്പോഴും തിരക്ക്!! അവിടെഅവിടെ തന്നെ . 

കോഴിത്തലയും, മുട്ടയും ഒക്കെ ചില സ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്!! അതു എടുത്തിട്ട് നായിക്ക് ഇട്ടുകൊടുക്കാനും ഏല്പിച്ചിട്ടുണ്ട് … ഇത്രയും ഇന്നത്തെ ആ മുഖം …

ഇന്നത്തെ എഴുത്തിന്റെ ആ മുഖം ഇതായിരുന്നില്ല മാറ്റണം എന്ന് തോന്നി പൂർണമായും മാറ്റി എഴുതി .. ഇപ്പോഴത്തെ കഥ പറയുന്നതിന്റെ സ്റ്റൈലിലും ഒരു മാറ്റമുണ്ടാവട്ടെ ?

കുമാരനാശാൻ പറഞ്ഞത് മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍’.. എന്നല്ലേ ??

അപ്പോഴുണ്ട് ഫ്‌ളാറ്റിന്റെ താഴെ ഗ്രേവ്ണ്ടിൽ കുട്ടികൾ സൈക്കിൾ ചവുട്ടി കളിക്കുന്നതും രണ്ടു കുട്ടികൾ കൂട്ടിമുട്ടി വീണു കൈ മുട്ടു പൊട്ടിയതും ഒക്കെ കണ്ടത് . കൊറോണ യായതു കൊണ്ട് ആരും അടുത്തു പോവുന്നും ഇല്ല വരുന്നത് വരട്ടേ എന്ന് കരുതി കുട്ടികളുടെ അടുത്തു പോയി രണ്ടു പേരും അങ്കിൾ അങ്കിൾ ഷി പർപ്പസ്‌ലി കാം ആൻഡ് ഹിറ്റ് അങ്കിൾ.

അവരുടെ പ്രൊനൗൺസ്‌ഏഷ്ൻ കേട്ടപ്പോൾ എനിക്കു ഷിറ്റ് എന്നാ തോന്നിയത് . ഞാൻ പറഞ്ഞു ഡോണ്ട് സെ ലൈക് ദാറ്റ് മോളെ …

പക്ഷെ ഒര് പ്രോബ്‌ളം? ഒരു കുട്ടിയുടെ സൈക്കിൾ ഇടത്തോട്ടേ പോവുന്നുള്ളു . അപ്പോഴാണ് പഴയി സൈക്കിൾ നന്നാക്കുന്നതും, വാടകക്ക്‌ എടുത്തതും വീഴുന്നതും, അടികൂടുന്നതും ഒക്കെ മനസിൽ തെളിഞ്ഞു .

പിന്നെ പള്ളീൽ അഹമ്മദിനെ ഓർത്തു ആ കഥയങ്ങു കാച്ചാം എന്നു കരുതി ….

മറ്റെ കുട്ടി ഒന്നും മിണ്ടാതെ നിൽക്കുന്നു … ഏതായാലും എന്ത് ഉദ്ദേശിച്ചാണോ ഞാൻ പറഞ്ഞത് എന്നു ആ കുട്ടികൾക്കും മനസിലായിട്ടില്ല . അതുകൊണ്ടു കൂടുതൽ വാദ പ്രതിവാദങ്ങൾ ഒന്നും ഉണ്ടായില്ല .

സ്റ്റേഷന്റെ അടുത്തു സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്‌ഥലം രണ്ടെണ്ണം! ഒന്നു പള്ളി അഹമ്മദിന്റെ . മറ്റേതു ചൈനാ അഹമ്മദിന്റെ!! ഓർമ ശരിയാണെന്നു തോന്നുന്നു . പിന്നെ ഒന്ന് കെ .പി ശശിയുടെത്

ഓർമ “ചിലോലദ് ശരിയായിരിക്കും ചിലോലദ് ശരിയാവൂല” (ഫായീസിന് നന്ദി )

രണ്ടും സൈക്കിൾ കട തന്നെ? പക്ഷെ എപ്പോഴും തിരക്ക് പള്ളീ ൽ അഹമ്മദിന് തന്നെയായിരിക്കും. 

