മയ്യഴി എന്നത് പാലാഴിയോ?

Time Set To Read 12 Minutes Maximum ഇന്ന് ജന്മാഷ്ടമി ! ഇന്നത്തെ വിഷയം മയ്യഴിയെ ഒരു പാലാഴി ആയി ഉപമിച്ചു കൊണ്ടാവാം എന്ന് കരുതി. എന്റെ ഉപമ എത്രത്തോളം ശരിയാവും എന്നറിയില്ല . എങ്കിലും ഒരു ശ്രമം … അതിനാൽ പാലാഴി മഥനകഥ ആമുഖമായി  തുടങ്ങാം… ….!                             ദുർവ്വാസാവ് മഹർഷിക്ക്  ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്ധ്യാധര  സ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം ഉപഹാരമായി…More