കുറച്ചു കഴിഞ്ഞപ്പോൾ? മറ്റേ അഹമ്മദ് ഉപ്പന്റോപ്പരം സ്റ്റേഷനറി കടയിൽ പ്രമോഷൻ ആയി . കട മറ്റാർക്കോ കൈമാറി പിന്നെ അവിടെ ഒരു ചായക്കറ്റായായി..

പള്ളീൽ അഹമ്മദിന്റെ സൈക്കിൾ അര സൈക്കിൾ, മുക്കാൽ സൈക്കിൾ, ഫുൾ സൈക്കിൾ ഓക്കേ ഉണ്ടു . സൈക്കിൾ വാടകക്കെടുക്കുന്ന ആളുകൾ  വാടക സൈക്കളല്ലേ എന്ന മനോഭാവ ത്തോടെ സൈക്കിൾ ഉപയോഗിക്കുന്നത് കൊണ്ട് അഹമ്മദ്ക്കക്ക് എപ്പോഴും സൈക്കിൾ റീ സൈക്കിൾ ചെയ്യല് തന്നെ ജോലി! 

എപ്പോൾ കടയിൽ പോയാലും കടവാതില് പോലെ സൈക്കിൾ തൂക്കിയിട്ടുണ്ടാവും! പക്ഷെ ഈ കടവാതിലിനു ചിറകു ഉണ്ടാവില്ല വെറും എല്ലും കോട്ടും മാത്രം . 

ഒര് കടവാതിലിന്റെ അസുഖം മാറ്റുമ്പോഴേക്കും വേറൊരു കടവാതിൽ ഊഴം കാത്തു നിൽക്കുന്നുണ്ടാവും! 

ചിലപ്പോൾ ശരിയാക്കിയാലും നേരെ പോവാൻ നോക്കിയാൽ ചിലതു ഇടത്തോട്ടെ പോവൂ . ചിലതു വലത്തോട്ട് മാത്രം . പിന്നെ അഹമ്മദ്ക്ക വന്നു സൈക്കിളിന്റെ മുഖം കാലിന്റെ രണ്ടു തുടയിടുക്കിലും വെച്ച്,  ഞാൻ ഗുരി ക്കളായി അബ്രഹാം മാസ്റ്ററുടെകഴുത്തു ശരിയാക്കിയതു പോലെ (കഴുത്തു പിടിച്ച ഒന്നു ഇടത്തോട്ടു; പിന്നെ ഒന്നു വലത്തോട്ട് തിരിക്കും) അപ്പപ്പോൾ ശരിയാവും . ചിലപ്പോൾ അങ്ങനെ തിരിക്കുമ്പോൾ കഴുത്തു നട്ട്‌ലൂസായി പോവും . അപ്പോൾ പിന്നെ ഓപ്പറേഷൻ നടത്തേണ്ടി വരും . ? 

അഹമ്മദ്ക്ക ചിലപ്പോൾ പറയുന്നത് കേൾക്കാം ഈ അറാംബർന്ന പിള്ളേരെക്കൊണ്ട് തോറ്റു . സൈക്കിൾ എടുത്തിട്ടു പിള്ളേരെ പഠിപ്പിച്ചിട്ടു എന്റെ സൈക്കിളിന്റെ എല്ലും ഞരമ്പും ഒക്കെ ഒടിച്ചിട്ടു.. (സ്പോക്സ് ഓക്കേ പൊട്ടിച്ചിട്ടു) പിള്ളേര് പോയി . എന്താ സംഗതി സൈക്കിൾ എവിടെയെങ്കിലും ഇടിച്ചു കയറ്റിയിട്ടുണ്ടാവും . 

അപ്പോൾ കുതിരവട്ടം പറഞ്ഞത് പോലെ പിള്ളേര് പറഞ്ഞു കാണും!! പടച്ചോനേ കത്തോളീന്നു . 

എവിടെ കാക്കാൻ . ശിവനെ വിളിച്ച ഉടനെ ഗണപതിയെ വിളിക്കും, പിന്നെ ഉടനെ കൃഷ്ണനെ വിളിക്കും . ഒന്നും ശരിയാവില്ല എന്ന് കാണുമ്പോൾ മനസ്സിൽ തോന്നുന്ന ദൈവത്തെ എല്ലാം വിളിക്കും . അദ്ദ്യം കേട്ട ശിവൻ പോകാനിരിക്കുമ്പോൾ ആയിരിക്കും ഗണപതിയെ വിളിച്ചത് ? അപ്പോൾ ശിവൻ ഗണപതിയോട് പറയും; ഗണപതിയോട് പോകാൻ! നിൽക്കുമ്പോൾ കൃഷ്ണനെ വിളിക്കും! അങ്ങനെ വിളികൾ മാറി മാറി ഏതെങ്കിലും ഒര് ദൈവത്തിലെത്തു മ്പോഴേക്കും സൈക്കിൾ എവിടെങ്കിലും ഇടിച്ചിരിക്കും.

പിന്നെ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി സൈക്കിൾ പഠിപ്പിക്കുന്നവന് മായി തർക്കമാവും . പിന്നെ അതിനുള്ള പരിഹാരം! മറ്റെ ആൾ കയറി ഓട്ടുക എന്നുള്ളതാണ് . അവനു കുറച്ചൊക്കെ അറിയാമായിരിക്കും

വീണവൻ മുട്ടിലെ തോല് പൊളിഞ്ഞ പുകച്ചലിൽ; അകെ മറ്റവനേ നോക്കി പുകയ്‌ക്കാൻ എന്ത് ഉപായം നോക്കി തോല്‌ പോയ കൈമുട്ടും, കാൽമുട്ടും നോക്കി മേല്പോട്ടും കീഴ്പോട്ടും നോക്കിയിരിക്കും. തന്റെ അടുത്ത  ഊഴവും കിട്ടുന്നതുവരെ . 

അവനും ഇതുപോലെ വീഴാൻ ദൈവത്തെ വിളിക്കും! ഒരാളെയെ വിളിക്കു … മുൻ അനുഭവ കൊണ്ടായിരിക്കും … 

ചിലപ്പോൾ ഈ വീഴ്ചയിൽ സൈക്കിളിന്റെ പാദത്തിനു (Pedal)ക്ഷതം തട്ടും . സ്വതവേ ചില ആളുകൾ പഞ്ചാര അടിക്കാൻ സൈക്കിളുപയോഗിക്കുന്നതു കൊണ്ടു മിക്കവാറും എല്ലാ സൈക്കിളുകൾക്കും ഷുഗറിന്റെ അസുഖമുണ്ട് . പിന്നെ റെസ്റ്റെല്ലാണ്ട് ഓടുന്നതുകൊണ്ടു ഈ വക ജീവികൾക്ക് രണ്ടു വിരലുകളാ! മാത്രമേ കാണാറുള്ളൂ…

ഷുഗർ കൂടുതലാണെങ്കിൽ ചിലപ്പോൾരണ്ടു ഭാഗത്തുമുള്ള വിരലുകൾ മുഴുവനായോ ഭാഗീക മായോ മുറിച്ചു കളയും! പിന്നെ കുറേക്കാലം വികലാങ്ങനെ പോലെയാ ഓട്ടം . 

നിരന്തരം കംപ്ലെയിന്റാവുംമ്പോൾ ജയ്‌പൂർ പാദമൊന്നും ഇടില്ല! ലുധിയാനയോ? പെരമ്പുരോ? ഉള്ള കമ്പനികളുടെ കാല്പാദം മാറ്റി പിടിപ്പിക്കും .

അന്ന് ചൈനക്കാലിനേക്കാൾ ലാഭമാ ലുധിയാനക്കാലുകളും പെരമ്പുർ ക്കാലുകളും . ഇടയ്ക്കു ഞരമ്പുകൾ ഒടിയുന്നതുകൊണ്ട് കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്തു ഉഴിഞ്ഞു ശരിയാക്കി എടുക്കും . 

അതിന് പറ്റാതെ വരുമ്പോൾ ട്രാൻസ്പ്ലാൻഷൻ സർജറി തന്നെ എല്ലാം അഹമ്മദ് ഡോക്ടർ തന്നെ . നട്ടെല്ലിനും ചിലപ്പോൾ വാരിയെല്ലിനും കാര്യമായ ക്ഷതം സംഭവിക്കുകയാണെങ്കിൽ? അവയവദാനം ചെയ്യാൻ സ്വയം കൗൺസിലിംഗിന് വിധേയനായി സൈക്കിൾ മരണ പെട്ടതായി കണക്കാക്കി, പറ്റാവുന്ന അവയവങ്ങൾ എടുത്തു മാറ്റി: ശ്മശാനത്തിൽ ഏൽപ്പിക്കും . 

സൈക്കിൾ ചികിത്സയ്ക്ക് അഹമ്മദ്ക്കക്ക് പകരം അഹമ്മദ്ക്ക മാത്രം .  അഹമ്മദ്ക്കാക്ക് ഇലക്ട്രിക്ക് ചികിത്സയും അറിയാം?

ആദ്ദ്യ കാലങ്ങളിൽ, തുടർച്ചയായി പല വീടുകളിലും പോയി ചികിൽസിച്ചിരുന്നു . കോമ്പറ്റീഷൻ കുടുതലായതിനാൽ പിന്നെ അത് നിർത്തി അഹമ്മദ്ക്ക . 

പിന്നെ വിദേശത്തു നിന്നും നല്ല ഓഫർ വന്നപ്പോൾ ആർക്കോ നടത്തിപ്പിന് ക്ലിനിക് കൊടുത്തു ആള് സ്‌ഥലം വിട്ടു.

ചപ്പാരത്തെ ബാബുവേട്ടൻ ഈ തൊഴിൽ ഒന്നു നോക്കിയിരുന്നു . 

എന്നാലും ഡോക്ടർ അഹ്മ്മദ്ക്കയെ പോലെ കൈപ്പുണ്യം കിട്ടിയിട്ടില്ല . അഹമ്മദ്ക്കക്ക് തുല്യം അഹമ്മദ്ക്കക്ക് മാത്രം … 

Dr. P. Ahamnad B I C Y C L E , Specialist(BIC, CYC, CLE)(Ludhi  –   Pnjb)

(സന്ദർശന സമയം രാവിലേ 7 മണി മുതൽ വൈകിട്ട് 7 മണിവരെ) – മാസ്ക് നിർബന്ധമായും ധരിക്കണം രത്രി 7 മണി കഴിഞ്ഞു വരുന്ന സൈക്കിൾ പിറ്റേന്ന് കാലത്തു മാത്രമേ സ്വീകരിക്കു വാടക നിബന്ധനകൾക്ക് വിധേയം …

എന്നൊക്കെയുള്ള ബോഡ് കടയുടെ മുൻപിൽ തൂങ്ങി കിടപ്പുണ്ട് … 

ഇതിനിടയിൽ താടി അലി വന്നിട്ട്! അഹമ്മദിനോട് ? കേര്യയറുള്ള സൈക്കിളേതാ ഉള്ളത് അഹമ്മദേ?  എനിക്കു ഒര് പാർസൽ നാരയണൻ ചെട്ടിയാർക്കു കൊടുക്കാനുണ്ടായിരുന്നു

അഹമ്മദ് കടവാതിലിനെ ശുശ്രുഷിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു 6 ആം നമ്പർ സൈക്കിൾ എടുത്തോളൂ …. 

അഹമ്മദ് കടവാതിലിനെ ശുശ്രുഷിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു 6 ആം നമ്പർ സൈക്കിൾ എടുത്തോളൂ …. 

അലി ഒന്നു തരിച്ചു നിന്നിട്ടു അതെന്താ അഹമ്മദി നീഅങ്ങനെ പറഞ്ഞത് …?

അഹമ്മദിനും അലി ചോദിച്ചതിന്റെ കാര്യം പിടി കിട്ടിയിട്ടില്ല ? അലി പകച്ചു നിൽക്കുന്നത് കണ്ടു അഹമ്മദ് വീണ്ടും ആവർത്തിച്ചു എടൊ?

ആറാം നമ്പർ അങ്ങേ തെറ്റക്ക് ഉണ്ട് …

അലി സംശയിച്ചതിന്റെ കാര്യം പിന്നീടാണ് അറിഞ്ഞത് … ആറാം നമ്പർ എന്നത്??  

അലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അഹമ്മദ് സൈക്കിൾ റീസൈക്കിൾ ചെയ്യുമ്പോഴെല്ലാം ഉപയോഗിക്കുന്ന വാക്കാണ് അറാംബർന്നതു എന്നു ….

മഠത്തിൽ ബാബു ജയപ്രകാശ് ……..✍️ My Cell No 0091 – 9500716709

Leave a Comment